‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

  ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ്. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. വെടിനിർത്തലിനും, സമാധാന നീക്കങ്ങൾക്കുമിടെയാണ്…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 613 പേർ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചത് 24850 പേർക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്കാണ്. പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 613 പേര്‍ മരിച്ചു. ആകെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 800 കേസുകള്‍ മാത്രം അകലെ. ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും….

Read More

24 മണിക്കൂറിനിടെ 42,640 പേർക്ക് കൂടി കൊവിഡ്; മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്

  രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത് 81,839 പേർ കഴിഞ്ഞ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 1167 പേർ മരിച്ചു. രാജ്യത്ത് ഇതിനോടകം 2,99,77,861 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,89,302 പേർ കൊവിഡ് ബാധിതരായി മരിച്ചു. നിലവിൽ 6,62,521 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, തടയാൻ എത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരുക്ക്

  കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്ക്.     തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ…

Read More

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള SFI, DYFI, AAP പ്രാദേശിക നേതാക്കൾ BJPയിൽ ചേർന്നു

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള SFI, DYFI, AAP പ്രാദേശിക നേതാക്കൾ BJP ഇൽ ചേർന്നു. ബിജെപിയിൽ ചേർന്നവരെ എസ് സുരേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കാൻ ശ്രമിക്കുന്നുവെന്ന് എസ് സുരേഷ് പറഞ്ഞു. അതിന്റെ ഭാഗമാണ് ഡീൽ ആരോപണം.ഡീലിൽവിദഗ്‌ധൻ ആണ് വി ഡി സതീശൻ ആണ്. സതീശന്റെ പാർട്ണർ ആണ് പിണറായി വിജയൻ. കഴിഞ്ഞ തവണ നേമത്ത് കുമ്മനം രാജശേഖരനെ തോല്പിക്കാൻ ആണ് ചാവേർ ആയി മുരളീധരൻ വന്നത്. അതെ…

Read More

സംസ്ഥാനത്ത് ഇന്ന് 6757 പേർക്ക് കൊവിഡ്, 16 മരണം; 17,086 പേർക്ക് രോഗമുക്തി

കേരളത്തിൽ 6757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂർ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂർ 270, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,392 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,76,266 പേർ…

Read More

പമ്പയിൽ കനത്ത മഴ; ശബരിമല നിറപുത്തരി ചടങ്ങുകൾക്കായുള്ള യാത്രകൾ ഒഴിവാക്കണം, ഭക്തർക്ക് നിർദേശം നൽകി ദേവസ്വം ബോർഡ്

  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളും ശബരിമല ദർശനം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ഭക്തർക്ക് നിർദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിൽ പ്രളയമുന്നറിയിപ്പ് നിലനിൽക്കുകയാണ്. പമ്പയിലെ കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യത എന്നിവ കണക്കിലെടുത്താണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.     നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഭക്തരുടെ സുരക്ഷകൂടി പരിഗണിച്ചാണ് ദേവസ്വം…

Read More

വയനാട് ജില്ലയില്‍ 272 പേര്‍ക്ക് കൂടി കോവിഡ്:ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20

  വയനാട് ജില്ലയില്‍ ഇന്ന് 272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.20 ആണ്. 258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59088 ആയി. 54976 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3624 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2189 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം…

Read More

നിതിൻ രാജിന്റെ മരണം; ഡോ.റാം ഒളിവിൽ കഴിഞ്ഞത് കർണാടകയിലും ആന്ധ്രപ്രദേശിലും, അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ

  അഞ്ചരക്കണ്ടി ദന്തൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകൻ ഡോ.എം കെ റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ വി വേണുഗോപാൽ. റാമിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.     കർണാടകയിലും ആന്ധ്രപ്രദേശിലും ആയാണ് ഇയാൾ ഒളിവിൽ താമസിച്ചത്. സുപ്രീംകോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെ റാമിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ സംഘമാണ് റാമിനെ…

Read More

ഞാൻ ആരാധിക്കുന്ന താരങ്ങൾ; ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാൻമാരെ തെരഞ്ഞെടുത്ത് രോഹിത്

തനിക്കിഷ്ടപ്പെട്ട ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്ത് രോഹിത് ശർമ. ഇൻസ്റ്റഗ്രാമിൽ ഹർഭജൻ സിംഗുമായി നടത്തിയ ലൈവ് ചാറ്റിനിടെയാണ് രോഹിത് തന്റെ ഇഷ്ടതാരങ്ങളെ തെരഞ്ഞെടുത്തത്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ് എന്നിവരെയാണ് രോഹിത് തെരഞ്ഞെടുത്തത്. ക്രിക്കറ്റ് കണ്ട് വളരുമ്പോൾ സജീവമായിരുന്ന താരങ്ങളെയാണ് തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഹിറ്റ്മാൻ പറയുന്നു സച്ചിന്റെ പ്രകടനങ്ങൾ കണ്ടാണ് വളർന്നത്. പിന്നാലെ മറ്റ് താരങ്ങളെയും പിന്തുടരാൻ ആരംഭിച്ചു. 2002 ഇംഗ്ലണ്ട് പര്യടനത്തിൽ…

Read More