Headlines

കനത്തമഴ; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: ആലുവ ശിവ ക്ഷേത്രത്തില്‍ വെള്ളം കയറി

  കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവ ശിവ ക്ഷേത്രത്തിലേക്ക് വെള്ളം കയറി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങുകയും ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഭാഗത്ത് വെള്ളമെത്തുകയും ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് ബലിതര്‍പ്പണം അടുത്തുള്ള ഹാളിലേക്ക് മാറ്റി. പെരിയാറില്‍ ജലനിരപ്പുയരുന്നതിന്റെ പശ്ചാത്തലത്തില്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്.

Read More

മുത്തങ്ങയിൽ വീണ്ടും ലഹരി വേട്ട; മൈസൂരിൽ നിന്നും ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് വകുപ്പ് പിടികൂടി

സുൽത്താൻബത്തേരി: മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷത്തിലേറെ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മുത്തങ്ങയിൽ എക്സൈസ് വകുപ്പ് പിടികൂടി . ഇന്ന് രാവിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് ‘ ചരക്ക് ലോറിയിൽ 21 ചാക്കുകളിലായി ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിന് 50 ലക്ഷത്തിലേറെ വിലവരുമെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി സുജിത്ത് (24) എറണാകുളം കൊച്ചിൻ തുരുത്ത് സണ്ണി…

Read More

31ാം മത് ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന്

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്സറി കലോത്സവം ഫെബ്രുവരി 27ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഫ്രബ്രവരി 11 നു മുമ്പായി രജിസ്റ്റർചെയ്യാം . കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഓൺലൈൻ പ്ലാറ്റ് ഫോം വഴിയായാണ് കലോത്സവം നടത്തുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും, ചാമ്പ്യൻമാരാവുന്ന സ്കൂളുകൾക്ക് ചാമ്പ്യൻട്രോഫിയും നൽകുന്നതായിരിക്കും എന്ന് പ്രസിഡൻ്റ് ഗോഗുൽ ജെ ബി…

Read More

ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും; മുഖ്യന്ത്രിയുടെ സുരക്ഷക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല ഡി ഐ ജിക്ക് ആയിരിക്കും. മുഖ്യന്ത്രിയുടെ സുരക്ഷാ മേല്‍ന്നോട്ടത്തിന് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇത് സംബന്ധിച്ച പോലീസ് മേധാവിയുടെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. സര്‍ക്കാര്‍ ഇതിന് അംഗീകരാം നല്‍കിയതായി അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ജി പിക്ക് കത്തയച്ചു. സുരക്ഷാ ചുമതലയുള്ള ഡി ഐ ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി…

Read More

സുൽത്താൻ ബത്തേരി മൈ ജി ഷോറൂമിൽ മോഷണശ്രമം

സുൽത്താൻ ബത്തേരി മൈ ജി ഷോറൂമിൽ മോഷണശ്രമം. ഇന്നലെ രാത്രി 10.30 ഓടെയാണ് മോഷണശ്രമം നടന്നതെന്നാണ് മൈ ജി ജീവനക്കാർ പറയുന്നത്. മോഷണശ്രമം നടത്തുന്നത് സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിൻ്റെ പൂട്ട് പൊളിക്കാനാണ് മോഷ്ടാവ് ശ്രമം നടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൈ ജി സുൽത്താൻ ബത്തേരി പോലിസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ 152 പേർക്ക് രോഗബാധ; ഇന്ന് മുതൽ തീരപ്രദേശത്ത് ലോക്ക് ഡൗൺ

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. 173 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല സമൂഹവ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യ പ്രവർത്തകരും…

Read More

ദിശകിട്ടാതെ സ്വർണം, ഇന്ന് നേരിയ ആശ്വാസം, വില ഇനി എങ്ങോട്ട്? നിർണായകം ഈ കണക്കുകൾ

  സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,200 രൂപയിലെത്തി. പവൻ വില 160 രൂപ കുറഞ്ഞ് 1,05,600 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് കേരളത്തിൽ വില കുറഞ്ഞത്.   യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ ആശങ്ക സ്വർണ നിക്ഷേപകരെയും ബാധിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന ഇറാന്റെ മറുപടിയോടെ ക്രൂഡോയിൽ വില വീണ്ടും കയറ്റത്തിലായി. ഇത് പണപ്പെരുപ്പ ഭീഷണിയും വർധിപ്പിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന മൂന്ന് യുഎസ് തൊഴിൽ…

Read More

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കവ്യത്യാസം;’ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി’; പി എസ് പ്രശാന്ത്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളിയുടെ തൂക്കവ്യത്യാസത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് . സ്വര്‍ണപ്പാളി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. എസ്പി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെയെന്നും പി എസ് പ്രശാന്ത് പറഞ്ഞു കോടതി ചില വിഷയത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഞങ്ങള്‍ കൃത്യമായ മറുപടി കൊടുത്തു. നടപടിക്രമങ്ങള്‍ പാലിച്ചാണ് കൊണ്ടുപോയത്, സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാന്‍ മാത്രമാണ് വൈകി പോയത് അത് മാത്രമാണ് പ്രശ്‌നം. സാങ്കേതിക പ്രശ്‌നമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത്…

Read More

കപ്പലുകള്‍ വരുമ്പോള്‍ വഴിമാറുന്ന രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍പാലം

ന്യൂഡല്‍ഹി: രാമേശ്വരത്തെ പുത്തന്‍ പാമ്പന്‍ പാലമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കപ്പലുകള്‍ വരുമ്പോള്‍ പാലം രണ്ടായി വഴി മാറും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗ് പാലമാണിത്. പാലത്തിന്റെ മദ്ധ്യഭാഗം പൂര്‍ണമായും ഉയര്‍ത്തിക്കൊണ്ടാണ് കപ്പലുകള്‍ക്ക് കടന്നുപോകുന്നതിന് വഴിയൊരുക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മദ്ധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലുള്ള പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേയും റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 104…

Read More

ന്യൂസിലാൻഡിന്റെ എതിരാളികൾ ആര്; രണ്ടാം സെമിയിൽ ഓസീസ്-പാക്കിസ്ഥാൻ പോരാട്ടം ഇന്ന്

ന്യൂസിലാൻഡിന്റെ എതിരാളികൾ ആര്; രണ്ടാം സെമിയിൽ ഓസീസ്-പാക്കിസ്ഥാൻ പോരാട്ടം ഇന്ന് ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ നേരിടും. രാത്രി ഏഴരക്ക് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. കലാശപ്പോരിൽ ന്യൂസിലാൻഡുമായിട്ടാണ് ഇന്നത്തെ വിജയികൾ മത്സരിക്കേണ്ടത്. ഇന്നലെ നടന്ന ആദ്യസെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചത് ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ചാണ് പാക്കിസ്ഥാൻ സെമിയിലേക്ക് പ്രവേശിച്ചത്. മുൻനിര ബാറ്റ്‌സ്മാൻമാരെല്ലാം മികച്ച ഫോമിലാണ്. ബൗളിംഗിൽ ഹസൻ അലിയും ഹാരിസ് റൗഫും ഷഹീൻ ഷായും എതിർ നിരയിൽ വിള്ളലേൽപ്പിക്കാൻ…

Read More