ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്ക് കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. ഭീമന്‍ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്ററും, അറ്റ്ലാന്റിക് ഗ്രേസ് എന്നിവയാണ് ഇന്നലെ രാത്രി കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ അറിയിച്ചു. കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

Read More

ഇ ബുൾ ജെറ്റ് ട്രാവലര്‍ നെപ്പോളിയന്‍റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി; നോട്ടീസ് പതിച്ചു

  ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി തുടങ്ങി. ഇരിട്ടി ആർടിഒ ഇതു സംബന്ധിച്ച നോട്ടീസ് നൽകി. അങ്ങാടിക്കടവിലുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വീട്ടിലാണ് നോട്ടീസ് പതിച്ചത്. കണ്ണൂർ ആർടിഒ ഓഫീസിലെത്തി പൊതുമുതൽ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്ത വ്ലോ​ഗർമാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു….

Read More

പ്രതിദിന കൊവിഡ് കേസുകളില്‍ കേരളം മുന്നില്‍; ആകെ കേസുകളുടെ എണ്ണത്തില്‍ രണ്ടാമത്; മരണം പതിനായിരം പിന്നിട്ട സംസ്ഥാനങ്ങളുടെ പട്ടികയിലും കേരളം

കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ കണക്കു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (10.66 ശതമാനം) പ്രതിദിന കൊവിഡ് കേസിലും കേരളം മുന്നില്‍. ആകെ കേസില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ കേരളമാണ്. പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ വെറും 2.79 ശതമാനമാണ്. കേരളത്തില്‍ 10.66 ശതമാനവും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകള്‍ പതിനായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. കേരളം (12,118), മഹാരാഷ്ട്ര (9,844), കര്‍ണാടക(4272), തമിഴ്‌നാട്(6162), ആന്ധ്രാപ്രദേശ് (4981) ആണ് ഏറ്റവും ഒടുവില്‍ കൂടുതല്‍…

Read More

നവംബര്‍ ഒന്നിന് ശ്രീറാം വെങ്കട്ടരാമന്‍ കോടതിയിൽ ഹാജരാകണം

  മദ്യപിച്ച് വാഹനമോടിച്ച് മാദ്ധ്യമപ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കട്ടരാമനോടും കൂട്ടുപ്രതി വഫാ ഫിറോസിനോടും നവംബര്‍ 1 ന് ഹാജരാകാന്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മിനി എസ് ദാസ് ആവശ്യപ്പെട്ടു. മുമ്പ് വെച്ചിരുന്ന അവധിക്ക് ഇരുവരും ഹാജരായിരുന്നില്ല. 2019 ജൂലൈ 28 നാണ് സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ച കാര്‍ പുലര്‍ച്ചെ 1 മണിക്ക് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. മുഹമ്മദ് ബഷീറിനെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ നിര്‍ത്താതെ…

Read More

കെ എസ് ആർ ടി സി തീരുമാനം പിൻവലിച്ചു; ദീർഘദൂര സർവ്വീസുകൾ നാളെ തുടങ്ങില്ല

സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു.രോഗികളുടെ എണ്ണം വർധിച്ചാൽ ജില്ലകൾക്കുള്ളിലെ സർവീസുകളും നിർത്തിവെക്കേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകി. കൊവിഡ് അവലോകന യോഗത്തിൽ സർവീസുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ദീർഘദൂര ബസ് സർവീസുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത് നല്ലതല്ലെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകിയത്. ഇതേ തുടർന്നാണ് ഗതാഗത വകുപ്പ് തീരുമാനം പിൻവലിച്ചത്.

Read More

യുപിയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ; കീഴടക്കിയത് ഏറ്റുമുട്ടലിലൂടെ

ഉത്തർപ്രദേശിലെ ഹാർപൂരിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആഴ്ചകൾക്ക് ശേഷമാണ് പ്രതി ദളപത് പിടിയിലാകുന്നത്. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയും ചെയ്തു. പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ ദളപതിന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാൾ ആത്മഹത്യാക്കുറിപ്പ് എഴുതി നദിക്കരയിൽ വെക്കുകയും വസ്ത്രങ്ങൾ ഒപ്പം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ക്രൂരമായ പീഡനത്തിൽ അതീവ ഗുരുതരാവസ്ഥിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ…

Read More

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, പാർട്ടി പറഞ്ഞ എല്ലായിടത്തും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്’; എം.മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം.മുകേഷ് എംഎൽഎ. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടി പറഞ്ഞ എല്ലായിടത്തും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. തന്ന റോൾ താൻ ഗംഭീരമാക്കി. പൊതു പ്രവർത്തകനായി തുടരുന്നതിനൊപ്പം നടനായും തുടരുമെന്നും എം മുകേഷ് വ്യക്തമാക്കി.ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. പൊതു പ്രവര്‍ത്തനം തുടരും. പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ അപ്പോള്‍ നോക്കാം.എല്ലാം പാര്‍ട്ടി പറയട്ടെ. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തന്ന റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ആ…

Read More

ആര്‍സിബിക്ക് ഇത്തവണയുമില്ല; കോലിപ്പട കീഴടങ്ങി: എസ്ആര്‍എച്ച് മുന്നോട്ട്

അബുദാബി: ഐപിഎല്ലില്‍ കന്നിക്കിരീടമെന്ന റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്വപ്‌നം ഇത്തവണും പൂവണിഞ്ഞില്ല. കിരീടത്തിന് രണ്ടു മല്‍സരമകലെ കോലിപ്പടയ്ക്കു കാലിടറി. എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആര്‍സിബിക്കു മടക്കടിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ബൗളിങ് കരുത്തിലാണ് ആര്‍സിബിയെ എസ്ആര്‍എച്ച് മുട്ടുകുത്തിച്ചത്. ആറു വിക്കറ്റിനായിരുന്നു എസ്ആര്‍എച്ചിന്റെ ജയം. ഇനി ക്വാളിഫയര്‍ രണ്ടില്‍ ഞായറാഴ്ച ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി എസ്ആര്‍എച്ച് ഏറ്റുമുട്ടും   ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ എസ്ആര്‍എച്ച് പകുതി ജയിച്ചിരുന്നു. 131 റണ്‍സെന്ന ചെറിയ ടോട്ടലില്‍ അവരെ പിടിച്ചുനിര്‍ത്താന്‍ എസ്ആര്‍എച്ചിനു കഴിഞ്ഞു. മറുപടിയില്‍…

Read More

നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; അതീവ ജാഗ്രതയിൽ സംസ്ഥാനം

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണഅ റെഡ് അലർട്ട്. വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു മലയോര മേഖലകളിൽ ദുരന്ത സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂരിൽ മലയോര മേഖലകളിൽ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവരോട്…

Read More

വയനാട് ജില്ലയില്‍ 387 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74

  വയനാട് ജില്ലയില്‍ ഇന്ന് (13.10.21) 387 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 461 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 384 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.74 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120979 ആയി. 117225 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2612 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More