Headlines

വയനാട് മെഡിക്കൽ കോളേജ് ആദ്യം ഉപകാരപ്പെടണ്ടത് വയനാട്ടുകാർക്കെന്ന് കർമ്മസമിതി

സുൽത്താൻ ബത്തേരി : ജീവൻ രക്ഷിക്കാനായി വൈദ്യശാസ്ത്രം പറയുന്ന ഗോൾഡൻ ഹവറിനുള്ളിൽ രോഗിക്ക് എത്തിച്ചേരാൻ സാധ്യമാവുന്ന വിധത്തിൽ വയനാട് മെഡിക്കൽ കോളേജിന് സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുന്നു.ഇതിന് ജില്ലയുടെ മധ്യഭാഗത്ത് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെടണം.ഹൃദയാഘാതം, അപകടം തുടങ്ങിയവ മൂലം അത്യാസന്ന നിലയിലായവർക്ക് ജീവൻ നിലനിർത്താൻ ആസ്പത്രിയിലെത്താനായി വൈദ്യശാസ്ത്രം പറയുന്ന ഒരു മണിക്കൂറാണ് ഗോൾഡൻ ഹവർ. ബോയ്സ് ടൗണിലോ മാനന്തവാടിയിലോ മെഡിക്കൽ കോളേജ് ആരംഭിച്ചാൽ ദക്ഷിണ വയനാടിൽ നിന്ന് രണ്ട് മണിക്കൂർ സഞ്ചരിക്കേണ്ടി വരും ഇവിടെയെത്താൻ. എല്ലാ പ്രദേശത്ത്…

Read More

‘പണം വേണ്ട, സഹോദരിയുടെ ജീവൻ തിരിച്ചുതരൂ’വിജയിയുടെ റാലി ദുരന്തത്തിൽ കണ്ണീരോടെ കുടുംബം, രാഷ്ട്രീയ വിവാദം മുറുകുന്നു

ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ കരൂർ റാലിയിലുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിച്ച സംഭവത്തിൽ ഹൃദയഭേദക പ്രതികരണവുമായി 22-കാരിയുടെ കുടുംബം. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച പണം വേണ്ടെന്ന് പറഞ്ഞ സഹോദരി, ‘എനിക്ക് എൻ്റെ സഹോദരിയുടെ ജീവനാണ് തിരികെ വേണ്ടത്, അത് തരാൻ അവർക്ക് കഴിയുമോ?’ എന്ന് ചോദിച്ചു. രണ്ട് വയസ്സുള്ള മകനെ സഹോദരിയെ ഏൽപ്പിച്ച് റാലിക്ക് പോയ ബ്രിന്ദ (22) ആണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിജയിയുടെ നഷ്ടപരിഹാരം…

Read More

സമുദ്രാതിർത്തി ലംഘനം; 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി

  അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് യാനകളും പാക് നാവികസേന പിടിച്ചെടുത്തു. നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങൾ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

Read More

വിജയ് മല്യയുടെ കിംഗ് ഫിഷർ ഹൗസ് വിറ്റു

മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിന്റെ ഹെഡ് ക്വാട്ടേഴ്സായിരുന്ന മുംബൈയിലെ കിങ്ഫിഷർ ഹൗസ് വിറ്റു. 52.25 കോടി രൂപയ്ക്കാണ് കെട്ടിടം വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റൺ റിയാൽട്ടേഴ്സാണ് കിങ്ഫിഷർ ഹൗസ് വാങ്ങിയത്. കിങ്ഫിഷർ ഹൗസ് വിൽപനയിൽ നിന്ന് കിട്ടുന്ന പണം വിജയ് മല്യക്ക് പണം വായ്പ നൽകിയ ബാങ്കുകൾക്കാണ് ലഭിക്കുക. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ(ഡി.ആർ.ടി.)ആണ് വിൽപന നടത്തിയത്. എസ്.ബി.ഐ. നേതൃത്വം നൽകുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷർ എയർലൈൻസ് നൽകാനുള്ളത്. 7250…

Read More

കോൺഗ്രസ് സർക്കാർ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങളായി കണ്ടു, ബിജെപി അതിർത്തി ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമങ്ങളായി കാണുന്നു; പ്രധാനമന്ത്രി

അസമിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് അവഗണിച്ചു. ബറാക് വാലിയുടെ വികസനത്തെ കോൺഗ്രസ് ഇല്ലാതാക്കിയെന്നും മോദി കുറ്റപ്പെടുത്തി.സ്വാതന്ത്ര സമയത്ത് കോൺഗ്രസ് ബറാക് വാലിയും കടലുമായി ഉണ്ടായിരുന്ന കരബന്ധം പൂർണമായി അവഗണിച്ച് അതിർത്തി വരച്ചു. ഒരിക്കൽ രാജ്യത്തെ സുപ്രധാന വ്യാപാര ഇടനാഴി ആയിരുന്നു ബറാക് വാലിയുടെ ശക്തി കോൺഗ്രസ് കവർന്നെടുത്തു എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസ് വർഷങ്ങളോളം ഭരണത്തിൽ ഉണ്ടായിട്ടും ബറാക് വാലിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. ബിജെപി സർക്കാർ സാഹചര്യം…

Read More

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233 പേര്‍ക്ക് ധീരതയ്ക്കും 99 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡലുകളാണ് ലഭിച്ചത്. 58 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡലുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് എസ്പി അജിത് വിജയനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സുസ്ത്യര്‍ഹമായ സേവനത്തിനുള്ള മെഡല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

എം എം മണി ഉടുമ്പൻചോലയിൽ വീണ്ടും മത്സരിക്കും; ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ നൽകി

മന്ത്രി എംഎം മണിയെ ഉടുമ്പൻചോലയിൽ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. 2016ൽ 1109 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മണി ഉടുമ്പൻചോലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നില്ലെങ്കിലും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മന്ത്രി തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഉടുമ്പൻചോല മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി മണി ഉദ്ഘാടനം ചെയ്തിരുന്നു. ഘടക കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Read More

‘ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും; തീര്‍ച്ച’ മുഹമ്മദ് റിയാസ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനുപിന്നാലെ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ച്ചിരിക്കും എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ ജനവിധി മാനിക്കുന്നുവെന്നും എല്‍ഡിഎഫ് ഉയര്‍ത്തിയ ശരിയുടെ രാഷ്ടീയവും, സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനവും,വികസനവും വോട്ടര്‍മാരില്‍ എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നതും മറ്റും പരിശോധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണെന്ന്…

Read More

തിരുവനന്തപുരം DCC പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എൻ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എൻ ശക്തന് താത്കാലിക ചുമതല നൽകിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എൻ ശക്തൻ. നിലവിലെ…

Read More