‘ആ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’; സഞ്ജു സാംസൺ

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മലയാളി താരം സഞ്ജു സാംസൺ. അടുത്ത മാസം ഒൻപത് മുതൽ ഇരുപത്തിയെട്ട് വരെ യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ദുബായിൽ വന്ന് കളിക്കുക എന്നത് ആവേശകരമായ അനുഭവമാന്നെന്നും, ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഷാർജയിൽ സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. അണ്ടർ 19, ഏഷ്യ കപ്പ്, ഐപിഎൽ എന്നിവ കളിക്കുമ്പോഴെല്ലാം ഇവിടുത്തെ ആവേശം എന്താണെന്ന് അറിഞ്ഞതാണ്. അത് വീണ്ടും അനുഭവിക്കാൻ നല്ല ആഗ്രഹമുണ്ട്. ടൂർണമെന്റ് ആരംഭിക്കാൻ ഇനിയും ഒരു മാസം ബാക്കി…

Read More

കെ രാഘവൻ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

സംഗീത സംവിധായകൻ കെ രാഘവന്റെ ഓർമ്മ നിലനിർത്തുന്നതിന് കെ പി എ സി രൂപം കൊടുത്ത കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് നൽകും. 50, 000 രൂപയും ശിൽപവും സാക്ഷ്യപത്രവുമാണ് പുരസ്കാരം. മലയാള ചലച്ചിത്ര സംഗീതത്തിൽ എഴുതിയത് അത്രയും അർത്ഥപൂർണമാക്കി മാറ്റിയ മഹാപ്രതിഭയാണ് ശ്രീകുമാരൻ തമ്പി. തലമുറകൾ ഏറ്റു പാടിയ കാവ്യ മനോഹരമായ ഭാവഗീതങ്ങളുടെ കവി. പാട്ടുകളിൽ ഉൾച്ചേർന്ന മൗലികത കൊണ്ട് അനിർവചനീയമായ അനുഭൂതി പ്രപഞ്ചം സൃഷ്ടിക്കുന്ന ശ്രീകുമാരൻ തമി…

Read More

ശബരിമല സ്വർണക്കൊള്ള: ‘ബോർഡിന് വീഴ്ച പറ്റിയതിൽ ഞാൻ മാത്രം എങ്ങനെ പ്രതിയാകും’; ജാമ്യ ഹർജിയിൽ എ.പത്മകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. എല്ലാം ചെയ്തത് ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ജാമ്യ ഹർജിയിലാണ് എ പത്മകുമാറിന്റെ ഈ വാദം. ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും ഹർജിയിൽ പത്മകുമാർ ചോദിക്കുന്നു. എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്ന് പത്മകുമാർ ജാമ്യഹർജിയിൽ പറയുന്നു. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്ന് തിരുത്തുകയാണ് ചെയ്തത്. ചെമ്പ്…

Read More

അറബിക്കടലില്‍ ന്യൂനമര്‍ദം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

അറബിക്കടലിന്റെ തെക്കുഭാഗത്തായി ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​തയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 48 മണിക്കൂറിനിടിയില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുളളതിനാല്‍ വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ദ്വീ​പി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇതിന്റെ പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. കടലില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

Read More

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

വളാഞ്ചേരി കഞ്ഞിപ്പുരയിൽ കൊല്ലപ്പെട്ട സുബീറ ഫർഹത്തിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചോറ്റൂർ ജുമാമസ്ജിദിൽ ഖബറടക്കി. കഴിഞ്ഞ മാർച്ച് 10ന് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് ഇറങ്ങിയ സുബീറ ഫർഹത്തിൻ്റെ ചേതനയറ്റ ശരീരമാണ്, ഇന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. കാണാതായ സുബീറയുടെ മൃതദേഹം കണ്ടെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കുമായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം ഇന്നാണ് ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയത്. കഞ്ഞിപ്പുരയിലെ വീട്ടിലെത്തിച്ച സുബീറ ഫർഹത്തിന് പ്രാർഥനകളോടെ…

Read More

പാകിസ്താനെ മുട്ടുകുത്തിച്ച കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്

  കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 27 വയസ്. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.     വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ്…

Read More

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; നൂറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രാവിലെ പൂജപ്പുരയിൽ നിന്ന് 11 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് 46 പാക്കറ്റുകളിലായാണ് 100 കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു

Read More

ഒരു തുള്ളി പോലും പാഴാക്കാതെ: സംസ്ഥാനത്ത് ഇതുവരെ നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിൻ

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ രണ്ട് കോടിയും പിന്നിട്ടു. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. 1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യാപ്രകാരം സംസ്ഥാനത്തെ 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസും വാക്‌സിൻ നൽകി. 18 വയസ്സിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക്…

Read More

കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു

കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് കോവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഹാരിസിന്റെ മരണ റിപ്പോർട്ട് പുറത്തു വന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്നതാണ് മരണ റിപ്പോർട്ട്. കോവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പർ ടെൻഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോർട്ടിൽ പറയുന്നത്.   ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും…

Read More

പെട്ടിമുടിയിൽ ഇന്ന് 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ആകെ മരണസംഖ്യ 48

മൂന്നാർ രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 48 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ മുതൽ ഉച്ച വരെയുള്ള തെരച്ചിലിൽ അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇനി 22 പേരെ കൂടി കണ്ടെത്താനുണ്ട് ഇന്ന് കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങളിൽ 14 വയസ്സുള്ള വിനോദിനി, 12 വയസ്സുള്ള രാജലക്ഷ്മി, 32 വയസ്സുള്ള പ്രതീഷ്, 58കാരനായ വേലുത്തായി എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു ഇന്നലെ വരെ 43 മൃതദേഹങ്ങളാണ്…

Read More