Headlines

വൈദ്യുതി മുടങ്ങും

  വൈദ്യുതി മുടങ്ങും വെള്ളമുണ്ട സെക്ഷനിലെ തേറ്റമല കൊച്ചുവയല്‍, ഏഴാംമൈല്‍, കോക്കടവ്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.    

Read More

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി, കാളിരാജ് മഹേഷ് കുമാർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. എസ് ഹരിശങ്കർ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയൻ DIG യായി നിയമിച്ചു. കഴിഞ്ഞ ദിവസം ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചിരുന്നുവെങ്കിലും ചുമതലയേറ്റെടുക്കാതെ 15 ദിവസത്തെ അവധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. കാളിരാജ് മഹേഷ് കുമാർ IPS കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാകും. തൃശൂർ റേഞ്ച് DIG യായി നാരായണൻ ടി വരും. അരുൾ ബി കൃഷ്ണ എറണാകുളം റേഞ്ച് DIG, ജയ്ദേവ് ജി കോഴിക്കോട് കമ്മീഷണർ, സുദർശൻ കെഎസ് എറണാകുളം…

Read More

കണ്ണില്ലാത്ത ക്രൂരത! പാലക്കാട് ആദിവാസിയെ ആറു ദിവസം ഹോം സ്റ്റേയിലെ മുറിയിൽ അടച്ചിട്ടു, പട്ടിണിക്കിട്ട് ക്രൂരമര്‍ദനം

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) എന്ന ആദിവാസി മധ്യവയസ്കനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നില്ലെന്നാണ് പരാതി. പട്ടിണിക്കിടന്നതിനെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു ദിവസത്തോളം യുവാവിനെ അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടുവെന്ന് പരാതി. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പർ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പൊലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്….

Read More

5835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 63,581 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 406, കൊല്ലം 700, പത്തനംതിട്ട 532, ആലപ്പുഴ 392, കോട്ടയം 306, ഇടുക്കി 219, എറണാകുളം 800, തൃശൂർ 477, പാലക്കാട് 185, മലപ്പുറം 519, കോഴിക്കോട് 582, വയനാട് 237, കണ്ണൂർ 439, കാസർഗോഡ് 41 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേർ ഇതുവരെ കോവിഡിൽ…

Read More

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്കായുള്ള അന്വേഷണം പുരോ​​ഗമിക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്….

Read More

കര്‍ഷകരെ തെരുവിലേക്കിറക്കാന്‍ അനുവദിക്കില്ല: അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ

  കല്‍പ്പറ്റ: ജപ്തി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ജില്ലയില്‍ തുടക്കം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ കനറാബാങ്കിന് മുമ്പില്‍ ഉപവാസസമരം നടത്തി. മാര്‍ച്ച് മൂന്നിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ 35 ബാങ്കുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിക്കൊണ്ട് രണ്ടാംഘട്ട സമരപരിപാടികള്‍ക്ക് തുടക്കമിടും. മാര്‍ച്ച് പത്തിന് പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അമ്പതിനായിരം കത്തുകള്‍ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ പോസ്‌റ്റോഫീസിന് മുമ്പില്‍ നടക്കും. മാര്‍ച്ച് 14ന് ജില്ലയിലെ മുഴുവന്‍ പോസ്‌റ്റോഫീസുകളില്‍ നിന്നും കത്തുകളയക്കും….

Read More

വയനാട്ടിലെ സംഭവത്തിൽ തെറ്റായ വാർത്തകൾ നൽകരുത്: ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ

വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും…

Read More

പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍

മസ്‌കത്ത്: അവധിക്ക് പോയി സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കി ഒമാന്‍. ഇവര്‍ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കണം. [email protected]എന്ന വെബ്‌സൈറ്റില്‍ കോണ്‍സുലാര്‍ വകുപ്പിനാണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്‍സി സ്റ്റാറ്റസ്, തിരിച്ചുവരേണ്ടതിന്റെ അടിയന്തര പ്രാധാന്യം, നിലവിലെ സ്ഥിതിയില്‍ നേരിടുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിഗത പ്രശ്‌നങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കണം. അപേക്ഷ സ്വീകരിച്ചാല്‍, മറ്റ് പ്രധാന അധികൃതരുമായി ചേര്‍ന്ന് അനുമതി നല്‍കും. ഒമാനില്‍ കുടുങ്ങിയ പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ അതത് രാജ്യങ്ങള്‍ അയക്കുന്ന വിമാനങ്ങളിലാണ്…

Read More

കനത്ത മൂടൽ മഞ്ഞ്; എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, യാത്രക്കാർക്ക് നിർദേശവുമായി വ്യോമയാന മന്ത്രാലയം

ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കനത്ത മൂടൽമഞ്ഞ് തുടരുന്ന സാഹചര്യത്തിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. അതിശൈത്യം , മൂടൽമഞ്ഞ്, വായു മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ട് യാത്രക്കാർ വിമാനത്താവളങ്ങളിലെത്തുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്നാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവള അധികൃതരുടെ നിർദേശം. യാത്രയ്ക്ക് മുമ്പ് എയർലൈൻ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് കാറ്റഗറി-III (Category-III) സംവിധാനം ഉപയോഗിച്ചാണ് ലാൻഡിംഗുകൾ നടത്തുന്നത്. വളരെ കുറഞ്ഞ കാഴ്ചപരിധിയിലും വിമാനങ്ങൾ ഇറക്കാൻ ഈ സംവിധാനം…

Read More

ഒരു ഡോസ് വാക്‌സിൻ എടുത്തവർക്കും കർണാടകയിലേക്ക് പ്രവേശിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

  ഒരു ഡോസ് കൊവിഡ് വാക്‌സിൻ എടുത്തവർക്കും കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കാം. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ അതിർത്തി കടത്തി വിടും ഇതുവരെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമായിരുന്നു. അതേസമയം വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും വാക്‌സിൻ സ്വീകരിക്കാത്തവർക്കും അതിർത്തി കടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ…

Read More