Headlines

ആറു വര്‍ഷത്തിനു ശേഷം ഫൈനല്‍ ബെര്‍ത്ത് നേടി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ആറു വര്‍ഷത്തൈ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടുമൊരു ഫൈനല്‍ ടിക്കറ്റ്. അപകടകാരികളായ ജംഷഡ്പൂര്‍ എഫ്‌സിയെ ആവേശകരമായ പോരാട്ടത്തില്‍ ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 2-1നു വീഴ്ത്തിയാണ് കൊമ്പന്‍മാര്‍ കലാശക്കളിയിലേക്കു മുന്നേറിയത്. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി 1-1നു സമനിലയില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം മഞ്ഞപ്പടയ്ക്കു ജയവും ഫൈനല്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 2016നു ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്നു കലാശക്കളിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടു ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു….

Read More

‘ആദ്യം ഇന്ത്യയിലേക്ക് മടങ്ങി വരൂ, എന്നിട്ട് ഹർജി പരിഗണിക്കാം’; വിജയ് മല്യയോട് ബോംബെ ഹൈക്കോടതി

വിജയ് മല്യയോട് മടങ്ങിയെത്താൻ ബോംബെ ഹൈക്കോടതി. വിജയ് മല്യ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി നിർദേശം. തന്നെ പിടികിട്ടാപ്പുള്ളിയായ ‘സാമ്പത്തിക കുറ്റവാളി’ എന്ന് പ്രഖ്യാപിച്ചതിനെതിരെയായിരുന്നു വിജയ് മല്യയുടെ ഒരു ഹർജി. ഇങ്ങനെ പ്രഖ്യാപിക്കുന്നതിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തതായിരുന്നു രണ്ടാമത്തെ ഹർജി. ആദ്യം മടങ്ങിയെത്തിയിട്ട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ സാമ്പത്തിക തിരിമറി കേസിൽ നിയമ നടപടികൾ നേരിടുന്ന വിജയ് മല്യയും നിലവിൽ ലണ്ടണിലാണ് താമസിക്കുന്നത്. വിജയ് മല്യ വിവിധ ബാങ്കുകള്‍ക്ക് 22,065 കോടി രൂപ നല്‍കാനുണ്ടെന്നും…

Read More

21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സംസ്ഥാനത്ത് ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചാർജ് വർധനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളുണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാൻ ബസുടമകളുടെ സംഘടന തീരുമാനിച്ചത് വിദ്യാർഥികളുടെ യാത്രനിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അറിയിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് ബസുടമകൾ വീണ്ടും സമരപ്രഖ്യാപനം നടത്തിയത്.

Read More

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിവെച്ചു

ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍. സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി…

Read More

പ്രശ്‌നം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ; തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്ന് ബ്രിട്ടൻ

  ആസ്ട്രനെകയുമായി സഹകരിച്ച് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നതായി ബ്രിട്ടൻ. എന്നാൽ ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിൽ സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഇന്ത്യ നൽകുന്ന കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റൈൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് യുകെ പറയുന്നു യുകെ മാനദണ്ഡപ്രകാരം കൊവിഡ് സർട്ടിഫിക്കറ്റിൽ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാൽ ഇന്ത്യ സർട്ടിഫിക്കറ്റിൽ നൽകുന്നത് വയസ്സ് മാത്രമാണ്. ഇത് അംഗികരിക്കാനാകില്ലെന്ന് യുകെ പറയുന്നു. ഇന്ത്യ സർട്ടിഫിക്കറ്റ് തിരുത്തിയാൽ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കി….

Read More

കുളിച്ച് കയറിയതാണ്, വീണ്ടും കുളിക്കണമെന്ന് പറഞ്ഞിറങ്ങി; അവസാനം അനിലിനെ മരണം കവര്‍ന്നെടുത്തു

റസ്റ്റ് ആന്റ് പീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് നടന്‍ അനില്‍ നെടുമങ്ങാട് ഇന്നുണ്ടായിരുന്നത്. ജോജു ജോര്‍ജ്ജിനെ നായകനാക്കി തന്‍സീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊടുപുഴയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. അവിടെ മൂണ്‍ലൈറ്റ് ഹോട്ടലിലായിരുന്നു താമസം. രണ്ട് ദിവസം അനിലിന് വര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവിടെ ഹോട്ടലില്‍ തന്നെയാണ് അവര്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അനിലിന്റെ മൂന്നു സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാനെത്തുകയും അവരോടൊപ്പം ഉച്ചവരെ കളിയും ചിരിയുമായി ഹോട്ടലില്‍തന്നെ ചെലവഴിച്ച ശേഷം ദി പ്രീസ്റ്റിന്റെ (മമ്മൂട്ടി നായകനാകുന്ന ചിത്രം) ഷൂട്ടിംഗ്…

Read More

ജപ്പാൻ തീരത്ത് ചരക്കുകപ്പൽ നടുവെ പിളർന്ന് രണ്ടായി; എണ്ണ കടലിൽ ചോരുന്നു

ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. ക്രിംസൺ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. ഹച്ചിനോഹെ തുറുമുഖത്തിനടുത്താണ് അപകടം സംഭവിച്ചത് കപ്പലിൽ നിന്ന് ചോർന്ന എണ്ണ കടലിൽ 24 കിലോമീറ്റർ പരിധിയിൽ പരന്നിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി

Read More

മൂന്ന് ലക്ഷവും കടന്ന് പ്രതിദിന വർധനവ്; ഒറ്റ ദിവസത്തിനിടെ 3.14 ലക്ഷം കൊവിഡ് കേസ്, 2104 മരണം

  കൊവിഡിൽ വിറങ്ങലിച്ച് ഇന്ത്യ. പ്രതിരോധ നടപടികളെല്ലാം പാളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,14,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയർന്നു. 2104 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,84,657…

Read More

അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി;പ്രവേശനം പാസ്സ് മൂലം

സാമൂഹ്യ അകലം പാലിക്കാത്തതിനെ തുടർന്ന് അടച്ചിട്ട എറണാകുളം ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനം തുടങ്ങി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പ്രവർത്തനം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മാർക്കറ്റ് ആരംഭിച്ചത്. പുലർച്ചെ രണ്ട് മുതൽ 6 മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാണ് പ്രവേശനം. അരമണിക്കൂർ വീതം മുൻകൂട്ടി നിശ്ചയിച്ച പാസ്സ് മുഖേനയാണ് മാർക്കറ്റിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ആറ് മണി മുതൽ ഒൻപതുവരെയാണ് ചില്ലറകച്ചവടത്തിനുള്ള സമയം. തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ശേഷം ഒരേ സമയത്തു 50 പേരെ മാത്രമാണ് മാർക്കറ്റിനുള്ളിലേക്ക്…

Read More

വയലിനിസ്റ്റ് ടി എന്‍ കൃഷ്ണന്‍ ചെന്നൈയില്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത വയലിനിസ്റ്റും പദ്മ അവാര്‍ഡ് ജേതാവുമായ ടി എന്‍ കൃഷ്ണന്‍ ചെന്നൈയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു.   1926 ഒക്ടോബര്‍ 6ന് കേരളത്തില്‍ ജനിച്ച ടി എന്‍ കൃഷ്ണന്‍ പിന്നീട് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. പദ്മഭൂഷനും പദ്മവിഭൂഷനും സംഗീത കലാനിധി പുരസ്‌കാരവും നേടിയിട്ടുണ്ട്. ആയിരത്തോളം സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്. ചെന്നൈ മ്യൂസിക് കോളജില്‍ അധ്യാപകന്‍ കൂടിയായിരുന്ന ടി എന്‍ കൃഷ്ണന്‍ നിരവധി പേര്‍ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ഡല്‍ഹി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മ്യൂസിക് & ഫൈന്‍ആര്‍ട്‌സില്‍ ഡീന്‍ ആയിരുന്നു….

Read More