ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജി

ബെര്‍ലിന്‍: ലോകത്തെ ആശങ്കയിലാക്കുന്ന ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം തയ്യാറാക്കാനാവുമെന്ന് ജര്‍മന്‍ ബയോ ടെക്‌നോളജികമ്പനിയായ ബയോഎന്‍ടെക്. നിലവിലുള്ള തങ്ങളുടെ വാക്‌സിന്‍ സൃഷ്ടിക്കുന്ന പ്രതിരോധ സംവിധാനം തന്നെ കൊറോണയുടെ വകഭേദത്തെയും നേരിടാന്‍ പര്യാപ്തമാവുമെന്നാണു കരുതുന്നത്. എന്നാല്‍, ആവശ്യമെങ്കില്‍ വൈറസിലെ ജനിതക മാറ്റത്തെ അതിജീവിക്കാന്‍ കഴിയുന്ന പുതിയ വാക്‌സിന്‍ ആറാഴ്ച്ചയ്ക്കകം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ബയോഎന്‍ടെക് സഹ സ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ പറഞ്ഞു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് ഒമ്പത് ജനിതക മാറ്റങ്ങള്‍ വന്നതാണ്. സാധാരണ…

Read More

ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ

  രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാം. ദേശീയ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി. പ്രാദേശികമായ നിയന്ത്രണമോ സംസ്ഥാനതല ലോക്ക് ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ അറിയിച്ചത്. ഇതിനിടെ ഒരോ സംസ്ഥാനത്തും ഓക്‌സിജൻ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചു. മധ്യപ്രദേശിൽ ആറ് പേർ ഓക്‌സിജൻ ലഭിക്കാതെ…

Read More

‘പൊലീസ് അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവം’;എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ( എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കുകയായിരുന്നു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ…

Read More

എ സമ്പത്ത് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്ത്; ഷിജു ഖാൻ അടക്കം 9 പുതുമുഖങ്ങൾ

  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. മുൻ എംപിയും മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. അതേസമയം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 46 അംഗ കമ്മിറ്റിയിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ് എസ് എഫ് ഐ പ്രസിഡന്റ് വി എ വിനീഷ്, ഡിവൈഎഫ്‌ഐ നേതാവ് കെ പി പ്രമോഷ്, എസ് പി ദീപക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ കയറി. അതേസമയം…

Read More

‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും’; വെള്ളാപ്പള്ളി നടേശന്‍

കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നു. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എനിക്ക് ഒരു രാഷ്ട്രീയ മോഹവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു പരാമർശം. മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപ്പെടെ മതനേതാക്കൾ ഇടപെടുന്നു. സര്‍ക്കാര്‍…

Read More

ഐക്യരാഷ്ട്രസഭ വുമണ്‍ ശില്‍പശാലയിലേക്ക് എംഎസ്എഫ് സെക്രട്ടറി അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു

ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.വിമണ്‍ ഷീ ലീഡ്സിലേക്ക് എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്‌കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന വനിതാ നേതാക്കള്‍ക്ക് വേണ്ടി യു.എന്‍. വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷീലീഡ്സ്. സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍. വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷീലീഡ്സ് ശില്‍പശാല നടക്കുന്നത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥിനികളുടെ സംഘടനയായ ഹരിതയുടെ മലപ്പുറം ജില്ലാ…

Read More

യൂ ടേൺ അടിച്ച് രാഹുൽ ഈശ്വർ, അപ്‌ലോഡ് ചെയ്ത വിഡിയോ പിൻവലിക്കാം, താൻ തെറ്റ് ചെയ്‌തിട്ടില്ലെന്ന് കോടതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ നൽകിയ ജാമ്യ ഹർജിയിൽ വാദം തുടങ്ങി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞു. അപ്‌ലോഡ് ചെയ്ത പോസ്റ്റ് പിൻവലിക്കാമെന്നും രാഹുൽ ഈശ്വർ കോടതിയെ അറിയിച്ചു. ജാമ്യ അപേക്ഷയെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. കോടതികളെയും നിയമത്തെയും വെല്ലു വിളിക്കുന്ന പ്രവണതയാണ് പ്രതിക്ക്. രാഹുൽ ഈശ്വറിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം…

Read More

വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം; ഭർത്താവ് പിടിയിൽ

ഇടുക്കി വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെ ആസിഡാക്രമണം. പി ആർ ശ്രീജയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് പൊട്ടനാനിക്കൽ അനിലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പഞ്ചായത്ത് യോഗം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുഖത്തും പുറത്തുമായി ശ്രീജക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീജയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. അനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read More

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന്‍ മരിച്ചു; കുട്ടി മുകളില്‍ കയറിയത് ചെരുപ്പെടുക്കാന്‍

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു. രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ…

Read More