‘വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം’; RJD നേതാവിന്റെ പരാമർശം വിവാദത്തിൽ

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കെ ആർജെഡി നേതാവിന്റെ നേപ്പാൾ‌ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിൻ്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രം​ഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം. “ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും…

Read More

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് തുറക്കും; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

  ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഞായറാഴ്ച ഉച്ചയ്ക്ക് തുറക്കും. രണ്ട് മണിക്കാണ് ഒരു ഷട്ടർ 40 സെന്റിമീറ്റർ തുറന്ന് വെള്ളം പുറത്തേക്ക് വിടുക. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഡാമിലെ ജലനിരപ്പ് ജലനിരപ്പ് 2399.03 അടിയെത്തിയാലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. അതേസമയം പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ഒക്ടോബർ 16നും…

Read More

കൊല്ലത്ത് വിവാഹ സൽക്കാരച്ചടങ്ങിൽ ഐസ്ക്രീമിനെച്ചൊല്ലി സംഘർഷം; വധു കുഴഞ്ഞു വീണു

  കൊല്ലം ∙ വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു സംഭവം.സൽക്കാരം നടക്കുന്നതിനിടയിലാണ് ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകിയില്ലെന്നതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു.സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റു. പള്ളിമുക്ക്…

Read More

പുതുവഴിയില്‍ മാതൃക; ബാണാസുരസാഗറില്‍ സൗരവിപ്ലവം

ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ഏറ്റവും വലുതുമായ എര്‍ത്ത് ഡാം ബാണാസുര സാഗറും പരിസരവും സൗരോര്‍ജ വൈദ്യുതി ഉത്പാദനത്തില്‍ മാതൃകയാകുന്നു. ബാണാസുര സാഗറിലെ ഒഴുകുന്ന സൗരോര്‍ജ പാടത്തിലൂടെയാണ് ഈ സൗരോര്‍ജ വിപ്ലവത്തിന് തുടക്കമിട്ടത്. ഇതിന് പിന്നാലെ അണക്കെട്ടിന് മുകളിലെ ഡാം ടോപ്പ് സൗരോര്‍ജ്ജ നിലയം കൂടി ഇവിടെ സജ്ജീകരിച്ചു. 500 കിലോ വാട്ട്സ് ശേഷിയുള്ള ഫ്ളോട്ടിങ്ങ് സൗരോര്‍ജ്ജ നിലയത്തില്‍ നിന്നും 1072768.1 കിലോ വാട്ട്സ് വൈദ്യുതിയാണ് 2020 ഡിസംബര്‍ വരെ ഉത്പാദിപ്പിച്ചത്. 2019 ഫെബ്രുവരിയിലാണ് ഫ്ളോട്ടിങ്ങ് സ്റ്റേഷന്‍ കമ്മീഷന്‍…

Read More

കൊവിഡ് വാക്‌സിൻ: 18 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്‌ട്രേഷൻ ശനിയാഴ്ച മുതൽ

  കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിൻ ആപ്പ് മുഖേനയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത് കൊവാക്‌സിൻ, കൊവിഷീൽഡ്, എന്നിവ കൂടാതെ റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വിയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലുണ്ടാകും. മെയ് 1 മുതലാണ് പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുക. കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുക.

Read More

പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6.10 ഓടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു അപകടം. മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്ന് നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Read More

മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു; മുരിങ്ങൂരിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പൊലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങാതിരിക്കാൻ, 15 മിനിറ്റിലധികം സമയമാണ് പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്. ഇത് മറ്റ് യാത്രക്കാരെ ദുരിതത്തിലാക്കി. തൃശൂർ മുരിങ്ങൂരിന് സമീപത്തായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പോലീസ് പൂർണ്ണമായും തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് വേണ്ടിയുള്ള…

Read More

5037 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,103 സാമ്പിളുകൾ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 331, പത്തനംതിട്ട 488, ആലപ്പുഴ 531, കോട്ടയം 861, ഇടുക്കി 206, എറണാകുളം 389, തൃശൂർ 395, പാലക്കാട് 151, മലപ്പുറം 391, കോഴിക്കോട് 617, വയനാട് 142, കണ്ണൂർ 207, കാസർഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേർ ഇതുവരെ കോവിഡിൽ…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൽപ്പറ്റ എടപ്പെട്ടിയിലെ കടയുടമ മരിച്ചു

കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് മരിച്ചത്. വാഹന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Read More

‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു, ശ്വേതയ്ക്കൊപ്പം’: നടൻ റഹ്മാൻ

ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ.‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് അവരെ അറിയാം. ഇക്കാലമത്രയും ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് ശ്വേത. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ…

Read More