അനധികൃത മണൽ ഖനം: സീറോ മലങ്കര ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ
അനധികൃത മണൽ ഖനന കേസിൽ സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപും അഞ്ച് വൈദികരും അറസ്റ്റിൽ. ബിഷപ് സാമുവൽ മാർ ഐറേനിയോസ്, വികാരി ഫാദർ ഷാജി തോമസ്, ഫാദർ ജോസ് ചാമക്കാല, ഫാദർ ജോർജ് സാമുവൽ, ഫാദർ ജിയോ ജയിംസ്, ഫാദർ ജോസ് കാലായിൽ എന്നിവരെയാണ് തമിഴ്‌നാട് സിബിസിഐഡി സംഘം അറസ്റ്റ് ചെയ്തത് തിരുനെൽവേലിയിലെ അംബാ സമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് നടപടി. അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ…
