‘ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല’; മന്ത്രി സജി ചെറിയാൻ

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രി വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കംമെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. വീണ ജോർജിന്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തതെന്ന് സജി ചെറിയാൻ പറഞ്ഞു. തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണ്….

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, സിനിമാള്‍കുന്ന്, കൊഴിഞ്ഞങ്ങാട്, പൂവനിരികുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുല്‍ത്താന്‍ ബത്തേരി 66  കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബത്തേരി  സെക്ഷന്‍ പരിധിയില്‍  വരുന്ന ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിരുഹൃദയ നഗര്‍, വാട്ടര്‍ അതോറിറ്റി…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്, ട്രെൻഡ് യുഡിഎഫിന് അനുകൂലം; പി കെ കുഞ്ഞാലിക്കുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രെൻഡ് യുഡിഎഫിന് അനുകൂലമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. UDFന് ബദൽ വികസന അജണ്ടയുണ്ട്. LDF ന് ഒരു കാര്യത്തിനും മറുപടി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആണ് പ്രധാന ചർച്ച. ശബരിമല വിഷയം മുമ്പും പ്രതിഫലിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നടപടി സ്വീകരിച്ചു. ശബരിമല സ്വർണകൊള്ളയിൽ ജയിലിൽ ആയിട്ടും പത്മകുമാറിന് എതിരെ നടപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അതേസമയം ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ…

Read More

അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കൃത്യമായ ശിക്ഷ ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബര്‍ കേസുകളില്‍ നടപടി എടുക്കാനുളള പരിമിതി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് രൂപീകരണ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യവും സ്വീകരിച്ചു

Read More

പുനര്‍ജനി പദ്ധതി: വി ഡി സതീശന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷന് എതിരെയും അന്വേഷണം?; സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെട്ട പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശിപാര്‍ശ. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദിന് എതിരെ അന്വേഷണം വേണമെന്നാണ് ശിപാര്‍ശ. (Vigilance recommends CBI investigation against manappatt foundation) ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ ശിപാര്‍ശയുടെ വിവരങ്ങള്‍ പുറത്തെത്തിയത്. പുനര്‍ജനി…

Read More

ഒഴിവുകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി റെയില്‍വേ

ഇന്ത്യൻ റെയിൽവേയിൽ പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് വിലക്ക്. നിലവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ 50 ശതമാനം മാത്രം നികത്തിയാൽ മതിയെന്നും ബാക്കി ഒഴിവുകൾ റദ്ദാക്കണമെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റ തീരുമാനം. ഇതുസംബന്ധിച്ച് റിക്രൂട്ടിങ് ചുമതലയുള്ള റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ അജയ് ഝാ വിവിധ സോണുകളിലെ ജനറൽ മാനേജർമാർക്ക് കത്തയച്ചു. റെയിൽവേയിലെ പ്രധാന തൊഴിലാളി സംഘടനകൾക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്. പൊതുമേഖലയിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ റെയിൽവേയുടെ തീരുമാനം പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കാണ് തിരിച്ചടിയാകുക. ചെലവ്…

Read More

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം

ബ്രിട്ടനിൽ നിന്ന് രാജ്യത്ത് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ. കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ് പുതിയ വകഭേദം. സെപ്റ്റംബർ മുതലാണ് ബ്രിട്ടനിൽ അതിവേഗ കൊവിഡ് വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. പുതിയ വകഭേദം ഇന്ത്യയിലും എത്തിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആരോഗ്യമന്ത്രാലയം തള്ളിയിട്ടുണ്ട്. എങ്കിലും ജാഗ്രത പാലിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം ഡൽഹി, കൊൽക്കത്ത, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നായി ബ്രിട്ടനിൽ നിന്നെത്തിയ 20…

Read More

പുനഃസംഘടന ഉപേക്ഷിക്കാൻ കഴിയില്ല; പ്രവർത്തനത്തെ ബാധിക്കുമെന്ന് വി ഡി സതീശൻ

കേരളത്തിലെ പാർട്ടി പുനഃസംഘടന ഉപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാ തെരഞ്ഞെടുപ്പ് നടത്താതിരുന്നാൽ അത് പ്രവർത്തനത്തെ മോശമായി ബാധിക്കുമെന്നും സതീശൻ പറഞ്ഞു. പ്രവർത്തകരുടെയും എക്‌സിക്യൂട്ടീവിന്റെയും ഡിസിസി പ്രസിഡന്റുമാരുടെയും വികാരം മാനിച്ചാണ് പുനഃസംഘടന നടത്തുന്നത്. പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റ സ്ഥലങ്ങളിൽ പലയിടത്തും 120 മുതൽ 150 വരെ ഭാരവാഹികളാണുള്ളത്. ഇത്രയും ആളുകളുമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു. പുനഃസംഘടന നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സതീശന്റെ പ്രതികരണം….

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു

മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തുന്നു.മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിൽ പറഞ്ഞു അതേസമയം ധർമസ്ഥലയിൽ മലയാളിപെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായി മുൻശുചീകരണതൊഴിലാളി വെളിപ്പെടുത്തിയിരുന്നു.മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ…

Read More

‘ ദി കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല, സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരം’; സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ദി കേരളാ സ്റ്റോറിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കികുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാന്‍ പറ്റില്ല. മറിച്ച്, വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ –…

Read More