കൗൺസിലർമാർക്ക് കൊവിഡ്; തിരുവനന്തപുരം മേയർ സ്വയം നിരീക്ഷണത്തിൽ

നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിൽ പോയി. കൗൺസിലർമാരെ കൂടാതെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോകാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മേയർ നിരീക്ഷണത്തിലാണെന്ന അറിയിപ്പ് ഓഫീസിൽ നിന്നെത്തിയത്.

Read More

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ചലച്ചിത്ര പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ…

Read More

കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി

കോഴിക്കോട് പുതിയ സ്റ്റാൻ്റ് പരിസരത്ത് നിർത്തിയിട്ട ഹീറോഹോണ്ട സ്പെൻഡർ ബൈക്ക് മോഷണം പോയി മീഞ്ചന്ത വട്ടകിണർ ആയിരണം വീട്ടിൽ മുഹമ്മദ് റഹീസിൻ്റ കെ എൽ 11L – 3835 ബൈക്കാണ് മോഷണം പോയത്. പുതിയ സ്റ്റാൻ്റിൽ ബിസിനസ് നടത്തുന്ന റഈസിൻ്റെ ബൈക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. ബൈക്ക് കാണാനില്ലെന്ന് കാണിച്ച് റഈസ് കസബ പോലീസിൽ പരാതി നൽകി. ബൈക്കിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9633158333 എന്ന നമ്പറിൽ ബന്ധപ്പെടുക

Read More

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍ കുന്നംകുളം സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഡിഐജി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍. എസ് ഐ നൂഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് സസ്പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നത്. അച്ചടക്ക നടപടി പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡിഐജി…

Read More

‘ഇടത്തോട്ട്’ തിരിഞ്ഞാൽ കാശ് വരും; പല വഴിയിൽ: എംജി സർവകലാശാലയിൽ കൃത്രിമരേഖ സൃഷ്ടിച്ച് സാമ്പത്തിക ക്രമക്കേട്

കോട്ടയം ∙ ഇടതുപക്ഷ അധ്യാപക സംഘടനയുടെ ഭാരവാഹികളും സഹയാത്രികരും രേഖകളിൽ കൃത്രിമം നടത്തി എംജി സർവകലാശാലയിൽനിന്നു ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി രേഖകൾ. വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കുമ്പോൾ പ്രമോഷൻ നൽകരുതെന്ന വ്യവസ്ഥ ലംഘിച്ചാണു സാമ്പത്തികത്തട്ടിപ്പിന് അവസരമൊരുക്കിയത്. വിരമിച്ച അധ്യാപകർക്കു മുൻകാല പ്രാബല്യത്തോടെ പ്രമോഷൻ നൽകിയും തട്ടിപ്പു ന‌ട‌ത്തി. കോളജ് അധ്യാപകരുടെ ഇടതുസംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന നേതാവും സിൻഡിക്കറ്റ് അംഗവുമായ ഒരാൾക്കു നാലുവർഷം യാത്രാബത്തയായി മാത്രം 13 ലക്ഷം രൂപയിൽ അധികമാണു നൽകിയത്. ഇദ്ദേഹം എംജി സർവകലാശാലയുടെ ഗെസ്റ്റ്…

Read More

മലയാറ്റൂരെ വിദ്യാര്‍ഥിയുടെ കൊലപാതകം; ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്ത് അലന്‍; കൊലയിലേക്ക് നയിച്ചത് സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കം

മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി ആറാം തിയതി രാത്രി ഇരുവരും തമ്മില്‍ കണ്ടപ്പോള്‍ ചില സംശയങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും അലന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് വന്ന ചില ഫോണ്‍കോളുകളെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തര്‍ക്കമുണ്ടായത്. ആ സമയത്ത് അലന്‍ മദ്യലഹരിയിലുമായിരുന്നു….

Read More

പരമ്പര തൂത്തുവാരാൻ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരം ഇന്ന് സിഡ്‌നിയിൽ. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 1.40നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടെണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് കൂടി ജയിച്ച് വൈറ്റ് വാഷിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മലയാളി താരം സഞ്ജു സാംസൺ ഇന്ന് ഓപണറായി ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ല. സ്ഥിരതയില്ലെന്ന വിമർശനം നിലനിൽക്കുന്നുണ്ടെങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി മാനേജ്‌മെന്റ് നൽകും. അതേസമയം ബുമ്ര, ഷമി എന്നീ ബൗളർമാർക്ക് വിശ്രമം…

Read More

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു   കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിർക്കുകയാണ്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കുന്നുണ്ട്. പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു.

Read More

ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹന്‍ ഷെയ്ക് ഹസന്‍ ഖാന്‍ സുരക്ഷിതന്‍

വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കഴിഞ്ഞ ദിവസം കുടുങ്ങിയ മലയാളി പര്‍വതാരോഹന്‍ ഷെയ്ക് ഹസന്‍ ഖാന്‍ സുരക്ഷിതന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് സിയാറ്റിലിനിലെ കോണ്‍സുല്‍ ജനറലിന്റെ മെയില്‍ ലഭിച്ചു. ഷെയ്ക് ഹസന്‍ ഖാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹവും ഒപ്പമുള്ള തമിഴ്‌നാട് സ്വദേശിയായ പര്‍വതാരോഹകനും നിലവില്‍ സുരക്ഷിതനാണെന്നും കത്തില്‍ പറയുന്നു. 17000 അടി മുകളിലുള്ള ക്യാമ്പ് വി – യില്‍ നിന്ന് അവര്‍ സ്വയം രക്ഷപ്പെട്ടെന്നും അടുത്ത ലോവര്‍ ബേസ് ക്യാമ്പിലേക്ക്ക എത്തിയെന്നും അറിയിക്കുന്നു. മറ്റ് പര്‍വതാരോഹകര്‍ക്കൊപ്പം…

Read More

നിമിഷപ്രിയയുടെ മോചനം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി…

Read More