Headlines

സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്; യൂണിഫോമും ഹാജറും നിർബന്ധമാക്കില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കും. പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. പിടിഎയുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ്. എം വി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ശുചീകരണം ഉദ്ഘാടനം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മൂഹൂർത്തമാണെന്ന് മന്ത്രി പറഞ്ഞു 47 ലക്ഷത്തോളം വിദ്യാർഥികളും ഒരു ലക്ഷത്തിൽപ്പരം അധ്യാപകരും…

Read More

‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ റബ്ബർ ഒരു പ്രധാന ചർച്ച വിഷയമാണ്. ലാറ്റക്സിൻ്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം റബ്ബർ കർഷകർക്ക് 250 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ആ വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ല. യുഡിഎഫ് ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ട് അധികാരത്തിൽ വന്നാൽ…

Read More

5 വർഷംകൊണ്ട് നൽകിയത് 1000% നേട്ടം; നിക്ഷേപകർക്കിടയിലെ ‘സ്റ്റാർ’ ഓഹരി, ലാഭക്കണക്കിൽ ‘പണി’ പാളി, വൻതുക പിഴ വിധിച്ച് സെബി

  ഓഹരി നിക്ഷേപകർക്കിടയിലെ താരമാണ് സുസ്‍ലോൺ എനർജി. കഴിഞ്ഞ 5 വർഷംകൊണ്ട് 1000% നേട്ടം സമ്മാനിച്ച ഓഹരി. 2026ൽ ഇതുവരെ ഓഹരിവില 10% ഉയർന്നു. കഴിഞ്ഞയാഴ്ചയിലെ ആകെ നേട്ടം 7.4%. വിൻഡ് എനർജി അഥവാ കാറ്റാടിപ്പാടം കേന്ദ്രീകൃത ഊർജോൽപാദന രംഗത്ത് പ്രവർത്തിക്കുന്ന മുൻനിര കമ്പനിയാണിത്.ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സുസ്‍ലോൺ 1114 കോടി രൂപയുടെ സംയോജിതലാഭം നേടിയിരുന്നു. മുൻവർഷത്തെ സമാനപാദത്തിലെ 1182 കോടിയേക്കാൾ 6% കുറവ്. എന്നാൽ, പ്രവർത്തന വരുമാനം 45% കുതിച്ച് 5468 കോടി രൂപയിലെത്തി. ഡിസംബർ…

Read More

വീണ്ടും കൊവിഡ് മരണം: കണ്ണൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശി ഏലിക്കുട്ടിയാണ് മരിച്ചത്. 64 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ച് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് നേരത്തെ മരണം റിപ്പോർട്ട് ചെയ്തത്. മലപ്പുറത്ത് തൂത സ്വദേശി മുഹമ്മദാണ് മരിച്ചത്. 85 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദിന്റെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല….

Read More

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍…

Read More

രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

  കൊട്ടാരക്കര : മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛൻ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു കുട്ടി. ഫോൺ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോൾ പാമ്പ് മതിലിനോട് ചേർന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു. കുട്ടിയുടെ കാലിൽ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം…

Read More

‘സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റയിലേക്ക് ഒരു പാലം ഉണ്ടാക്കി, വി ഡി സതീശന്റേത് മോദിയെ തോൽപ്പിക്കുന്ന നിലപാട്, കോൺഗ്രസ് വലിയ വില നൽകേണ്ടി വരും’; എ എ റഹീം എം പി

വാർത്താ ചാനലുകളുടെ പോസ്റ്റുകൾ മെറ്റ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി എഎ റഹീം എം പി. വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നും. മുഖ്യമന്ത്രിക്ക് എതിരായി വിമർശനങ്ങൾ ഇതുകൊണ്ട് അവസാനിക്കില്ല. സംഘപരിവാറിനെ ഉപയോഗിച്ച് മെറ്റയിലേക്ക് ഒരു പാലം ഉണ്ടാക്കി. അതുകൊണ്ട് സുരക്ഷിതനാണെന്ന് കരുതരുത്. എംഡിഎംഎ കേസിനെ കുറിച്ച് പറഞ്ഞത് ആദ്യ കള്ളം. മെറ്റയെ കുറിച്ച് പറഞ്ഞത് രണ്ടാമത്തെ കള്ളമാണെന്നും അദ്ദേഹം പ്രതികരിച്ചു. മോദിയെ തോൽപ്പിക്കുന്ന നിലപാടാണ് വി ഡി സതീശനെന്ന് എഎ റഹീം എം പി പറഞ്ഞു….

Read More

വിവാദ വെളിപ്പെടുത്തൽ: സ്വപ്നയെ ഇ ഡി നാളെ ചോദ്യം ചെയ്യും, സമൻസ് അയച്ചു

  സ്വർണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വപ്‌ന സുരേഷിനെ കേന്ദ്ര ഏജൻസികൾ വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലാണ് അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയെ കുടുക്കാനായി ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന സ്വപ്‌നയുടെ ഓഡിയോ സംഭാഷണം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഈ ഓഡിയോയ്ക്ക് പിന്നിലെ തിരക്കഥ ശിവശങ്കറിന്റേതായിരുന്നുവെന്ന് സ്വപ്‌ന പിന്നീട് ചാനലുകളിൽ വെളിപ്പെടുത്തുകയായിരു്‌നു. ഫോൺ…

Read More

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ്‌ ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, സിനിമാള്‍കുന്ന്, കൊഴിഞ്ഞങ്ങാട്, പൂവനിരികുന്ന് എന്നിവിടങ്ങളില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. സുല്‍ത്താന്‍ ബത്തേരി 66  കെ.വി സബ് സ്റ്റേഷന്‍ 110 കെ.വി ആയി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ബത്തേരി  സെക്ഷന്‍ പരിധിയില്‍  വരുന്ന ഭാഗങ്ങളില്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തിരുഹൃദയ നഗര്‍, വാട്ടര്‍ അതോറിറ്റി…

Read More