കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ നിയന്ത്രണങ്ങൾ ആരംഭിച്ചു

സുൽത്താൻ ബത്തേരി: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ബത്തേരി ടൗണിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. ഒരുമാസത്തേക്കാണ് നിയന്ത്രണങ്ങൾ. വാഹനങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ ടൗണിൽ ഒറ്റയക്ക ഓട്ടോ ടാക്‌സികളാണ് സർവ്വീസ് നടത്തിയത്. ഇന്ന് ഇരട്ടയക്ക ടാക്‌സി വാഹനങ്ങൾ സർവീസ് നടത്തും. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ടൗണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നുമണിക്കൂറിൽ കൂടുതൽ ടൗണിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. കച്ചവടസ്ഥാപനങ്ങൾ രാവിലെ 9 മണിമുതൽ അഞ്ച് മണിവരെയെ…

Read More

ആഗോള അയ്യപ്പ സംഗമം; വിവാദങ്ങൾ കൊഴുക്കുന്നു, ബദൽ സംഗമം സംഘടിപ്പിക്കാൻ ബിജെപി നീക്കം

ആഗോള അയ്യപ്പസംഗമത്തിനെതിരെ സംഘപരിവാർ സംഘടനകളുടെ എതിർപ്പിന് ശക്തിപ്രാപിച്ചതോടെ വിവാദം കൊഴുക്കുന്നു. സർക്കാർ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിനെതിരെ വിശ്വാസികളുടെ സംഗമം സംഘടിപ്പിക്കാനാണ് ബി ജെ പി നീക്കം. ഈ മാസം 22 ന് അയ്യപ്പ ഭക്തരുടെ സംഗമം സംഘടിപ്പിക്കാനാണ് ആലോചന. ബി ജെ പി ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിച്ചുള്ള സംഗമമായിരിക്കും നടക്കുക. കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് ബി…

Read More

വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ 

  തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 പള്ളിക്കുന്നിലെ തേറ്റമല ടൗൺ മുതൽ വെള്ളമുണ്ട കൊച്ചുവയൽ പാലം വരെയുള്ള (നെല്ലിമറ്റംകുന്ന്, കൂത്തുപറമ്പൻകുന്ന് ഉൾപ്പടെ) പ്രദേശങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 വെള്ളാരംകുന്ന് പ്രദേശവും, വാർഡ് 18 പാലക്കമൂലയിലെ ചെണ്ടക്കുനി പ്രദേശവും, തിരുനെല്ലി പഞ്ചായത്തിലെ വാർഡ് 9 ബേഗൂർ ഫോറസ്റ്റ് കോളനി, പുളിഞ്ചോട് കോളനി, ചങ്ങലഗേറ്റ് കോളനി, പന്തികോളനി ഉൾപ്പെടുന്ന പ്രദേശങ്ങളുംകണ്ടൈൻമെന്റ്, മൈക്രോ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാർഡ് 2…

Read More

ആർ രശ്മിയെ മാറ്റി; കേരള സർവകലാശാലയിൽ രജിസ്ട്രാർ ഇൻ ചാർജായി സാം സോളമനെ നിയമിച്ചു

കേരള സർവകലാശാലയിൽ രജിസ്ട്രാർ ഇൻ ചാർജിനെ വീണ്ടും മാറ്റി. ആർ രശ്മിയെ മാറ്റി രജിസ്ട്രാർ തസ്തികയിൽ പ്രൊഫ. സാംസോളമനെ നിയമിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ അംഗീകരിക്കുകയായിരുന്നു മുഖ്യമന്ത്രി – ഗവർണർ ധാരണയ്ക്ക് പിന്നാലെ സസ്പെൻഷനിൽ ആയിരുന്ന രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിനെ സ്ഥലംമാറ്റി കൊളേജിലേക്ക് വീണ്ടും നിയമിച്ചിരുന്നു.. ഇതിന് പിന്നാലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് രജിസ്ട്രാർ ഇൻ ചാർജിനെയും മാറ്റിയത്. നിലവിലെ…

Read More

അഹമ്മദാബാദ് വിമാനാപകടം; ‌‌അന്വേഷണത്തിൽ ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താൻ പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന…

Read More

എം.ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാൻ ഏർപ്പെടുത്തിയ സമിതി വൈകുന്നേരം റിപോർട്ട് സമർപ്പിച്ചു എന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വകുപ്പ് തല അന്വേഷണം തുടരും എന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

പെരിയാർ കരകവിഞ്ഞു; നൂറോളം വീടുകൾ വെള്ളത്തിനടിയിൽ, ആലുവ മണപ്പുറം മുങ്ങി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വെള്ളം കയറി. ഇടുക്കിയിലും വയനാട്ടിനും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറി. ആലുവയിൽ പെരിയാർ കരകവിഞ്ഞൊഴുകുകയാണ്. ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി പെരിയാർ കര കവിഞ്ഞതോടെ നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. മൂവാറ്റുപുഴയിൽ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഏലൂർ വടക്കുംഭാഗത്ത് വെള്ളം കയറി. ഏലൂർ ഗവ. എൽ പി എസിൽ ദുരിതാശ്വാസ ക്യാമ്പ്…

Read More

കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്. ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ…

Read More

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി. പകരം മിർ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. അതിനിടെ സ്വപ്നക്കെതിരെ കേസുള്ള കാര്യം ഇൻറലിജൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥനെ വ്യാജരേഖ ചമച്ച് കുടുക്കാൻ ശ്രമിച്ചെന്ന കേസിനെക്കുറിച്ചാണ് അറിയിച്ചത്. വ്യാജരേഖ കേസിലെ പ്രതി ഐടി വകുപ്പിലുണ്ടെന്ന് മെയ് മാസത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്. കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാനിരിക്കുകയാണെന്നും ഇന്റലിജൻസ് അറിയിച്ചു. പ്രതി…

Read More

‘എലത്തൂരിൽ എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണം’; ആവശ്യവുമായി NCP മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം

എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം. എൻ‌സിപി എലത്തൂർ മണ്ഡലം കമ്മിറ്റി ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി വിജയൻ ട്വന്റിഫോറിനോട് പറഞ്ഞു. യോഗത്തിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശീന്ദ്രന് ലഭിച്ചു. അതേസമയം എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തിയിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ…

Read More