സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,520 രൂപയായി. ഗ്രാമിന് 4440 രൂപയാണ്. അഞ്ച് ദിവസത്തിനിടെ 520 രൂപയാണ് സ്വർണത്തിന് വർധിച്ചത്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1800 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,445 രൂപയായി.

Read More

വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും വരെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യും വരെ ചിറ്റാറിൽ മരിച്ച മത്തായിയുടെ സംസ്‌കാരം നടത്തില്ലെന്ന് കുടുംബം. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ വനംവകുപ്പ് ഉറപ്പ് വരുത്തിയില്ല. അന്വേഷണത്തിൽ വീഴ്ച നടന്നിട്ടുണ്ടെന്നും മത്തായിയുടെ കുടുംബം ആരോപിച്ചു മത്തായിയുടെ മൃതദേഹം റാന്നി സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ വനംവകുപ്പും പോലീസും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല സ്വന്തം ഫാമിലെ കിണറിൽ മരിച്ച നിലയിലാണ് മത്തായിയെ ചൊവ്വാഴ്ച കണ്ടത്. ഇതിന് തൊട്ടുമുമ്പ് വനംവകുപ്പ് മത്തായിയെ കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പിനിടെ…

Read More

30 ലക്ഷം രൂപയുടെ സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ചെ 4.30ന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരൻ കണ്ണാടിപറമ്പ സ്വദേശി കെ.കെ.താഹയിൽ നിന്നാണ് 611 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണമിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ.അശോക് കുമാർ, മനോജ് കുമാർ, സൂരജ് ഗുപ്ത എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്….

Read More

എം ശിവശങ്കര്‍ അറസ്റ്റില്‍

എം ശിവശങ്കര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്. നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

Read More

വയനാട്ടിൽ 26 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍ 946 പേര്‍ രോഗമുക്തരായി. 318 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 309 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

Read More

കോവിഡ് പ്രതിരോധം: ജില്ലയിലേത് മികച്ച പ്രവര്‍ത്തങ്ങൾ; രാഹുല്‍ ഗാന്ധി എം.പി

കൽപ്പറ്റ:കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. രോഗത്തെ നേരിടുന്ന കാര്യത്തില്‍ ജില്ലാ ഭരണസംവിധാനം പൊതുവെ സ്വീകരിക്കുന്ന ശക്തമായ നടപടികളിലും ആദിവാസി- ഗോത്രവര്‍ഗ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലും എം.പി സംതൃപ്തി രേഖപ്പെടുത്തി. ഇന്നലെ (19.10) കല്‍പ്പറ്റയിലെത്തിയ രാഹുല്‍ഗാന്ധി ഇന്ന് രാവിലെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങി…

Read More

ചൈനക്ക് വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി; ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ സര്‍ക്കാര്‍ നിരോധിച്ചു

ഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. ഷവോമി നിര്‍മ്മിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ വാഗ്ദാനം ചെയ്യുന്ന ബ്രൗസര്‍ നിരോധിച്ചു കൊണ്ടാണ് ചൈനയ്‌ക്കെതിരായ നീക്കത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്. ‘Mi Browser Pro – Video Download, Free Fast & Secure’ നെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി. ഡിവൈസുകളുടെ പ്രകടനത്തെ മികച്ച രീതിയില്‍ സ്വാധീനിക്കാന്‍ കഴിവുള്ള ബ്രൗസറിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കമ്പനിയുടെ ഭാഗത്തു നിന്ന് നീക്കം…

Read More

മക്ക വിശുദ്ധ ഹറം ശുചീകരിക്കാൻ പത്തു റോബോട്ടുകളെത്തി

  മക്ക: വിശുദ്ധ ഹറമിൽ വിപുലമായ അണുനശീകരണ ജോലികൾക്ക് ഹറംകാര്യ വകുപ്പ് പത്തു റോബോട്ടുകൾ ഏർപ്പെടുത്തി. പ്രീസെറ്റ് മാപ്പിലും ആറു ലെവലുകളിലും പ്രോഗ്രാം ചെയ്ത ഒരു ഓട്ടോമാറ്റഡ് കൺട്രോൾ സിസ്റ്റത്തിലാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഇത് ഹറമിൽ പരിസ്ഥിതി ആരോഗ്യ അന്തരീക്ഷ സുരക്ഷ മെച്ചപ്പെടുത്തുന്നു. ഉപയോഗ സാഹചര്യങ്ങൾ, അണുനശീകരണ ട്രാക്ക്, പാരിസ്ഥിതിക ഇടം പൂർണമായും കവർ ചെയ്യുന്നതിന് ആസൂത്രണം ചെയ്ത സമയം എന്നിവക്ക് അനുസതൃതമായി അണുനശീകരണ ആവശ്യകതകളെ ഇന്റലിജൻസ് രീതിയിൽ റോബോട്ടുകൾ അവലോകനം ചെയ്യുന്നു. ബാറ്ററി ചാർജിംഗ് സവിശേഷതയുള്ള…

Read More

പരിസ്ഥിതി പ്രവർത്തകൻ പത്മഭൂഷൺ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

  പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടം നയിച്ച സുന്ദർലാൽ ബഹുഗുണക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായാണ് സുന്ദർലാൽ ബഹുഗുണ വർഷങ്ങളായി പോരാടിയത്. വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം എന്നിവക്കെതിരെ രാജ്യത്തുടനീളം അദ്ദേഹം പ്രക്ഷോഭ പരിപാടികൾ…

Read More