പുൽവാമയിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു; നിയന്ത്രണ രേഖയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു

  ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45നാണ് അർണിയ സെക്ടറിൽ ഡ്രോൺ കണ്ടത്. ബി എസ് എഫ് സംഘം ഡ്രോണിന് നേർക്ക് വെടിയുതിർത്തു. ഇതോടെ ഇത് അപ്രത്യക്ഷമാകുകയായിരുന്നു പാക് ചാരസംഘടന നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളിലൊന്നാണ് ഇതെന്ന് സംശയിക്കുന്നു. ഒരാഴ്ചക്കിടെ നാലാം തവണയാണ് അതിർത്തി മേഖലയിൽ ഡ്രോൺ കാണുന്നത്. ഇതിനിടെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. രജപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽന നടന്നത്. ഒരു…

Read More

കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയെ എട്ട് താരങ്ങൾക്കും കൊവിഡില്ല; ഇന്ത്യൻ ക്യാമ്പിൽ ആശ്വാസം

കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ താരം കൃനാൽ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. എങ്കിലും ഈ എട്ട് പേരും ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കും ബുധനാഴ്ച രാവിലെ നടക്കുന്ന പരിശോധനക്ക് ശേഷം മാത്രമേ ലങ്കൻ കളിക്കാരുടെ കാര്യത്തെ കുറിച്ച് പറയാനാകൂവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കൃനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരവുമായി…

Read More

‘രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല കൊള്ള മറയ്ക്കാൻ, ചില മാധ്യമങ്ങളും ഇതിന് കൂട്ടു നിൽക്കുന്നു’: വി ഡി സതീശൻ

തികഞ്ഞ ആത്മവിശ്വാസത്തോടെ ആണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശബരിമല സ്വർണ്ണ കൊള്ള തിഞ്ഞെടുപ്പിൽ ചർച്ചയാകും. സിപിഐഎമ്മിന് ഗൂഢാലോചനയിൽ പങ്കുണ്ട്. അതുകൊണ്ടാണ് രണ്ടു നേതാക്കൾ ജയിലിൽ പോയിട്ടും നടപടിയെടുക്കാത്തത്.കടകംപള്ളിയും പോറ്റിയും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകൾ ഉണ്ട്. പിടിയിലായവർ കൂടുതൽ മൊഴികൾ കൊടുത്താൽ ഉയർന്ന നേതാക്കൾ ജയിലിലാകും. ഈ നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി ഇന്ത്യയിൽ തന്നെ കാണില്ല. മോഷ്ടാക്കളുടെയും ക്രിമിനലുകളുടേയും പാർട്ടിയായി സിപിഎം മാറി. രാഹുൽ മാങ്കൂട്ടം – വിഷയം ശബരിമല…

Read More

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി; ഫോണ്‍ അടിവസ്ത്രത്തിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയില്‍

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഘകേസ് പ്രതിയായ ഷഫീഖിന്റെ അടിവസ്ത്രത്തില്‍ നിന്നാണ് ഒരു ഫോണ്‍ കണ്ടെത്തിയത്. മറ്റൊരു ഫോണ്‍ ശുചിമുറിയിലെ ഡ്രെയിനേജ് സിസ്റ്റത്തിനുള്ളില്‍ പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു IMEI നമ്പര്‍…

Read More

‘സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം; എകെ ബാലന്‍ എന്നെ വിമര്‍ശിച്ചാല്‍ ഞാനും വിമര്‍ശിക്കും’; തുറന്നടിച്ച് ജി സുധാകരന്‍

സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടെ എന്ന് ചോദ്യം. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലന്‍ വന്ന് പ്രചാരണം നടത്തുമോ എന്നുമാണ് പരിഹാസം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കംപൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയവരില്‍ സജി ചെറിയാനും ഉണ്ടെന്നും തുറന്നുപറച്ചില്‍. സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാമെന്നും താക്കീതുണ്ട്. ഞാന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത്. പാര്‍ട്ടിക്കകത്താണ് നില്‍ക്കുന്നത്. അത് തന്നെ സജി ചെറിയാന്…

Read More

24 മ​ണി​ക്കൂ​റി​നി​ടെ 96,424 രോഗികൾ; 52 ല​ക്ഷം ക​ട​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതർ

ന്യൂ ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 96,424 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 52 ല​ക്ഷം കടന്നു. 52,14,678 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സജീവ കേസുകള്‍ 10,17,754 ആണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 41,12,552 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.   ഒറ്റദിവസത്തിനിടെ 1,174 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇതുവരെ 84,372 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.   മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്,…

Read More

‘അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബിൽ സംഘപരിവാറിന്റെ കുതന്ത്രം’; മുഖ്യമന്ത്രി പിണറായി വിജയൻ

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിൽ ബിജെപി ഇതര സർക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാറിന്റെ കുതന്ത്രം. ബിജെപിയുടെ പകപ്പോക്കൽ വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ച. ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ബില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന…

Read More

വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച ബൗള്‍, പശ്മിന ഷാള്‍.. ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും മോദിയുടെ സ്‌നേഹ സമ്മാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച റാമെന്‍ ബൗളുകളും വെള്ളി കൊണ്ട് നിര്‍മിച്ച ചോപ്പ് സ്റ്റിക്കുകളുമാണ് ഷിഗേരു ഇഷിബയ്ക്ക് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ കലാവൈഭവവും ജാപ്പനീസ് പാചക പാരമ്പര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മാനമാണ് ജപ്പാന്‍ പ്രദാനമന്ത്രിക്ക് മോദി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ചന്ദ്രകാന്തക്കല്ല് കൊണ്ട് നിര്‍മിച്ച തവിട്ട് നിറത്തിലുള്ള ഒരു വലിയ ബൗളും നാല്…

Read More

വയനാട്ടിൽ മരം ദേഹത്തുവീണ് സ്കൂൾ ജീവനക്കാരൻ മരിച്ചു

മാനന്തവാടി: മാനന്തവാടി എള്ളുമന്ദം വലിയ കരോട്ട് തോമസ് (56) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടം. മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു തോമസ്. സ്‌കൂള്‍ പരിസരത്തെ മരംമുറിക്കവെ കയര്‍ പിടിച്ച് സഹായിക്കുന്നതിനിടയില്‍ മുറിച്ചിട്ട മരം തോമസിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ: ഷേര്‍ളി, മക്കള്‍: ദിപിന്‍ തോമസ്, ദില്‍ന തോമസ്.  

Read More

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64

  വയനാട് ജില്ലയില്‍ ഇന്ന് (15.10.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 91 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121514 ആയി. 117732 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3019 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2777 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More