കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസ്; ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട്എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഹാജരായി ജാമ്യം എടുക്കാമെന്ന കോടതി ഉപാധി പ്രതിഭാഗം അഭിഭാഷകന്‍ അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാക്കുമെന്നും പ്രതിഭാഗം കോടതി അറിയിച്ചു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ…

Read More

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി പ്രതി കീഴടങ്ങി

  കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട പ്രതി കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്‌റ്റേഷന് സമീപം കെ കെ നഗറിൽ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി കെ ടി ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കെ ടി ജോമോൻ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മൃതദേഹവുമായി സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു.

Read More

ജെയ്‌നമ്മ തിരോധാന കേസ്; നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്; സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി

ജെയ്‌നമ്മ തിരോധാന കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക്. കുറ്റകൃത്യം ചെയ്തതിന്റെ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചുമത്തി. രണ്ടാമത്തെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും. രണ്ട് ആഴ്ചയിലധികം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ സംഘം കേസ് സംബന്ധിച്ച് വ്യക്തതയിലേക്ക് എത്തിയത്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും മറ്റു തെളിവുകള്‍ സെബാസ്റ്റ്യനെതിരാണ്. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാനും സാധിച്ചു. ഡിഎന്‍എ പരിശോധന ഫലവും ജെയ്‌നമ്മയുടെ മബൈല്‍…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് ചാലുങ്കൽ ചക്രപാണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസ്സായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ ആലപ്പുഴയിൽ മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കുത്തിയതോട് സ്വദേശി പുഷ്‌കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ(75) എന്നിവരാണ് മരിച്ചത്.

Read More

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വഴിക്കടവിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ. വഴിക്കടവ് മരുതകടവ് കീരിപ്പൊട്ടി കോളനിയിൽ ചന്ദ്രന്റെ മകൻ നിഖിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള ആട്ടിൻകൂട്ടിലാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; പ്രതിദിനം തട്ടിയത് 6- 7 ലക്ഷം രൂപ വരെ, സ്വർണ്ണം പ്രതികൾ ഉരുക്കി; മുഖ്യപ്രതി കാർ വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി

  അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് സംഭാവന പണം മോഷ്ടിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതി അവിനാഷ് ശുക്ല കാർ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്ര സംഭാവനകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മാരുതി ബ്രെസ്സ എന്ന വാഹനം വാങ്ങിയതെന്നും ഉടമസ്ഥാവകാശം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുക്ലയുടെ സഹോദരൻ അഭിഷേകിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.     കൂടാതെ പ്രതിദിനം പ്രതികൾ 6 മുതൽ 7…

Read More

‘രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു; ഇത്രയും വൃത്തികെട്ട നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല’; വി ഡി സതീശന് മറുപടിയുമായി എംഎം മണി

പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ… വൺ ടു ത്രീ – ഇതായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം എന്നും എംഎം മണി പറഞ്ഞു. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോഴായിരുന്നു സതീശന്‍റെ ഈ പരാമർശം.അതേസമയം ഇടുക്കി ഉടുമ്പന്‍ചോലയില്‍ എംഎം മണിക്ക് മൂന്നാം ഊഴം….

Read More

11 ഇരട്ടി പ്രഹരശേഷി, പിടിപെട്ടാല്‍ മരണം ഉറപ്പ്, ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ അമേരിക്കയില്‍ കത്തിപ്പടരുന്നു

ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു. എ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി…

Read More

വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു

വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മാനന്തവാടി പന്നിച്ചാൽ പാറക്കൽ മാമി (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുന്ന രണ്ടാമത്തെയാളാണ്. പിലാക്കാവ് പി.എം.എസ്. തങ്ങൾ ആണ്  രാവിലെ മരിച്ചത്.  

Read More

‘മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടം; താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുത്’; ഉപരാഷ്ട്രപതി

  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ ലക്ഷ്യമിട്ട് വിമർശനവുമായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. മന്നം സ്മൃതി എല്ലാവർക്കുമുള്ള ഇടമാണെന്നും താനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരരുത് എന്ന് പറയരുതെന്നും സി പി രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിലായിരുന്നു വിമർശനം.     ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ദ്വാരകയിൽ മന്നം സ്മൃതി മണ്ഡപം നിർമിച്ചത്. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ…

Read More