സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി; കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി

സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന പേരില്‍ കൊച്ചിയിലെ ചിക്കിങ്ങില്‍ കയ്യാങ്കളി. ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊച്ചി എംജി റോഡിലെ ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിഞ്ഞനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍…

Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ…

Read More

മന്ത്രി കെ ടി ജലീലിനെ വിചാരണ ചെയ്യണം; പ്രധാനമന്ത്രിക്ക് പരാതി നൽകി ബെന്നി ബെഹന്നാൻ

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയ മന്ത്രി കെ ടി ജലീലിനെതിരെ ബെന്നി ബെഹന്നാൻ എംപി പ്രധാനമന്ത്രിക്ക് പരാതി നൽകി. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേറ്ററി ആക്ട്(ഫെറ) ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി. ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിർമാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശസഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. മന്ത്രിയുടേത് അഞ്ച് വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്….

Read More

സിംഘുവിലെ ഏറ്റുമുട്ടൽ: കർഷകരടക്കം 44 പേർ അറസ്റ്റിൽ; കൊലപാതക ശ്രമമടക്കം ചുമത്തി

സമരഭൂമിയായ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് സിംഘുവിലെ കർഷകസമര ഭൂമിയിലേക്ക് കേന്ദ്രസർക്കാർ അനുകൂലികൾ പ്രതിഷേധവുമായി എത്തിയത്. സമരവേദികൾ തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ഇവർ ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. പിന്നാലെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുയായിരുന്നു കഴിഞ്ഞ ദിവസം ഗാസിപൂർ അതിർത്തിയിൽ…

Read More

രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ; സേവനദിനമായി ആഘോഷിച്ച് കോൺഗ്രസ്

വയനാട് എംപി രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ. കോൺഗ്രസ് പ്രവർത്തകർ ഇന്ന് സേവനദിനമായി ആഘോഷിക്കുകയാണ്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവർക്ക് അവശ്യവസ്തുക്കൾ, മാസ്‌ക്, മരുന്ന് കിറ്റ്, പാകം ചെയ്ത ഭക്ഷണക്കിറ്റ് എന്നിവ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തുകയും സഹായം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രാഹുലിന് വിവിധ നേതാക്കളാണ് ആശംസകൾ അറിയിച്ച് രംഗത്തുവന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തേജസ്വി…

Read More

24 മണിക്കൂറിനിടെ 2.58 ലക്ഷം പേർക്ക് കൂടി കൊവിഡ്; 385 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന വർധനവ് വീണ്ടും രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.73 കോടിയിലെത്തി 24 മണിക്കൂറിനിടെ 385 പേർ കൊവിഡ് ബാധിതരായി മരിച്ചു. ഇതിനോടകം 4,86,451 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 16,56,341 പേരാണ് അസുഖബാധിതരായി ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 94.27 ശതമാനമായി കുറഞ്ഞു. അതേസമയം രാജ്യത്ത് ഇതിനടോകം…

Read More

വയനാട്ടിൽ 53 പേര്‍ക്കു കൂടി കോവിഡ്; 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 18 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 49 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും വന്നവരാണ്. 18 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 454 ആയി. ഇതില്‍ 269 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 184 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 176 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

Read More

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചേക്കും

രാജ്യത്ത് നിലവിലുള്ള പഴയ 100,10, അഞ്ച് രൂപാ കറൻസി നോട്ടുകൾ പിൻവലിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നോട്ടുകൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ചിലോ ഏപ്രിലിലോ ആർബിഐ ഇവയുടെ വിതരണം പൂർണമായി നിർത്തലാക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നൂറ്,പത്ത്, അഞ്ച് രൂപാ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവയുടെ വിതരണം പൂർണമായി നിർത്താൻ പദ്ധതിയിടുന്നതായി ആർബിഐ അസിസ്റ്റ് ജനറൽ മാനേജർ ബി മഹേശ് ജില്ലാതല സുരക്ഷാ, കറൻസി…

Read More

ലോർഡ്‌സിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364ന് പുറത്ത്; ആൻഡേഴ്‌സണ് 5 വിക്കറ്റ്

ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 364 റൺസിന് പുറത്ത്. 3ന് 276 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് 84 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റുകളും നഷ്ടപ്പെടുകയായിരുന്നു. സെഞ്ച്വറിയുമായി ക്രീസിൽ തുടർന്ന കെ എൽ രാഹുലാണ് ആദ്യം പുറത്തായത്. 250 പന്തിൽ 12 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ 129 റൺസ് എടുത്തത് പിന്നാലെ ഒരു റൺസെടുത്ത അജിങ്ക്യ രഹാനെയും വീണതോടെ ഇന്ത്യ 5ന് 282 റൺസ് എന്ന നിലയിലാണ്. തുടർന്ന് ക്രീസിലൊന്നിച്ച…

Read More

‘പ്രായപരിധി നടപ്പിലാക്കിയത് പുതിയ തലമുറയ്ക്ക് വേണ്ടി; ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരുകയാണ് വേണ്ടത്’, എം എ ബേബി

പ്രായപരിധിയുടെ പേരിലുള്ള ഒഴിവാക്കൽ സ്വാഭാവികമാണെന്ന് ജി സുധാകരന് ഒളിയമ്പുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും അതിന്റെ പേരിൽ പാർട്ടിയോട് അകലുകയല്ല വേണ്ടത്. നേതൃത്വത്തിൽ നിന്ന് ഒഴിയുന്നു എന്നെ ഉള്ളു. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനം തുടരണം. പ്രായപരിധി നടപ്പിലാക്കിയത് പുതിയതലമുറയ്ക്ക് വേണ്ടിയാണെന്നും എം എ ബേബി വ്യക്തമാക്കി. കേരള കർഷക തൊഴിലാളി യുണിയന്റെ തൊഴിലാളി മാസിക പുരസ്‌കാരംവേദിയിലാണ് പരാമർശം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ ചില സഖാക്കൾ ചില ഉത്തരവാദിത്വത്തിൽ…

Read More