പേരൂർക്കട വ്യാജ മോഷണക്കേസ്; ഒരു കോടി രൂപ നഷ്ടപരിഹാരം വേണം, മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ബിന്ദു

തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ ആർ. ബിന്ദു. കമ്മീഷൻ സിറ്റിംഗിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ പറയുന്നു. തിങ്കളാഴ്ച കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ…

Read More

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: DYFI നേതാവിനെ ചോദ്യം ചെയ്ത് SIT

  കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. തിരുവള്ളൂർ സ്വദേശി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെയാണ് ചോദ്യം ചെയ്തത്. പ്രതി റിബേഷ് രാമകൃഷ്ണന് , കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ ഭാസ്കറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്ക് നോട്ടീസ് നൽകിയിരുന്നു. സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്കാണ് പുനരന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി നോട്ടീസ് നൽകിയത്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാണ്…

Read More

കാലടി സംസ്‌കൃത സർവകലാശാല വി സിക്കെതിരായ SFI പ്രതിഷേധം; വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു, പരാതി നൽകി ഡോ. സിസ തോമസ്

കാലടി സംസ്‌കൃത സർവകലാശാല വി സിക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ പരാതി നൽകി ഡോ. സിസ തോമസ്. ഔദ്യോഗിക വാഹനത്തിന് കേടുപാടു പറ്റി , വിദ്യാർഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തരമന്ത്രി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശപ്രകാരമാണ് സിസ തോമസ് പരാതി നൽകിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗസ്റ്റ് അധ്യാപക നിയമനം ഉടനടി നടത്തുക, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയാക്കുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ…

Read More

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു

കോവിഡ് വ്യാപനം രുക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. റെംഡെസിവിർ പ്രതിരോധമരുന്നോ മരുന്നിനായി ഉപ യോഗിക്കുന്ന ഘടകങ്ങളോ കയറ്റുമതി ചെയ്യാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും കോവിഡ് രോഗികള്‍ക്ക് നല്‍കേണ്ട റെംഡെസിവിർ പ്രതിരോധ മരുന്നിന്റെ ആവശ്യകത വര്‍ധിച്ചു വരുകയാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിനാലാണ് മരുന്നിന്റെ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഎസ് മരുന്ന് നിര്‍മ്മാതാക്കളായ ഗിലെയാഡുമായുള്ള കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ്…

Read More

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

  തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.   ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.   ‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണത്. കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത്…

Read More

വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങി; മുന്നാറിലെ KSRTC ഡബിൾ ഡക്കർ കണ്ടക്ടർ അറസ്റ്റിൽ

മുന്നാറിലെ ഡബിൾ ഡക്കർ ബസ് കണ്ടക്ടർ വിജിലൻസ് പിടിയിൽ. മൂന്നാർ KSRTC ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് പിടിയിലായത്. വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ പിടികൂടിയത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി KSRTC ഒരുക്കിയ ബസാണ് ഇത്. 400 രൂപയാണ് ടിക്കറ്റ് ചാർജ്. കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക്…

Read More

സഞ്ചാരികൾക്ക് സൗകര്യമൊരുക്കി ഡി.ടി.പി.സി.യും വയനാട് ടൂറിസം ഓർഗനൈസേഷനും

വയനാട്ജില്ലയിലെ ടൂറിസം മേഖല ഉണരുകയാണ്. കോവിഡ് മാഹമാരി ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ഉണർവോടെ തിരിച്ച് വന്നിരിക്കുന്നുവെന്ന് ഡിടിപിസി സെക്രട്ടറി ബി ആനന്ദ് പറഞ്ഞു. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. വരും നാളുകളിൽ കൂടുതൽ സഞ്ചാരികൾ ജില്ലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടുതൽ പേർ എത്തി തുടങ്ങിയിട്ടുണ്ടെന്നും തിരിച്ചടികളിൽ നിന്നും കരകയറി വരുന്ന സമയമാണിത് എന്നും ഡബ്ളിയു ടി ഒ…

Read More

പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യൻ മിസൈലാക്രമണം; കീവിൽ സ്‌ഫോടന പരമ്പര

യുക്രൈൻ തലസ്ഥാനമായ കീവിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യയുടെ മിസൈലാക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ വന്നിട്ടില്ല. ബഹുനില കെട്ടിടത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ അഞ്ച് നിലകളെങ്കിലും തകർന്നതായി കീവ് മേയർ ട്വീറ്റ് ചെയ്തു ആക്രമണത്തിന് ഇരയായ കെട്ടിടത്തിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വിവിധ ദിശകളിൽ നിന്നാണ് കീവിലേക്ക് റഷ്യൻ സേന ആക്രമണം നടത്തുന്നത്. കീവിനെതിരെ നിരന്തരം ആക്രമണം നടത്തുകയാണ്. റഷ്യയെ ഒറ്റപ്പെടുത്തണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടു….

Read More

റെംഡിസിവിർ മരുന്ന് കേന്ദ്രം ഇനി നൽകില്ല; സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാങ്ങണമെന്ന് കേന്ദ്രം

  കൊവിഡ് ആന്റിവൈറൽ മരുന്നായി റെംഡിസിവിറിന്റെ കേന്ദ്രീകൃത വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചതായി കേന്ദ്ര കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്‌സ് വകുപ്പ് സഹമന്ത്രി മൻസുഖ് മന്ദവിയ. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് റെംഡിസിവിർ സംഭരിക്കാനാണ് നിർദേശം ആവശ്യത്തിന് റെംഡിസിവിർ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ വിതരണം നിർത്തിവെക്കാൻ തീരുമാനിച്ചത്. റെംഡിസിവിർ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ ഇരുപതിൽ നിന്ന് അറുപതായി വർധിപ്പിച്ചു. ഉത്പാദനം ഏപ്രിൽ മാസത്തിൽ നിന്നും പത്ത് മടങ്ങായി വർധിച്ചിട്ടുണ്ട് 98.87 ലക്ഷം വയൽ റെംഡിസിവിർ കേന്ദ്രം സംസ്ഥാനങ്ങൾക്ക്…

Read More

അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി സർക്കാർ

  കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ കർശനമായി നിയന്ത്രിക്കാൻ സർക്കാർ. ട്യൂഷൻ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടർ സർക്കുലർ പുറപ്പെടുവിച്ചു. സ്വകാര്യ ട്യൂഷൻ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലൻസ് കണ്ടെത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റി. കോളജ് അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നതായുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷൻ വിലക്കിയും സർക്കാർ-എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഇത് നിരീക്ഷിക്കുന്നതിന് നിർദേശം നൽകിയും ഡയറക്ടർ സർക്കുലർ പുറത്തിറക്കി. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്…

Read More