Headlines

മത്സരം യുഡിഎഫുമായി; അമിത് ഷാ എന്തുപറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമെന്ന് തോമസ് ഐസക്

ഇനിയുള്ള മത്സരം രണ്ടാം പിണറായി സർക്കാരിന് വേണ്ടിയാണെന്ന് ടിഎം തോമസ് ഐസക്. കിഫ്ബി വഴി ആലപ്പുഴ ജില്ലയിൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പി പി ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതാകും എൽഡിഎഫ് സർക്കാരിന്റെ പ്രകടന പത്രിക. സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ആയുസ്സ് കുറവാണ്. രാഷ്ട്രീയമായ മത്സരം തുടങ്ങുമ്പോൾ വിവാദങ്ങൾ മാറി നിൽക്കും. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നത്. അമിത് ഷാ എന്തു പറഞ്ഞാലും ബിജെപി…

Read More

ഡെൽഹി മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ത്രിലോക്പുരി-സഞ്ജയ് തടാകത്തിൽ നിന്നുള്ള പിങ്ക് ലൈനിൽ നിന്നുള്ള മയൂർ വിഹാർ പോക്കറ്റ് -1 സെക്ഷൻ മെട്രോ ട്രെയിൻ സർവീസുകൾ കേന്ദ്ര ഭവന, നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ചേർന്ന് ഉദ്ഘാടനം ചെയ്യും. മജ്ലിസ് പാർക്കിലേക്ക് നേരിട്ട് മെട്രോ കൊറോണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വീഡിയോ കോൺഫറൻസിംഗിലൂടെ വെള്ളിയാഴ്ച രാവിലെ 10.15 ന് ഉദ്ഘാടന ചടങ്ങ് നിർവഹിക്കും. ശേഷം ഈ സ്റ്റേഷനുകൾ ഉച്ചതിരിഞ്ഞ് 3 മണിയോടെ പാസഞ്ചർ സേവനങ്ങൾക്കായി തുറന്നു…

Read More

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും. പാലക്കാട് കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂർ മലപ്പുറം കോഴിക്കോട് ജില്ലയിൽ 36 ഡിഗ്രി…

Read More

അരുണാചൽപ്രദേശിലെ ഹിമപാതത്തിൽപെട്ട ഏഴ് സൈനികർ മരിച്ചു

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഫെബ്രുവരി ആറിനാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെ കാണാതായത്. രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ…

Read More

‘ഉമര്‍ ശാന്ത സ്വഭാവക്കാരന്‍, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല’ ; സഹോദരന്റെ ഭാര്യ

ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. അധികം സംസാരിക്കാറില്ല. ഒന്നിലും ഇടപെടാറില്ല. അധികം സുഹൃത്തുക്കളുമില്ല. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. അവനെ ഡോക്ടറാക്കുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് – സഹോദരന്റെ ഭാര്യ പറയുന്നു. അതേസമയം, ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്…

Read More

വയനാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു ;ആദിവാസികള്‍ക്കിടയിൽ രോഗവ്യാപനം കുറയുന്നില്ല

വയനാട്: വയനാട്ടില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോഴും  ആദിവാസികള്‍ക്കിടയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ജില്ലയില്‍ ഇപ്പോഴുള്ള 25 ക്ലസ്റ്ററുകളും ആദിവാസി കോളനികളിലാണ്. അതേസമയം നിലവിലെ പരിശോധനകള്‍ തുടര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ രോഗികളുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന‍്റെ പ്രതീക്ഷ.  ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ശതമാനമാണ്. എന്നാല്‍ ആദിവാസി കോളനികളില്‍ ഇത് ശരാശരി 30 ശതമാനത്തിന് മുകളില്‍ വരും. അമ്പലവയല്‍, നെന്‍മേനി, വെള്ളമുണ്ട, ബത്തേരി, പനമരം എന്നിവിടങ്ങളിലാണ് രോഗികളില്‍ അധികവും. കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ,…

Read More

ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; മാർക്കോ റൂബിയോയുമായി ചർച്ച നടത്തി എസ് ജയശങ്കർ

യുഎൻ ആസ്ഥാനത്ത് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചർച്ച നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ചയായെന്ന് എസ് ജയങ്കർ. ഇന്ത്യയുമായുള്ള ബന്ധം അമേരിക്കക്ക് നിർണായകമെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു. അധിക തീരുവയും എച്ച്1 ബി വിസയും ഉൾപ്പെടെയുളള വിഷയങ്ങളിൽ ആശങ്ക നിലനിൽക്കെയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നത്. വ്യാപാരം, ഊർജം, മരുന്ന്, ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ‘റൂബിയോയുമായി ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളിലും ചർച്ച നടന്നതായി വിദേശകാര്യമന്ത്രി…

Read More

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ കൊല്ലപ്പെട്ടത് 116 പേരെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 116 പേരെന്ന് റിപ്പോര്‍ട്ട്. എല്ലാം അതിക്രൂര കൊലപാതകങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതിനിടെയാണ് ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് ഫോര്‍ ബംഗ്ലാദേശ് മൈനോറിറ്റീസ് എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ കൊലപാതകങ്ങളെല്ലാം കഴിഞ്ഞ് 8 ദശാബ്ദങ്ങളായി ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായി തുടരുന്ന ആക്രമണങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിനിടെ, ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവറായ സമീര്‍ദാസിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു….

Read More

കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ഒരു തവണ ഹൃദയാഘാതമുണ്ടായി

കൊറോണ ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സുഗതകുമാരി ടീച്ചർക്ക് ഒരു തവണ ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ, ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. രോഗം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഓക്‌സിജന്‍ നിലനിര്‍ത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് ടീച്ചർ എന്നാണ് ഇതിൽ…

Read More

തൃശൂർ മെഡിക്കൽ കോളജിൽ മൃതദേഹങ്ങൾ നിറഞ്ഞു; ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് പരാതി

മുളങ്കുന്നത്തുകാവ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിൽ ഗുരുതര പ്രതിസന്ധി. ആശുപത്രിയിൽ നിലവിലുള്ള കോൾഡ് റൂമിലും ചേംബറുകളിലും മൃതദേഹങ്ങൾ നിറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അനാഥരും അവകാശികൾ ഏറ്റെടുക്കാൻ തയാറാകാത്തതുമായ 27 മ‍ൃതദേഹങ്ങളാണ് സംസ്കാരസമയം കാത്ത് ആശുപത്രിയിൽ മാസങ്ങളായി സൂക്ഷിച്ചുവരുന്നത്. മൃതദേഹങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിൽ പൊലീസിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയും ഭാഗത്തു നിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ തുടരുന്ന താമസമാണ് തടസ്സമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ആശുപത്രിയിൽ മരണം ഉണ്ടാകുമ്പോൾ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത…

Read More