Headlines

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; മന്ത്രിസഭാ രൂപീകരണം പ്രധാന അജണ്ട

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭാ രൂപീകരണമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും സിപിഎമ്മിൽ നിന്ന് 13 പേരാണ് മന്ത്രിസ്ഥാനത്തേക്ക് വരിക. ഇത് ആരൊക്കെയാകണമെന്ന കാര്യവും സെക്രട്ടേറിയറ്റ് തീരുമാനിക്കും. വരും ദിവസങ്ങളിൽ സംസ്ഥാന സമിതി കൂടി ചേർന്നാകും അന്തിമ തീരുമാനമെടുക്കുക. ഇതിന് ശേഷം പ്രഖ്യാപനമുണ്ടാകും സിപിഐയുമായി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. ഇന്നലെ…

Read More

എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍,മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മാര്‍ച്ച് 17ന് എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

Read More

മന്ത്രി ബിന്ദുവിന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകും: ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിന് ശേഷം തന്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണ് ലോകായുക്തയുടെ വിധിപ്രഖ്യാപനം നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ…

Read More

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊവിഡ്, 135 മരണം; 25,860 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കം: പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; പേര് മാറ്റം രണ്ടാം ഗാന്ധി വധത്തിന് തുല്യമെന്ന് യൂത്ത് ലീഗ്

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ലോകസഭയില്‍ ബില്ല് അവതരിപ്പിച്ച കേന്ദ്ര കൃഷി മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പറഞ്ഞു. എന്നാല്‍ ബില്‍ അധികാരവികേന്ദ്രീകരണത്തിനും ഭരണഘടനയ്ക്കും എതിരാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി ചിത്രങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. കെ സി…

Read More

ട്രാന്‍സ്‌ജെന്‍ഡർ ചമഞ്ഞ് ആക്രമണം: വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍

  തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. ട്രാന്‍സ്‌ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി. ആറ്റിങ്ങള്‍ ആലങ്കോട് സ്വദേശി സലീമിനാണ് പരിക്കേറ്റത്. പ്രീതിയെന്ന പേരിലായിരുന്നു യുവാവിന്റെ ആക്രമണം. ബിനോയ് അഞ്ഞൂറ് രൂപ ചോദിച്ചെങ്കിലും സലീം കൊടുക്കാതിരുന്നതോടെ ചെരുപ്പൂരി അടിക്കുകയായിരുന്നു. ചെരുപ്പിന്റെ അടിയില്‍ ഉണ്ടായിരുന്ന ആണി കൊണ്ടാണ് സലീമിന് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Read More

ലൈഫ് മിഷൻ: അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ്

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമോയെന്ന ഭയം കൊണ്ടാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശവിനിമയ ചട്ടലംഘനം ഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ആരോപിച്ചു ലൈഫ് മിഷൻ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാൻ ഓർഡിനൻസിന് പോലും സർക്കാർ ആലോചിച്ചു. ലൈഫ് മിഷൻ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. മുഖ്യമന്ത്രിയുടെ ചർച്ചയുടെ ഫലമാണ് കരാർ. കൊവിഡ് കാലത്തെ അരലക്ഷം നിയമനം…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ല’; അങ്ങനെയൊരു കീഴ് വഴക്കമില്ലെന്ന് സണ്ണി ജോസഫ്

ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ താനും തിരയാൻ വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിന് എതിരെ…

Read More

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം…

Read More