Headlines

തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് മുകളിൽ; മരണം 794

  രാജ്യത്ത് തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന കണക്കാണിത് രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയർന്നു. 794 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 77,567 പേർ രോഗമുക്തി നേടി. ഇതിനോടകം 1,19,90,859 പേരാണ് രോഗമുക്തി നേടിയത്. 1,68,436 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ…

Read More

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകും

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ ആസ്ട്രനെക കൊവിഡ് വാക്‌സിന് ഇന്ത്യ അടുത്താഴ്ച അനുമതി നൽകു. വാക്‌സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ തേടിയ അധിക വിവരങ്ങൾ കമ്പനി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയൊരുങ്ങുന്നത്. അനുമതി ലഭിച്ചാൽ ഓക്‌സ്‌ഫോർഡിന്റെ വാക്‌സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ. നേരത്തെ ഫൈസർ, കൊവാക്‌സിൻ എന്നീ പ്രതിരോധ വാക്‌സിനുകളും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡിസിജിഐ തേടിയിട്ടുണ്ട്.

Read More

‘അങ്ങനെ പേടിപ്പിക്കണ്ട; ഭീഷണിയുടെ സ്വരം വിലപ്പോകില്ല’; പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും വിമർശിച്ച് പാലാ ബിഷപ്പ്

ക്രൈസ്ത സഭകൾക്കെതിരായ പിസി ജോർജിന്റെയും ഷോൺ ജോർജിന്റെയും പരാമർശത്തിൽ രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതു രംഗത്തുള്ള ചിലർ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. മതനേതാക്കൾ മിണ്ടാപ്രാണികൾ ആയിരിക്കണം എന്നു പറയുന്നത് ശരിയല്ലെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. (Pala Bishop against PC George and Shaun George) പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കൻമാരെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേതിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. മതനേതാക്കൻമാർക്കെതിരെ മാന്യമല്ലാത്ത രീതിയിൽ സംസാരിക്കുന്നതും പ്രതികരിക്കുന്നതും ശരിയാണെന്ന്…

Read More

രാജ്യത്ത് വാക്‌സിൻ ക്ഷാമം, നരേന്ദ്രമോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

  രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമത്തിനിടയിലും നരേന്ദ്രമോദി സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ലൂ ടിക്കിനായുള്ള പോരാട്ടത്തിൽ ആയതിനാൽ വാക്‌സിൻ ആവശ്യമുള്ളവർ ആത്മനിർഭർ ആകേണ്ടി വരും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം ആർ എസ് എസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് എടുത്തു കളഞ്ഞിരുന്നു. ഇതിന് പിന്നാലെ പുതിയ ഐടി നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോദി സർക്കാർ ട്വിറ്ററിന് അന്ത്യശാസനം നൽകി. എന്നാൽ…

Read More

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്ന് ഷക്കീല

നേതൃത്വം ആവശ്യപ്പെട്ടാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് നടി ഷക്കീല. തനിക്കിഷ്ടപ്പെട്ട പാർട്ടിയിലാണ് ചേർന്നത്. മതത്തിൽ രാഷ്ട്രീയം കലർത്തില്ല എന്നതാണ് കോൺഗ്രസിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമെന്നും ഷക്കീല പറഞ്ഞു. എന്റെ പിതാവ് കോൺഗ്രസ് പ്രവർത്തകനാണ്. ജവഹർലാൽ നെഹ്റുവിനെ കുറിച്ചും അദ്ദേഹം രാഷ്ട്രത്തിന് നല്കിയ സംഭാവനകളെകുറിച്ചുമൊക്കെ അച്ഛൻ ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിനോട് മനസ്സിൽ ഒരിഷ്ടമുണ്ട്. പിന്നെ പ്രവർത്തിക്കുന്നെങ്കിൽ ദേശീയ പാർട്ടിയിലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പല തരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ട്. മറ്റ് വിഷയങ്ങളിലും കൂടുതലായി ഇടപെടണമെന്ന…

Read More

കാശ്മീരിലെ ബന്ദിപോരയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സൊക്ബാബ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൂന്ന് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റിട്ടുണ്ട് വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്നു. ഇന്നലെ കൃഷ്ണഗാട്ടിയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.

Read More

തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

തമിഴ്‌നാട് തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുകയാണ്. വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  

Read More

സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് കൊവിഡ്, 97 മരണം; 12,502 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,220 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂർ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂർ 792, കാസർഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് ഒഴുകും ഹോട്ടലുകളില്‍ താമസിക്കാം

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാനെത്തുന്ന ആരാധകര്‍ക്ക് രാജ്യത്തൊരുക്കുന്നത് വിപുലവും മികച്ചതുമായ താമസ സൗകര്യങ്ങള്‍. ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ 16 ഒഴുകുന്ന ഹോട്ടലുകളാണ് (ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) തയ്യാറാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ലേജുകള്‍ക്കുള്ളില്‍തന്നെ താമസസൗകര്യമൊരുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സവിശേഷമായ രൂപകല്‍പ്പനയായിരിക്കും ഹോട്ടലുകളുടേത്. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുണ്ടായിരിക്കും. ഓരോ ഹോട്ടലിലും 101 അതിഥി മുറികളാണുണ്ടാവുക. ഇതിനുപുറമെ…

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ല: പി.കെ.കുഞ്ഞാലികുട്ടി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റു മത ചിഹ്നങ്ങൾ കാണുമ്പോ രോഷം തോന്നുന്ന ആൾക്കൂട്ടം ഉണ്ടാകാം. എന്നാൽ ഭരണ സംവിധാനങ്ങൾ അവർക്കൊപ്പം നിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തെ ശക്തമായി അപലപിക്കുന്നു. രാജ്യത്തിന്റെ മതേതര സാഹചര്യത്തിന് ഭീഷണിയാകുന്ന കാര്യം. ഇത് നാളെ എല്ലാ മത…

Read More