വിഷുവെത്തി, വിപണിയും ഉണര്‍ന്നു
കോഴിക്കോട്: സമൃദ്ധിയുടെ കണിയുമായെത്തുന്ന വിഷു പുലരിയെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. ലോക്ക് ഡൗണില്‍ ഇരുട്ടിലാണ്ട ഇന്നലെകളെ മറന്ന് കൊവിഡ് മഹാമാരി വട്ടമിട്ട് പറക്കുമ്ബോഴും വിഷു ആഘോഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷം കൊവിഡില്‍ നഷ്ടമായിപ്പോയ വിപണിയെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. കോഴിക്കോട് മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വിപണി സജീവമാണ്. കിടിലന്‍ ഓഫറുകള്‍ നല്‍കിയാണ‌് വ്യാപാര കേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ വിളിക്കുന്നത‌്. കൊവിഡില്‍ നിന്നുളള കരുതലായി വിഷുക്കോടിയും പടക്കങ്ങളും മറ്റും വാങ്ങാന്‍ തിരക്കൊഴിഞ്ഞ നേരം നോക്കിയെത്തുന്നവര്‍ പോലും നഗരത്തിരക്കില്‍…