ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേംപാടം ജിഷ്ണു (22)വിന്റെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ യൂണിറ്റും ബേപ്പൂരില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

Read More

മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം; ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് കെആര്‍എല്‍സിസി

കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർ‍ക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാരിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്നു കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറയുന്നില്ല. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ…

Read More

പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ; പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐയും ബിജെപിയും

നിയമസഭയിലെത്തിയതിന് പിന്നാലെ മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച പാലക്കാട്ടെത്തി പരിപടികളിൽ സജീവമാകാനാണ് ആലോചന.എന്നാൽ പരിപാടികളിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ല എന്നാണ് ഡിവൈഎഫ്ഐയുടെയും ബിജെപിയുടെയും നിലപാട്. രാഹുൽ പൊതുപരിപാടികളിൽ സജീവമാകുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനും എതിർപ്പുണ്ട്. അതേസമയം പാർട്ടിയെ ധിക്കരിച്ചിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. എന്നും പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിച്ചത്. പാർട്ടി തീരുമാനങ്ങൾ ലംഘിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. സസ്പെൻഷൻ കാലാവധിയിലുള്ള ഒരു പ്രവർത്തകൻ എങ്ങനെ പെരുമാറണമെന്ന് തനിക്കറിയാം. ഒരു നേതാവിനെയും കാണാൻ വ്യക്തിപരമായി ശ്രമിച്ചിട്ടില്ല. ആരോപണം…

Read More

വയനാട്ടിൽ കിണർ നിർമാണത്തിനിടെ അപകടം:ഒരാള്‍ മരിച്ചു

തരുവണ കുന്നുമലങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവന്‍ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാള്‍ക്ക് പരിക്കേറ്റു. കിണര്‍ കുഴിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.    

Read More

ഓണത്തിന് ഒരുങ്ങി നാട്; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും…

Read More

കീവിൽ കർഫ്യൂ പിൻവലിച്ചു; എല്ലാ വിദ്യാർഥികളോടും റെയിൽവേ സ്‌റ്റേഷനുകളിലേക്കെത്താൻ ഇന്ത്യൻ എംബസി

  കീവിൽ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ എല്ലാ വിദ്യാർഥികളോടും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ ഇന്ത്യൻ എംബസി നിർദേശം നൽകിയത്. ഇതിനായി സ്‌പെഷ്യൽ ട്രെയിനുകൾ യുക്രൈൻ ഏർപ്പാടാക്കിയിട്ടുണ്ട്. യുക്രൈനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാൻ സ്‌പൈസ് ജെറ്റും ബുഡാപെസ്റ്റിലേക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമാണ് സർവീസ് നടത്തുക.

Read More

പാലക്കാട് കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

  പാലക്കാട് കൂടല്ലൂർ കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ബേബി ഫെമിന(37), മകൻ ഷെരീഫ്(7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയും മകനുമാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെമിനയും ഒഴുക്കിൽപ്പെടുകയായിരുന്നു

Read More

ധോണിപ്പടക്ക് മുന്നിൽ മുംബൈ മുട്ടുകുത്തി; ചെന്നൈ സൂപ്പർ കിംഗ്‌സിന് 20 റൺസിന്റെ ജയം

ഐപിഎല്ലിൽ മുംബൈയെ തകർത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ്. യുഎഇയിൽ പുനരാരംഭിച്ച ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 20 റൺസിനാണ് ചെന്നൈയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനെ സാധിച്ചുള്ളു ഓപണർ റിതുരാജ് ഗെയ്ക്ക് വാദിന്റെ ഒറ്റയാൾ പ്രകടനമാണ് ചെന്നൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാർ പൂജ്യത്തിന് പുറത്തായ ഇന്നിംഗ്‌സിൽ റിതുരാജ് നേടിയത് 58 പന്തിൽ…

Read More

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി. ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്.കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുല്ല അലി റേസ…

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More