ഓപ്പറേഷൻ മഹാദേവ്; വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി
ഓപ്പറേഷൻ മഹാദേവിൽ വധിച്ച ഭീകരരുടെ തിരിച്ചറിയൽ പൂർത്തിയായി. കാശ്മീർ സോൺ പോലീസ് അവരുടെ എക്സ് അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചത്. മൃതദേഹങ്ങൾ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ മൂസ ഫൗജിയും അടക്കം 3 ലഷ്കർ ഇ തോയ്ബ ഭീകരരെയാണ് സൈന്യം വധിച്ചത്. ശ്രീനഗറിലെ ദാര മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പഹൽ ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ മൂസ ഫൗജി എന്ന് അറിയപ്പെടുന്ന സുലൈമാൻ ആണെന്ന്…