Headlines

യുക്രെയ്ന്‍ വിഷയം: അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല; ട്രംപ് – പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു

അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച മൂന്ന് മണിക്കൂറാണ് നീണ്ടത്. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാല്‍ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം അവസാനിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ്…

Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം : മുഖ്യമന്ത്രി രാജിവെക്കണം: വയനാട്ടിൽ ബി.ജെ.പി. പ്രതിഷേധം

കൽപ്പറ്റ: സെക്രട്ടറിയേറ്റ് തീവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് വയനാട്ടിലും ബിജെപിയുടെ പ്രതിഷേധം. കല്പറ്റയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറി ആനന്ദകുമാർ , മണ്ഡലം പ്രസിഡന്റ് സുബീഷ് കല്പറ്റ ,. സന്ധ്യ, തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി ബത്തേരിയിലും മാനന്തവാടിയിലും പ്രകടനം നടന്നു.

Read More

അവസാന ഓവറുകളിലെ തകർപ്പനടി; പൊരുതാവുന്ന സ്‌കോറുമായി രാജസ്ഥാൻ റോയൽസ്

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്‌കോർ. തുടക്കത്തിൽ തകർച്ചയെ നേരിട്ടെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടിലൂടെ നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു.   ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 31 ആയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്‌സ്മാൻമാരെ ടീമിന് നഷ്ടപ്പെട്ടു. സ്മിത്ത് 5 റൺസിനും ജോസ് ബട്‌ലർ 22 റൺസിനും സഞ്ജു സാംസൺ 5 റൺസിനും വീണു. ഉത്തപ്പയും ലോമ്‌റോറും ചേർന്ന് സ്‌കോർ 70 വരെ…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങൾ രേഖയിലുണ്ട്. ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുനന്നു. കെജെ…

Read More

JSK സിനിമാ വിവാദം: കേന്ദ്രസര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കാന്‍ സിനിമാ സംഘടനകള്‍

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സിനിമാ സംഘടനകള്‍. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമര്‍പ്പിക്കും. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനം എന്ന് ചൂണ്ടിക്കാണിച്ചാണ് നിവേദനം സമര്‍പ്പിക്കുക. സുരേഷ് ഗോപി നായകനാകുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദര്‍ശന അനുമതി നിഷേധിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിനിമ സംഘടനകള്‍ കേന്ദ്ര വാര്‍ത്താ…

Read More

പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കേന്ദ്ര പെട്രോളിയം, ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളിലെ നടത്തിപ്പിലെ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഹർദിപ് സിംഗ് പുരി ആശംസകളും നേർന്നു ഡൽഹിയിലുള്ള മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. കെ…

Read More

സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ: പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമം, സ്ത്രീധന പീഡനം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. അതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോയെന്ന് സർക്കാർ പരിശോധിക്കും. ഇത്തരം വിഷയങ്ങളിൽ പോലീസ് കർശന നടപടിയെടുക്കണം. ഗാർഹിക പീഡനമടക്കമുള്ള പ്രയാസങ്ങൾ അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ഈ വിവരം അറിയിക്കാൻ പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്. ഇതിനായി വനിതാ പോലീസ് ഓഫീസർക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലും ബന്ധപ്പെടാൻ സൗകര്യമുണ്ട്. മറ്റ് ഫലപ്രദമായ മാർഗങ്ങളും സ്വീകരിക്കുമെന്നും…

Read More

സമ്പർക്ക രോഗികൾ വർധിക്കുന്നു; സ്വകാര്യ ആശുപത്രികൾക്കും കൊവിഡ് ചികിത്സക്ക് അനുമതി

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപത് ശതമാനത്തിന് മുകളിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടമറിയാത്ത കേസുകളും വർധിച്ചു. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നവർ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കാനും ശാരീരിക അകലം പാലിക്കാനും തയ്യാറാകണം. ക്ലസ്റ്ററുകളിൽ രോഗവ്യാപനം പഠനം നടത്തിയും കൃത്യമായി ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാനുള്ള ശ്രമം പൊന്നാനി പോലുള്ള സ്ഥലങ്ങളിൽ വിജയിച്ചിരുന്നു. ഗുരുതര രോഗമുള്ളവരെ വെന്റിലേറ്റർ, ഐസിയു സൗകര്യത്തോടു കൂടിയ ആശുപത്രികളിലും അല്ലാത്തവരെ പ്രഥമ ചികിത്സാ കേന്ദ്രമായ ഫസ്റ്റ് ലൈൻ…

Read More

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

സാവോപോളോ: ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീല്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വാക്സിന്‍ പരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.   ബ്രസിലീല്‍ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചാളുടെ പേരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാധാന്യം…

Read More

‘ഇന്ത്യയുടെ സഹായം വേണം’; ആവശ്യവുമായി പാക്ക് അധീന കശ്മീർ നേതാവ്: പാക്കിസ്ഥാൻ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

  ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് നേതാക്കൾ. പാക്ക് ഭരണത്തിൽ അസ്വസ്ഥരായ ജനങ്ങൾ മേഖലയിൽ ആരംഭിച്ച പ്രക്ഷോഭം ദിവസങ്ങൾ പിന്നിടുകയും ഡസൻ കണക്കിനുപേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യൻ സഹായമാവശ്യപ്പെട്ട് സമരനേതാക്കൾ രംഗത്തെത്തിയത്. മേഖലയിൽ പാക്കിസ്ഥാൻ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയിരിക്കുകയാണെന്ന് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി നേതാവും ഇന്ത്യയോട് അടുത്ത ബന്ധം പുലർത്തുന്നയാളുമായ സർദാർ അമാൻ ഖാൻ പറഞ്ഞു. പാക്ക അധീന കശ്മീരിലേക്ക് ഇന്ത്യ സഹായമെത്തിക്കണമെന്നും നിയന്ത്രണരേഖയിലെ അതിർത്തി തുറന്നുനൽകണമെന്നുമാണ് അമാൻ…

Read More