തീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  കാസര്‍കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 1 ബുധന്‍) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.     കോളജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍…

Read More

മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് ഉണ്ടായത്.   119 സിനിമകളാണ് ഇത്തവണ പരിഗണിച്ചത്. ഇതിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. വന്ന എൻട്രികളിൽ 71 സിനിമകൾ നവാഗത സംവിധായകരുടേതാണ്.   മികച്ച ചിത്രമായി വാസന്തി തിരെഞ്ഞെടുത്തു. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവരാണ് സംവിധായകർ. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ. മനോജ് കാനയാണ് സംവിധായകൻ

Read More

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല രോഗലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസർ അറീയിച്ചു

കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.

Read More

രാഹുൽ ഗാന്ധി നയിച്ചാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജയിക്കില്ലെന്ന് നേതാക്കൾ; കോൺഗ്രസിൽ കലാപം രൂക്ഷം

രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ വിമർശനവുമായി കത്തെഴുതിയ നേതാക്കൾ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നയിച്ചാൽ വിജയം ഉറപ്പിക്കാനാകില്ലെന്ന് നേതാക്കൾ പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നും ഇവർ സൂചന നൽകുന്നുണ്ട് 24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവായിരിക്കണം പാർട്ടിക്ക് അധ്യക്ഷനായി വരേണ്ടതെന്ന ആദ്യ വെടി പൊട്ടിച്ചത് കപിൽ സിബലാണ്. പിന്നാലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേതാക്കളുടെ കൂടുതൽ പ്രതികരണങ്ങൾ വന്നിരിക്കുന്നത്. എഐസിസി സമ്മേളനത്തോടെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം വിടുമെന്ന വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കുറിച്ചുള്ള…

Read More

കത്ത് വിവാദം: ‘ആരോപണങ്ങള്‍ അസംബന്ധം; പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി’; തോമസ് ഐസക്

സിപിഐഎമ്മിലെ കത്ത് വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് തോമസ് ഐസക്. ആരോപണം അസംബന്ധമെന്നും പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്നും തോമസ് ഐസക് വ്യക്തമാക്കി. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമെന്നും ഇതിനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്നിരിക്കുന്ന ആക്ഷേപം അസംബന്ധമാണ്. ഒരു അടിസ്ഥാനവുമില്ലാത്തതാണ്. ഉന്നയിച്ചിരിക്കുന്ന വ്യക്തി ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഇങ്ങനെ ഒരാള് പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകരായ നിങ്ങള്‍ അദ്ദേഹത്തിന്റെ പശ്ചാത്തലം ഒക്കെ അന്വേഷിക്കുന്നത് നന്നായിരുന്നു. ആരോപണമല്ല. ഈ മാന്യനെ…

Read More

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം ലഭിച്ചു മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിൻമേലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ കെ ജി കമലേഷ് നൽകിയ പരാതി വട്ടിയൂർക്കാവ് പോലീസിന് കൈമാറി. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Read More

താൻ സുരക്ഷിതയാണ്; കൊല്ലപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ

വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ വഴിയാണ് നിഷ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ചത്. ഒളിമ്പിക് മെഡൽ വിന്നറായ സാക്ഷി മാലികിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത് ഹരിയാനായിലെ സോനിപത്തിലുള്ള സുശീൽകുമാർ അക്കാദമിയിൽ നടന്ന വെടിവെപ്പിൽ നിഷ കൊല്ലപ്പെട്ടെന്നാണ് വാർത്തകൾ വന്നത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടതായും അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഇവർ വാർത്ത നിഷേധിച്ച് രംഗത്തുവരികയായിരുന്നു.  

Read More

ജസ്‌നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരി ഓയിൽ ഒഴിച്ചത്. ഹൈക്കോടതി ജഡ്ജി ഷിർസിയുടെ കാറിലാണ് കരി ഓയിൽ ഒഴിച്ചത്. ഹൈക്കോടതി എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്നയാളാണ് കരി ഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി. ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Read More

എൽഡിഎഫ് യോഗം ഇന്ന് ചേരും; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം പ്രധാന അജണ്ട

എൽ ഡി എഫിന്റെ നിർണായക യോഗം ഇന്ന് ചേരും. മുന്നണി വിപുലീകരണമാണ് യോഗത്തിലെ പ്രധാന അജണ്ട. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിൽ എടുക്കണമോയെന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനമാകും കഴിഞ്ഞ ദിവസം സിപിഐയും ജോസ് വിഭാഗത്തെ സ്വാഗതം ചെയ്തതോടെ ഇനി സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പാലാ സീറ്റിലുള്ള തർക്കമാണ് ഇടതുമുന്നണിക്ക് മുന്നിലുള്ള വെല്ലുവിളി. നിയമസഭാ സീറ്റ് ചർച്ച പിന്നീടാകാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിർത്തിയുള്ള ചർച്ചയാകാമെന്നായിരിക്കും സിപിഎം യോഗത്തിൽ സ്വീകരിക്കുന്ന…

Read More

നിമിഷപ്രിയ കേസ് : ‘ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍; തുടര്‍ ഇടപെടല്‍ ഉണ്ടാകും’; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ

നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വിഷയത്തില്‍ ഇടപെട്ടത് മനുഷ്യന്‍ എന്ന നിലയില്‍ എന്ന് കാന്തപുരം പറഞ്ഞു. നിമിഷപ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയും ആ വിധി വാര്‍ത്തകളില്‍ വരികയും ചെയ്തു. ഇസ്ലാം മതത്തില്‍ തന്നെ മറ്റൊരു നിയമമുണ്ട്. കൊലകുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്വം നല്‍കാന്‍ കുടുംബങ്ങള്‍ക്ക് അധികാരമുണ്ട്. ആ കുടുംബങ്ങള്‍ ആരാണെന്നോ അവരുടെ അവസ്ഥ എന്താണെന്നോ അറിയാത്ത ഞാന്‍ വളരെ ദൂരെയുള്ള ഈ സ്ഥലത്ത് നിന്ന് യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്‍മാരെ…

Read More