രണ്ട് ട്രെയിനുകളിലായി എത്തി ഭക്തർ, പിന്നാലെ ദുരന്തം; ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 7 മരണം

പട്ന ∙ ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 7 ഭക്തർ മരിച്ചു. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ജലാഭിഷേകം നടത്താനായി അരലക്ഷത്തിലധികം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് ഇന്ന് രാവിലെ ഉണ്ടായതെന്ന് ലഖിസറായി ജില്ലാ മജിസ്‌ട്രേട്ട് ശൈലേന്ദ്ര കുമാർ പറഞ്ഞു. രാവിലെ 6.30നും 6:45നും ഇടയിൽ ക്ഷേത്രത്തിന് അടുത്തുള്ള അശോക് ധാം റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് ട്രെയിനുകളിൽ ആയിരക്കണക്കിനു ഭക്തർ എത്തി. ഇവരെത്തിയതോടെ ക്ഷേത്രത്തിൽ തിരക്ക് വർധിച്ചതായും…

Read More

കാലവർഷം ജൂൺ മൂന്നിനോ അതിന് മുമ്പോ എത്തും; അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനോ അതിന് മുമ്പോ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് മുതൽ തെക്കുപടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. 31 തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ജൂൺ…

Read More

‘തിരുവനന്തപുരം മണ്ഡലത്തിൽ BJP ഒന്നാം സ്ഥാനത്ത് എത്തിയിരിക്കും, നഗരത്തിന് അകത്തെ 4 മണ്ഡലത്തിലും താമര വിരിയും’; കരമന ജയൻ

തിരുവനന്തപുരം നഗരത്തിലെ 4 മണ്ഡലങ്ങളിലും 2 മാസം മുൻപേ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ബിജെപി തിരുവനന്തപുരം സ്ഥാനരാർഥി കരമന ജയൻ. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച നോമിനേഷൻ നൽകും.കേരളത്തിൽ ഭരണം നേടുക എന്നത് NDA യുടെ ലക്ഷ്യം. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും. തിരുവനന്തപുരത്ത് ഉണ്ടായ ഭരണമാറ്റത്തിന്റെ തുടർച്ച ആയി കേരളത്തിലും ഉണ്ടാകും. മണ്ഡലത്തിൽ MLA ആന്റണി രാജുവിന്റെ പ്രവർത്തനം നിരാശജനകം. മണ്ഡലത്തിലെ ജനങ്ങൾ വികസനത്തിനായി ദാഹിക്കുന്നു. കേരളത്തിൽ ഉണ്ടാകാൻ പോകുന്ന ഭരണമാറ്റം BJP ക്ക് അനുകൂലം…

Read More

ഷിഗെല്ല: വീണ്ടും മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

  കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.   നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ്…

Read More

ചീട്ടുകൊട്ടാരമായി രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്ക് 37 റണ്‍സ് ജയം

ദുബായ്: ദുബായിലെ പിച്ചില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണുടഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സീസണില്‍ രാജസ്ഥാന്റെ ആദ്യ പരാജയമാണിത്.   ജോസ് ബട്‌ലറൊഴികെ (16 പന്തില്‍ 21) രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും റണ്‍സടിക്കാന്‍ കഴിഞ്ഞില്ല. സ്റ്റീവ് സ്മിത്ത്…

Read More

ലോക്ഡൗണില്‍ പള്ളികള്‍ തുറക്കാന്‍ ഇളവ് വേണം; മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകി

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ പള്ളി തുറക്കാൻ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജമാഅത്തെ ഇസ്ലാമി അമീർ എം ഐ അബ്ദുല്‍ അസീസ് എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് കഴിഞ്ഞ വർഷത്തെ പോലെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് സംഘടനകളുടെ ആവശ്യം.

Read More

കാശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്‌കർ കമാൻഡർ അടക്കം രണ്ട് ഭീകരർ കൊല്ലപ്പെട്ടു

  ജമ്മു കശ്മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ ടോപ്പ് കമാൻഡർ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ബന്ദിപോരയിലെ ഹജിൻ സ്വദേശിയായ സലീം പറേയ് ആണ് സൈന്യം വധിച്ച ലഷ്‌കർ ഭീകരരിൽ ഒരാൾ. 30കാരനായ ഇയാൾ ഷലിമർ ഗാർഡന് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് പുറത്തുവിട്ട പിടികിട്ടാപ്പുള്ളികളുടെയും ഭീകരരുടെയും പട്ടികയിൽ സലീമും ഉണ്ടായിരുന്നു

Read More

ബലാത്സം​ഗ കേസിൽ വിചാരണ നിർത്തിവെയ്ക്കില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ വിചാരണ കോവിഡ് സാഹചര്യത്തിൽ നിർത്തി വെയ്ക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. വിചാരണ രണ്ടു മാസത്തേക്ക് നിർത്തി വെയ്ക്കണം എന്നായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. കോവിഡ് സാഹചര്യത്തിൽ അഭിഭാഷകർക്ക് അടക്കം കോടതിയിൽ ഹാജരാകാൻ പ്രയാസമുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ നീട്ടുന്നത് സാക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ വിചാരണ തുടരാം എന്ന്‌ കോടതി നിർദ്ദേശിച്ചു. ഈ മാസം അഞ്ചിന്…

Read More

ഫിഷറീസ് വകുപ്പ്: ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം

  ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിൽ അതൃപ്തിയറിച്ച ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം. മന്ത്രിമാരായ കെ മുരളീധരനും, സിപി ജോണും സഭാ പ്രതിനിധികളുമായി ചർച്ച നടത്തുന്നു. ബിഷപ്പ് തോമസ് നെറ്റോ, ഫാ. ക്രിസ്തുദാസ്, ഫാ.ബീഡ് മനോജ് എന്നിവരുമായാണ് കൂടിക്കാഴ്ച്ച. സാധാരണ സന്ദർശന‌മെന്നാണ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തില്ലെന്നും അദേഹം പറഞ്ഞു. അവർക്ക് പറയാനുള്ളത് കേട്ടു.ചില കാര്യങ്ങളിൽ സമുദായ പരിഗണന നോക്കാറുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം മന്ത്രി സി പി…

Read More

തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രം; മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നു: പിണറായി വിജയന്റെ വെളിപ്പെടുത്തൽ

തിരുവന്തപുരം: ബ്രണ്ണന്‍ കോളേജിലെ പഠനകാലത്തെ വീരകഥകൾ പങ്കുവച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോളേജിൽ വെച്ച് പിണറായി വിജയനെ ഒറ്റ ചവിട്ടിനു താഴെയിട്ടെന്ന് മനോരമ ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിൽ കെ സുധാകരൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് കോവിഡ് രോഗ വിശകലനത്തിനായി നടത്തിയ വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. തന്നെ മർദ്ദിച്ചുവെന്നത് കെ സുധാകരന്റെ സ്വപ്നാടനം മാത്രമാണെന്നും ബ്രണ്ണൻ കോളേജിൽ അർദ്ധനഗ്നനായി നടക്കേണ്ടിവന്നത് സുധാകരനും കൂട്ടർക്കും മാത്രമാണെന്ന് പിണറായി വിജയൻ പറയുന്നു. ഇത്രയും പൊങ്ങച്ചം…

Read More