ശബരിമല സ്വർണമോഷണം; പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും

ശബരിമല സ്വർണമോഷണത്തിൽ കൂടുതൽ പേർക്കെതിരെ നടപടിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും ഈ തീരുമാനങ്ങൾ കൈക്കൊള്ളുക. ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാവാനാണ് സാധ്യത. പ്രതി പട്ടികയിൽ ഉള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത് പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പൂർത്തിയായ ശേഷമേ…

Read More

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘം തൃശ്ശൂരിൽ പിടിയിൽ

  തൃശ്ശൂരിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച മോഷണം നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ പൊഞ്ഞനം സ്വദേശികളായ രാജേഷ്, സാനു, സഹജൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 20ന് പൊഞ്ഞനം നീരോലി, മതിരമ്പിള്ളി ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം വിലവരുന്ന ദീപസ്തംഭങ്ങൾ മോഷണം പോയിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായത്. രാജേഷും സാനുവുമാണ് അമ്പലങ്ങളിൽ മോഷണം നടത്തിയിരുന്നത്. ഇതിന് പിന്നാലെ സഹജന്റെ ഓട്ടോ ടാക്‌സിയിൽ ഇവർ വിളക്കുകൾ വിൽപ്പനക്കായി നടക്കുകയായിരുന്നു. സഹജനെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷും സാനുവും കുടുങ്ങിയത്….

Read More

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ ദേശ്മുഖിന്; ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ഗ്രാൻഡ് മാസ്റ്റർ പദവി

ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന്. ഫൈനലിൽ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ വീഴ്ത്തിയാണ് ദിവ്യ ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായത്. ചരിത്രനേട്ടത്തിന് ഇരട്ടിമധുരമായി ദിവ്യക്ക് ഗ്രാൻഡ് മാസ്റ്റർ പദവിയും ലഭിച്ചു. വനിത ചെസ് ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ദിവ്യ ദേശ്മുഖ്. രണ്ടാം റാപ്പിഡ് ഗെയിമിൽ ആണ് ദിവ്യയുടെ ജയം. രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് സമയനിയന്ത്രണമുള്ള ടൈബ്രേക്കർ വേണ്ടിവന്നത്. ജോർജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്….

Read More

Subsea7 Careers New Vacancies – UAE 2022

Subsea7 Careers Opportunities Subsea7 Careers are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light of the fact…

Read More

ബലാത്സംഗ കുറ്റത്തിന് കേസെടുത്തു; ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ

  വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കുറ്റത്തിന് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് എഫ് ഐ ആർ റിപ്പോർട്ട്. ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു നിരവധി തവണയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. നേരത്തെ രണ്ട് യുവതികളും ഇയാൾക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. യൂട്യൂബ് വ്‌ളോഗിംഗിലൂടെയും ട്രോൾ വീഡിയോ വഴിയുമാണ് ശ്രീകാന്ത് വെട്ടിയാർ…

Read More

കോഴിക്കോട് കല്ലായിൽ കെ റെയിലിനെതിരെ പ്രതിഷേധം; പോലീസും സമരക്കാരും തമ്മിൽ സംഘർഷം

  കെ റെയിലിനെതിരെ കോഴിക്കോട് കല്ലായിയിലും പ്രതിഷേധം. ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ ഒരു വിഭാഗമാളുകൾ പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി വെടിവെച്ചു കൊന്നാലും മാറില്ലെന്നൊക്കെ പ്രതിഷേധിക്കുന്നവർ വിളിച്ചുപറഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാൻ എത്തിയവരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു സംഘർഷത്തിനിടെ പരുക്ക് പറ്റിയെന്ന് അവകാശപ്പെട്ട് രണ്ട് പേർ ആശുപത്രിയിൽ പ്രവേശിച്ചു. പോലീസ് ലാത്തി വെച്ച് കുത്തിയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. അതേസമയം പ്രതിഷേധം…

Read More

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞു; 44 മരണം

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ യാത്രാ ബോട്ട് മറിഞ്ഞ് 44 മരണം. ചൊവാഴ്ചയാണ് അപകടം ഉണ്ടായത്. കനത്ത കാറ്റിൽ യാത്രാ ഫെറി മറിയുകയായിരുന്നു. 90 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ബോട്ടിൽ 120ൽ അധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട 77 പേരെ രക്ഷപെടുത്തി. ശക്തമായ തിരമാലയടിച്ചതിനെത്തുടർന്ന് ഫെറി മറിയുകയായിരുന്നു. മറിഞ്ഞ ഫെറിയുടെ ഭാഗം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സാംബിയയുമായുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കരിബ തടാകം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ജലാശയങ്ങളിലൊന്നാണ്. ഗതാഗതത്തിനും മത്സ്യബന്ധനത്തിനും സഹായകമാകുന്നതിനൊപ്പം…

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയമുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും. ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. ഇക്കഴിഞ്ഞ ഒന്നാം തിയതിയാണ് അദ്ദേഹത്തിന് അപകടമുണ്ടായത്. രാത്രി സാധനങ്ങള്‍ വാങ്ങാന്‍ സൈക്കിളില്‍ പോകവേ കാറിടിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണ ലാലിന് ഇന്നലെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. വെല്‍ഡിംഗ് ജീവനക്കാരനാണ്. അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുക. ഒരു മണിയോടെയാണ് ഹൃദയം കോട്ടയത്തേക്ക് കൊണ്ടുപോകുക….

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More

ഹജ്ജ് കര്‍മ്മങ്ങള്‍ പരിസമാപ്തിയിലേക്ക്; തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ, തീര്‍ത്ഥാടകര്‍ മടങ്ങിത്തുടങ്ങി. ഞായറാഴ്ച വൈകിട്ട് മുതലാണ് തീര്‍ത്ഥാടകര്‍ മടക്കം ആരംഭിച്ചത്. പിശാചിനെ കല്ലെറിയല്‍ കര്‍മ്മം കഴിഞ്ഞ് മിനയില്‍ നിന്ന് മക്കയിലേക്ക് മടങ്ങി വിദാഇന്റെ ത്വവാഫ് പൂര്‍ത്തിയാക്കുന്നതോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാകുക. മഹാമാരിയുടെ ഭീഷണിക്കിടയിലും സുരക്ഷിതമായി ഹജ്ജ് പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് തീര്‍ത്ഥാടകര്‍. തിരുഗേഹങ്ങളുടെ സംരക്ഷകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ തീര്‍ത്ഥാടകര്‍ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അധിക…

Read More