ഓപ്പറേഷന്‍ സിന്ദൂര്‍ 29ാം തിയതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും; 16 മണിക്കൂര്‍ സമയം അനുവദിച്ചു

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള വിശദമായ ചര്‍ച്ച പാര്‍ലമെന്റില്‍ ജൂലൈ 29ന് നടക്കും. 16 മണിക്കൂര്‍ വിശദമായി വിഷയത്തില്‍ ചര്‍ച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ സംസാരിക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുധനാഴ്ച ചേര്‍ന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ചര്‍ച്ചയ്ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായത്. രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക. സര്‍വകക്ഷി യോഗത്തില്‍ പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍,…

Read More

കോവിഡ് 19:സുൽത്താൻ ബത്തേരി നഗരസഭയിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ രൂക്ഷത ഉൾക്കൊണ്ട് ബത്തേരി നഗരസഭയിൽ ആഗസ്ത് 5 മുതൽ സെപ്തംബർ 5 വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഓണം പ്രമാണിച്ച് പിൻവലിച്ചു. ബത്തേരിയിൽ മുനിസിപ്പൽ അധികൃതർ ,ആരോഗ്യ വിഭാഗം ,പോലീസ് ,വ്യാപാരികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാൻ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നുള്ള മുൻകരുതൽ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത് .വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും അടക്കുന്നതിനും വഴിയോര…

Read More

വസ്ത്രങ്ങളുടെ ജിഎസ്‍ടി നിരക്ക് വർധിപ്പിച്ചു; വ്യാപാരികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രതിഷേധത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയുംതീരുമാനം. പുതുവർഷം മുതലാണ് വസ്ത്രങ്ങള്‍ക്ക് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തിൽ വരുന്നത്. എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരുന്നത്. നേരത്തെ ആയിരത്തിന് മീതെയുള്ള തുണിത്തരങ്ങള്‍ക്കായിരുന്നു അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിയിരുന്നത്. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍…

Read More

വാഹന രേഖകളുടെ കാലാവധി നീട്ടി

  തിരുവനന്തപുരം: വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. 1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹനരേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കൊവിഡ്‌ പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയായിരുന്നു. കൊവിഡ്‌ മൂലമുള്ള പ്രശ്നങ്ങളില്‍…

Read More

രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും

വാഷിങ്ടണ്‍: പുതിയ രാഷ്രീയ സാഹചര്യത്തില്‍ രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 3.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെ അവസാനിക്കും. 50 സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ജനുവരി ആറിന് പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക ഫലം പുറത്തുവരും. പ്രതിദിനം ഒരു ലക്ഷം പുതിയ കൊവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. 538…

Read More

വിവാദമായ ഡൽഹി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഡൽഹി സർക്കാരിനെ കടലാസ് സർക്കാരാക്കി കേന്ദ്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ അധികാരം കേന്ദ്രത്തിന്റെ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹി സർക്കാരിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് ബിജെപിയുടെ നയം നിയമമാക്കി രാഷ്ട്രപതി മാറ്റിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയാണ് ബിൽ നിയമമായി മാറിയത്. ബില്ല് നിയമമായി മാറിയതോടെ ഡൽഹി സർക്കാർ കടലാസ് സർക്കാരായി മാറി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളിലും…

Read More

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇന്ന് ആരംഭിക്കും. ഈ മാസം 19 വരെ പത്രിക നല്‍കാം. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 22 വരെ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്.  നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. …

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടന്നു. 126 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടക്കുന്നത്. 24 മണിക്കൂറിനിടയില്‍ 22,854 പുതിയ പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കേസുകളില്‍ 85 ശതമാനവും രോഗബാധ കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളോടൊപ്പം മരണ സംഖ്യ ഉയരുന്ന സാഹചര്യവും കണക്കുകള്‍…

Read More

ശബരിമല ആഗോള അയ്യപ്പ സംഗമം: ‘ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു’; പിഎസ് പ്രശാന്ത്

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കി. ശബരിമലയുടെ വികസനം മാത്രമാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യമില്ല. മുന്‍വിധിയില്ലാതെ നടത്തുന്ന പരിപാടിയാണ്. ശബരിമലയുടെ മാത്രം വികസനമല്ല അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള…

Read More

സൈലന്റ് വാലി ബഫർ സോണിലെ കാട്ടുതീ: കത്തിനശിച്ച് നൂറുകണക്കിന് ഹെക്ടർ വനഭൂമി

  സൈലന്റ് വാലി ബഫർ സോണിൽ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കി. നൂറുകണക്കിന് ഹെക്ടർ വനഭൂമിയാണ് കത്തിനശിച്ചത്. വനംവകുപ്പ് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. കോട്ടോപ്പാടം പൊതുവപ്പാടം-മേക്കാളപ്പാറ വനമേഖലയിലാണ് ആദ്യം തീ പടർന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്ത് വരെ തീ പടർന്നിരുന്നു. ഇത് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് അണച്ചു. എന്നാൽ ഉൾവനത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ ദിവസങ്ങളെടുക്കേണ്ടി വന്നു. രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നീട് സൈലന്റ് വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും…

Read More