KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയ്ക്ക് ഷോക്കേസ് നോട്ടീസ് അയച്ച് കോടതി. വിദ്യാർഥികളെ കറുത്ത മാസ്കും കൈ വിലങ്ങും അണിയിച്ചു കൊണ്ടുവന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. എസ്എച്ച്ഒ ഷാജഹാൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാവണമെന്നാണ് നിർദേശം. വടക്കാഞ്ചേരിയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തെ തുടർന്നായിരുന്നു കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോട് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് അവരെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മുഖംമൂടി ധരിപ്പിച്ചത്. മുഖം മൂടിയും കൈവിലങ്ങും അണിയിച്ച് വിദ്യാർഥികളെ…

Read More

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി തൃണമൂൽ; രണ്ടാം സ്ഥാനത്തേക്കുയർന്ന് ഇടതുപക്ഷം

  ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി തൃണമൂൽ കോൺഗ്രസ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 108 മുൻസിപ്പാലിറ്റികളിൽ 102 എണ്ണവും തൃണമൂൽ സ്വന്തമാക്കി. 70 ശതമാനം വോട്ടുകളും നേടിയാണ് വിജയം. ഇതിൽ 31 മുൻസിപ്പാലിറ്റികളിൽ എതിരില്ലാതെയാണ് തൃണമൂലിന്റെ വിജയം. അതേസമയം ബിജെപിക്കും കോൺഗ്രസിനും ഒരു മുൻസിപ്പാലിറ്റി പോലും ഇതുവരെ നേടാനായിട്ടില്ലബംഗാളിലെ പുതിയ രാഷ്ട്രീയ പാർട്ടിയായ ഹംറോ പാർട്ടി ഡാർജലിംഗ് മുൻസിപ്പാലിറ്റി സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ്. 12 ശതമാനം വോട്ടുകൾ…

Read More

ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐ വാദങ്ങൾ എഴുതി നൽകി

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിർദേശപ്രകാരം വാദങ്ങൾ ഉൾപ്പെടുത്തിയ കുറിപ്പ് സിബിഐ സമർപ്പിച്ചിട്ടുണ്ട് രണ്ട് കോടതികൾ തീരുമാനമെടുത്ത കേസിൽ വീണ്ടും വരുന്നുണ്ടെങ്കിൽ ശക്തമായ വാദങ്ങൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സിബിഐ വാദങ്ങൾ കുറിപ്പായി എഴുതി നൽകിയത്. വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനാണ് സാധ്യത. പിണറായി വിജയൻ, കെ മോഹനചന്ദ്രൻ,…

Read More

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ; പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പരാതി കിട്ടിയിട്ടും കേസെടുക്കാതെ പൊലീസ്. പൊലീസ് ആസ്ഥാനത്തെ പൊലീസുകാരൻ മർദിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ CPO ആരോപിച്ചു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം തമ്മിലടിയിലെത്തി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കാണ് തമ്മിലടി നടന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ…

Read More

പെഗാസസ് ബഹളത്തിൽ മുങ്ങി സഭ; പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും

പെഗാസസ് വിഷയത്തെ ചൊല്ലി സഭ തുടർച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. ഇതുസംബന്ധിച്ച ആലോചന കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. അഞ്ച് ബില്ലുകൾ മാത്രമാണ് ഈ സമ്മേളനകാലത്ത് പാസാക്കാനായത്. പെഗാസാസിൽ ചർച്ചയ്ക്കും അന്വേഷണത്തിനുമില്ലെന്ന നരേന്ദ്രമോദി സർക്കാരിന്റെ പിടിവാശി കൂടുതൽ തെളിയുകയാണ്. ഇന്നലെ തുടർച്ചയായ ഒമ്പതാം ദിവസവും പാർലമെന്റ് സ്തംഭിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. ബഹളത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും തിങ്കളാഴ്ച വരെ നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ അടിസ്ഥാനമില്ലാത്ത ആരോപണം…

Read More

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം; അമ്മയും പങ്കാളിയും റിമാന്‍ഡില്‍

  തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അമ്മയും പങ്കാളിയും റിമാൻഡിൽ. അമ്മ അഖിലയും പങ്കാളി അഷ്‌കറിനെയുമാണ് കോടതി റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ്. രണ്ടാനച്ഛൻ അഷ്കർ ഒരു കൊടും ക്രിമിനലാണെന്ന സംശയം ശക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ. കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകളുണ്ടായിരുന്നു. അതിൽ അമ്പതിലധികം പുറം മുറിവുകളും, നാല്‍പതോളം ആന്തരിക പരിക്കുകളും കണ്ടെത്തി….

Read More

കേരളത്തിന്റെ സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന് പത്തനംതിട്ടയിലെത്തി

പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. മഴ നാശം വിതച്ച പത്തനംതിട്ടയില്‍ കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഏഴ് വള്ളങ്ങളിലായി ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെട്ട സംഘം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പത്തനംതിട്ടയിലെത്തിയത്. മഴക്കെടുതി രൂക്ഷമായ ആറന്മുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തുക. 2018 ലെ പ്രളയത്തിലും ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിരുന്നു. അതേ സമയം പത്തനംതിട്ടയില്‍ മഴ…

Read More

മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപന ചടങ്ങുകൾ വല്ലാർപാടം ബസിലിക്കയിൽ

കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാർപാടം ബസിലിക്കയിൽ പ്രഖ്യാപന ചടങ്ങുകൾ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും. മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികൾ തിരുസംഘം പൂർത്തിയാക്കിയത്….

Read More

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി കേരളപര്യടനത്തിന് ഒരുങ്ങുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കത്തിന് സി.പി.എമ്മും സര്‍ക്കാരും ഒരുങ്ങുന്നു. ഇതിനു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കേരളപര്യടനം’ നടത്തും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള അന്തിമരൂപം നല്‍കും. തുടര്‍ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ‘കേരളപര്യടനം’ കൊല്ലത്തുനിന്ന് ആരംഭിച്ചേക്കും. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക, സാംസ്‌കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപംനല്‍കുന്നത്. പ്രകടനപത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കലാണു ലക്ഷ്യം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള…

Read More

കൊവിഡ് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകന യോഗം വിളിച്ചു. വാക്സിൻ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. ഈ മാസം ആദ്യം, കേന്ദ്ര സർക്കാർ തങ്ങളുടെ കൊവിഡ് വാക്സിൻ നയം മാറ്റിയിരുന്നു. ഇന്ത്യയിൽ ഉൽ‌പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനം സംഭരിക്കാനുള്ള അവകാശം കേന്ദ്രത്തിനാണ്. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്കായി നീക്കിവച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 31 കോടിയിലധികം ഡോസ് വാക്സിൻ വിതരണം ചെയ്തുവെന്നാണ്…

Read More