മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

മലയാളികൾ തിങ്ങിപ്പാർക്കുന്ന തമിഴ് നാട്ടിലെ നീലഗിരിക്ക് വാഗ്ദാനങ്ങൾ ഏറെ നൽകി നിയുക്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ‘ .നീലഗിരിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കടുത്ത നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും, നീലഗിരിയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ നേതാവും നിയുക്ത തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ വാക്കുകളിൽ ആശ്വാസം കൊണ്ടിരിക്കുകയയാണ് വയനാട്ടിൽ കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന മലയാളി കുടുംബൾ . ജില്ലയിൽ കടുത്ത നിർമ്മാണ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത് ഈ നിയമങ്ങളിൽ…

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ് നാട്ടുകാർ പറയുന്നത്….

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നാളെ മുതൽ; ബുക്കിംഗ് ഇന്ന് ആരംഭിക്കും

  സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് വാക്‌സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക ബൂസ്റ്റർ ഡോസിനുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. ഓൺലൈൻ വഴി ബുക്ക് ചെയ്തും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും ബൂസ്റ്റർ ഡോസ് എടുക്കാം. ഓൺലൈനിൽ ഇതിനായി പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല….

Read More

പിഎം ശ്രീ പദ്ധതി: യോഗം ചേരാൻ മന്ത്രിസഭാ ഉപസമിതി

  പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ രൂപികരിച്ച മന്ത്രിസഭാ ഉപസമിതി അടുത്ത ദിവസങ്ങളിൽ യോഗം ചേരും. സംസ്ഥാനത്തിന്റെ ഭരണഘടന അവകാശങ്ങളായ സിലബസ്‌ തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ്‌ എന്നിവ നിലനിർത്തിക്കൊണ്ട്‌ ഒരു മാസത്തിനകം റിപ്പോർട്ട്‌ നൽകാനാണ് നീക്കം. അതേസമയം പി എം ശ്രീ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ പ്രതിഷേധം തുടരും.     വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, എം ലിജു,…

Read More

ചവറയിൽ 22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

  കൊല്ലം ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത് തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പായിരുന്നു ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു

Read More

‘കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരും, ജനങ്ങളെ കേൾക്കും’; രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും ചരിത്ര വിജയമാണ് ഉണ്ടായതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണം. ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറിയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന്…

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

ഇറാൻ – ഇസ്രയേൽ സംഘർഷം; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ

ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ. ഇറാന്റെ 3 വിമാനത്തിൽ ആണ് മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നത്. മഹാൻ എയർലൈൻ ഈ ദൗത്യത്തിന്റെ ഭാഗം ആകും. ആദ്യ വിമാനം ഇന്ന് രാത്രി 11:15 ഡൽഹിയിൽ എത്തും. ബാക്കി രണ്ട് വിമാനങ്ങൾ നാളെ രാവിലെയോടെയും വൈകിട്ടോടെയുമായി എത്തും. 1000 ഇന്ത്യക്കാരെ ടെഹ്‌റാനിൽ നിന്ന് ക്വോം വഴി മഷ്ഹാദിലേക്ക് മാറ്റി. ഇന്ത്യക്ക് മാത്രമായിട്ടാണ് ഇറാൻ വ്യോമപാത തുറന്നു തന്നിരിക്കുന്നത്. 2…

Read More

DYFI എവിടെയും ഷാഫിയെ തടയണമെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തെ അക്രമ സംഭവത്തിലേക്ക് കൊണ്ടുപോകാൻ എംപി ശ്രമിച്ചു’, വി വസീഫ്

ഷാഫി പറമ്പിൽ എംപിയെ തടയണമെന്ന് പ്രവർത്തകരോട് ഡിവൈഎഫ്ഐ പറഞ്ഞിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്. ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തെ പ്രകോപനമായി നേരിട്ടത് എംപിയാണ്. എന്തൊരു ഷോ ആണ് കാണിച്ചത്. കുതന്ത്രങ്ങളുടെ നിരയാണ് ഷാഫിയുടെ കൈയിലുള്ളത്. അതിൽ വീഴാതെ ഡിവൈഎഫ്ഐക്കാർ ജാഗ്രത പാലിക്കണം. ഇന്ന് വടകരയിൽ നടന്ന സംഭവത്തെ അക്രമത്തിലേക്ക് കൊണ്ടു പോകാനായിരുന്നു അദ്ദേഹം ശ്രമം നടത്തിയിരുന്നതെന്നും KPCC യുടെ വർക്കിംഗ് പ്രസിഡന്റിന്റെ മാന്യത പോലും ഷാഫി കാണിച്ചില്ലെന്നും വി വസീഫ് വ്യക്തമാക്കി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ…

Read More