സ്റ്റാച്യൂ ഓഫ് യൂനിറ്റിയുടെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു

ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ സുരക്ഷാ ചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്‌എഫ്) ഏറ്റെടുത്തു. സുരക്ഷക്കായി ആദ്യഘട്ടം 272 ജീവനക്കാരെയാണ് നിയോഗിച്ചത്. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസര്‍ക്കായിരിക്കും ചുമതല. മൊത്തം 350 ജീവനക്കാരെ സുരക്ഷക്കായി നിയോഗിക്കും. പ്രതിമയുടെ പ്രാധാന്യവും ഭീകരാക്രമണ സാധ്യതയും പരിഗണിച്ചാണ് വന്‍ സുരക്ഷയൊരുക്കുന്നതെന്നും റൗണ്ട് ദ ക്ലോക്ക് സുരക്ഷയായിരിക്കും ഒരുക്കുകയെന്നും സിഐഎസ്‌എഫ് വ്യക്തമാക്കി.

Read More

‘എല്ലാം ഞാൻ അനുഭവിച്ചത്; യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യം’; റിനി ആൻ ജോർജ്ജ്

തന്റെ വെളിപ്പെടുത്തലിലൂടെ യുവ രാഷ്ട്രീയ നേതാവിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്ന് യുവനടി റിനി ആൻ ജോർജ്ജ്. എല്ലാം ഞാൻ അനുഭവിച്ചത് മാത്രം. ദേഷ്യപ്പെട്ടിട്ടും പിന്നെയും തുടർന്നു. കൂടുതൽ പറയുന്നില്ല. ഇത്തരത്തിൽ മുന്നോട്ട് പോകുന്നവരെ രാഷ്ട്രീയത്തിൽ വെച്ച് പൊറുപ്പിക്കരുതെന്ന് റിനി പറഞ്ഞു. ഗുരുതര പ്രശ്നങ്ങൾ നേരിട്ട വേറെയും സ്ത്രീകൾ ഉണ്ട്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകാൻ പാടുണ്ടോ എന്നും റിനി ആൻ ജോർജ് പറഞ്ഞു. ഏതെങ്കിലും ഒരു പ്രസ്ഥാനത്തെയോ അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന നേതാക്കന്മാരെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ താത്പര്യമില്ലെന്ന് റിനി…

Read More

രാജ്യത്തെ കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ല: വയനാട് സംരക്ഷണ സമിതി

കൽപ്പറ്റ : രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെ സമരത്തിലേക്ക് തള്ളിവിട്ട് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് മുമ്പിൽ അടിയറവ് പറയുന്ന കർഷക വിരുദ്ധനയം അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ലെന്ന് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ടൗണിൽ നടത്തിയ പാതിരാ സംഗമം അഭിപ്രായപ്പെട്ടു. സമരം കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൊടും തണുപ്പ് വകവെക്കാതെ രാജ്യ തലസ്ഥാനത്ത് ഒരു മാസത്തിലേറെയായി കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസ്സാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ  സമൂഹത്തിന്റെ…

Read More

കൊവിഡ് മൂലം അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

കൊവിഡിനെ തുടർന്ന് അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു മെയ് 25 വരെയുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ കൊവിഡിനെ തുടർന്ന് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്നും അവർക്കാവശ്യമായ പിന്തുണ നൽകുമെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. കേരളത്തിൽ കൊവിഡിനെ തുടർന്ന് അനാഥരായ ഒമ്പത്…

Read More

വിവാദമായ ഡൽഹി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഡൽഹി സർക്കാരിനെ കടലാസ് സർക്കാരാക്കി കേന്ദ്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ അധികാരം കേന്ദ്രത്തിന്റെ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹി സർക്കാരിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് ബിജെപിയുടെ നയം നിയമമാക്കി രാഷ്ട്രപതി മാറ്റിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയാണ് ബിൽ നിയമമായി മാറിയത്. ബില്ല് നിയമമായി മാറിയതോടെ ഡൽഹി സർക്കാർ കടലാസ് സർക്കാരായി മാറി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളിലും…

Read More

MSFവോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ഐഡി കാർഡും തട്ടിപ്പറിച്ച് ഓടിയ അഭിഷ പിടി ഉഷ അല്ലാത്തത് കൊണ്ട് രക്ഷപ്പെടാനായില്ല, SFI മത്സരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിൽ: പി.കെ നവാസ്

കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ SFIക്കെതിരെ MSF സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ്. ജനാധിപത്യത്തെ തോൽപ്പിക്കാൻ MSFൻ്റെ UUC മാരെ തട്ടിക്കൊണ്ട് പോകുന്നു. വിദ്യാർഥി ഹൃദയത്തിലല്ല,എസ്എഫ്ഐ മൽസരിക്കുന്നത് കൊടി സുനിമാരുടെ സംരക്ഷണത്തിലാണ്. എന്നാൽ തങ്ങൾക്ക് ഒരു പരാജയ ഭീതിയും ഇല്ല പിന്നെന്തിന് തങ്ങൾ തട്ടിക്കൊണ്ടുപോകണം എന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചത്. അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എംഎസ്എഫിന് വോട്ട് ചെയ്യാൻ വന്ന കൗൺസിലറുടെ ബാലറ്റും ഐഡി കാർഡും ബൂത്തിനകത്ത് നിന്ന് എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയായ അഭിഷ തട്ടിപ്പറച്ച്…

Read More

ഏറ്റവുമുയർന്ന പ്രതിദിന വർധനവ്: സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കൊവിഡ്; 28 പേർ കൂടി മരിച്ചു

  സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കൊവിഡ്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ഇന്നുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് സ്ഥിരീകരിച്ചത്. 28 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,37,177 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വലിയ തോതിൽ വർധിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു വാക്‌സിൻ കൂടുതൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം പെട്ടെന്ന് തന്നെ സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. 1,56,226 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി…

Read More

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

  അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടി ചുഴലിക്കാറ്റിനെ തുടർന്ന് അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാശ് വീശാനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട് ടൗട്ടി ചുഴലിക്കാറ്റ് ശക്തിയാർജിച്ചതിന് ശേഷം വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഓടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മലപ്പുറം, കോഴിക്കോട്,…

Read More

മാസ്‌കില്ലാത്തതിന് 85 കാരിക്കെതിരായ സെക്ടറൽ മജിസ്ട്രേറ്റ് നടപടി: പ്രതിഷേധത്തിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ

നിലമ്പൂർ: മാസ്‌ക് ധരിക്കാത്തതിന് വയോധികയെ തടഞ്ഞുവെച്ച് പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ. പിഴ ഇടാക്കി എന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്നും ജാഗ്രത കാണിക്കണമെന്ന നിർദേശം എഴുതി നൽകുകയാണ് ചെയ്തതെന്നും  ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മൂത്തേടം സ്വദ്ദേശി അത്തിമണ്ണിൽ അയിഷ എന്ന 85 കാരിയായ വയോധികയ്ക്ക് പിഴ ഈടാക്കി  ഉദ്യോഗസ്ഥ രസീത് എഴുതി നൽകിയെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രധാന ആരോപണം.  ഇതുമായി ബന്ധപ്പെട്ട വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വൻ പ്രതിഷേധമുണ്ടയത്….

Read More

മോദിയെ സ്വീകരിച്ച് വത്തിക്കാന്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു

വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നു. മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ട്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. ജി20 ഉച്ചകോടിയുടെ ഭാഗമായി ഒക്ടോബർ 29 നാണ് മോദി ഇറ്റലിയിലെത്തിയത്. ഒക്ടോബർ 31 വരെ അദ്ദേഹം ഇറ്റലിയിലുണ്ടാവും. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചനയുണ്ട്. വത്തിക്കാനിൽ…

Read More