‘ദേശീയപാതയിലെ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് തുറന്നു നൽകണം’; ഹൈക്കോടതി

ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദ​ഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ്…

Read More

വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥന് തടവുകാരുടെ ക്രൂരമര്‍ദനം

തൃശ്ശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്ക് നേരെയാണ് ആക്രമണം. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി അസറുദ്ദീന്‍, മാവോയിസ്റ്റ് കേസ് പ്രതി മനോജ് എന്നിവരാണ് ആക്രമിച്ചത് ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. അഭിനവ് എന്ന ഉദ്യോഗസ്ഥനാണ് ആക്രമിക്കപ്പെട്ടത്. തങ്ങള്‍ റിഫ്രഷ്‌മെന്റ് സമയത്ത് സെല്ലിന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴേക്കും സെല്ല് പൂട്ടിയെന്ന് പറഞ്ഞായിരുന്നു ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. ബാത്ത്‌റൂമിന്റെ കൊളുത്ത് ഉള്‍പ്പെടെ പറിച്ചെടുത്ത് ഇതുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ഈ മര്‍ദനരംഗം കണ്ട് റെജികുമാര്‍ എന്ന…

Read More

കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് യൂസഫലി

കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോകരുതെന്നാണ് ആഗ്രഹമെന്ന് വ്യവസായി എം എ യൂസഫലി. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകും കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി സംസാരിക്കും. കൊവിഡിനെ തുടർന്ന് മരിച്ച പ്രവാസികളുടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ നോർക്കയുമായി ചർച്ച നടത്തും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ വേൾഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യ മേഖലയ്ക്ക്…

Read More

കണ്ണൂരിൽ 14കാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂരിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015-17 കാലഘട്ടത്തിൽ അച്ഛൻ തന്നെ പീഡിപ്പിച്ചതായി മജിസ്‌ട്രേറ്റിനാണ് കുട്ടി മൊഴി നൽകിയത് പറശ്ശിനിക്കടവിലെ ലോഡ്ജിൽ വെച്ച് കുട്ടിയെ 19 പേർ പീഡിപ്പിച്ച കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പിതാവും തന്നെ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രത്യേക പോക്‌സോ കോടതി ജഡ്ജി സിജി ഘോഷാണ് ശിക്ഷ വിധിച്ചത്. അതേസമയം കുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന 18 കേസുകളിൽ വിചാരണ…

Read More

മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ ആദരിച്ചു

മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ബിഷപ് ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ കെപിസിസി വൈസ് പ്രസിഡന്റും ദീര്‍ഘകാലം മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്റെ പ്രസിഡന്റുമായിരുന്ന പാലോട് രവി ആദരിച്ചു. മാവേലിക്കര ബിഷപ്പ് ഹൗസിലെത്തിയായിരുന്നു ആദരം. ചെമ്പഴന്തി അനില്‍, ആനാട് ജയന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Read More

രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് പിടികൂടി

കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ വാഹനത്തില്‍ നിന്നും രേഖയില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടികൂടി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ സി അലക്‌സ്, സ്മിബിന്‍, ജോജി പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Read More

ആര്യൻ ഖാന് ഇന്നും ജാമ്യമില്ല; വാദം കേൾക്കൽ നാളെയും തുടരും

  മുംബൈ: ലഹരിക്കേസിൽ പിടിയിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ഇന്നും പൂർത്തിയായില്ല.വാദം കേൾക്കൽ നാളെയും തുടരും. ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി വാദം കേൾക്കുന്നത്. നാളെ ഉച്ചക്ക് 2.30ഓടെ വാദം പുനരാരംഭിക്കും. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് ആര്യൻ ഖാനു വേണ്ടി ഹാജരായത്. വ്യക്തമായ തെളിവുകളില്ലാതെയാണ് ആര്യന്റെ അറസെറ്റന്ന് റോഹത്ഗി കോടതിയിൽ പറഞ്ഞു. ആര്യന്റെ പക്കലിൽ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല. കൃത്യമായ കാരണങ്ങൾ ഇല്ലാതെയാണ് അറസ്റ്റും ജാമ്യം…

Read More

ജീവനക്കാരിക്ക് കോവിഡ് : അമ്പലവയൽ ആർ.എ. ആർ. എസ്. അഡ്മനിസ്ട്രേറ്റീവ് ഓഫീസ് അടച്ചു

സെയിൽസ് കൗണ്ടറിലെ ഒരു ജീവനക്കാരിക്ക്  കൊവിഡ്  19  സ്ഥിരീകരിച്ചതിനാൽ കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ പ്രാദേശിക  കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്  അടച്ചു .മൂന്നു ദിവസത്തേക്കാണ് ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചത്.മറ്റ് ജീവനക്കാരുടെ പരിശോധന നടത്തിയ ശേഷമേ ഇനി ഓഫീസ് തുറക്കുകയുള്ളു. ഇന്നു ഉച്ചയോടെയാണ് ഓഫീസ് അടച്ചത്. കേന്ദ്രത്തിന് ഉള്ളിലും പുറത്തും ജീവനക്കാരിയുമായി സമ്പർക്കത്തിൽ ഉള്ളവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്  

Read More

രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ശിൽപ ഷെട്ടി

നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ഭാര്യ ശിൽപ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നതായി സൂചന. രാജ് കുന്ദ്രയുടെ നീലചിത്ര നിർമാണത്തെ കുറിച്ച് ശിൽപക്ക് അറിവുണ്ടായിരുന്നില്ല. രാജിന്റെ അറസ്റ്റ് ശിൽപയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. രാജ് കുന്ദ്രയിൽ നിന്ന് കുട്ടികളുമായി അകന്നുകഴിയാനാണ് ശിൽപ ആഗ്രഹിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ അതേസമയം രാജ് കുന്ദ്രയിൽ നിന്ന് ജീവനാംശമോ സ്വത്തുക്കളോ വാങ്ങിക്കാൻ നടിക്ക് താത്പര്യമില്ലെന്നും ബോളിവുഡ് വൃത്തങ്ങൾ പറയുന്നു. ജോലിക്കായി ശിൽപ കരൺ ജോഹർ അടക്കമുള്ള സംവിധായകരെ സമീപിച്ചിട്ടുണ്ട്.

Read More

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മരിച്ചു

പരപ്പനങ്ങാടി: ചിറമംഗലം അറ്റത്തങ്ങാടിയില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി. തിരിച്ചിലങ്ങാടി സ്വദേശി ചേക്കു മരക്കാരകത്ത് സൈതലവിയുടെ മകന്‍ ഹാശിര്‍ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അകബറിനെ (15) രക്ഷപ്പെടുത്തി.    

Read More