തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ നാളെ എത്തും

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും. ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ…

Read More

ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും

  പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്.നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്കാണ് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഇവയ്ക്കാണു…

Read More

കൊല്ലം ചവറയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

  കൊല്ലം ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ചേന്നങ്കര മുക്കിലാണ് സംഭവം. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു എന്നാൽ സംഭവവുമായി സംഘടനക്ക് പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറയുന്നു.

Read More

പ്രഭാത വാർത്തകൾ

  ◼️പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില വര്‍ധിച്ചിരിക്കുകയാണ്. ഇതു രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കും. റഷ്യ – യുക്രൈന്‍ പ്രതിസന്ധിമൂലം എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ◼️റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രണ്ടു റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയെ ഭയപ്പെടുന്ന നാറ്റോയില്‍ വിശ്വാസമില്ലാതായി. മുട്ടിലിഴഞ്ഞു യാചിക്കുന്ന പ്രസിഡന്റാകാന്‍…

Read More

തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു

  തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണം; രണ്ട് പേർക്ക് വെട്ടേറ്റു തിരുവനന്തപുരം മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടക്കൽ സ്വദേശികളായ സുധി (30), കിച്ചു (28) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകീട്ട് മംഗലപുരം മുല്ലശേരിയിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം വിഴിഞ്ഞം ഉച്ചക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് സജി കുമാറിന് കുത്തേറ്റത്

Read More

‘ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ്; നേതൃത്വം ഞങ്ങളെ കേള്‍ക്കണം; ‘; മറ്റത്തൂരില്‍ നടപടി നേരിട്ട മെമ്പര്‍മാര്‍

കോണ്‍ഗ്രസ് തങ്ങളെ കേള്‍ക്കണമെന്നും ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പമെന്നും ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട മറ്റത്തൂരിലെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരും നേതാക്കളും. ഡിസിസിക്കെതിരെ പുറത്താക്കപ്പെട്ടവര്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡിസിസി മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിമതരുള്‍പ്പെടെ പത്തു പേരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി. ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ നേതാക്കള്‍. വിപ്പ് നല്‍കിയിരുന്നുവെന്ന ഡിസിസി പ്രസിഡന്റിന്റെ വാദം സഖ്യ നേതാക്കള്‍…

Read More

സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി DGPയുടെ ക്ഷണം, SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ

2025ലെ സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുവനുള്ള ഡിജിപിയുടെ ക്ഷണം സ്വീകരിച്ച് പി എം ശ്രീ കേന്ദ്രിയ വിദ്യാലയ SAP തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദർശനം. പ്രൈമറിയിൽ നിന്നും സെക്കന്ററിയിൽ നിന്നുമായി 22 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. SAP ക്യാമ്പിൽ എത്തിയ വിദ്യാർത്ഥികളെ അസിസ്റ്റന്റ് കമാണ്ടന്റ് മാരായ സത്യശീലൻ, ബിജു കെ എസ് സബ് ഇൻസ്‌പെക്ടർ മാരായ ആർ സുരേഷ്, പ്രവീൺ രാജ്…

Read More

ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം

കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയിട്ട് നാളെ ഒരുവര്‍ഷം തികയുമ്പോഴും കര്‍ശനസുരക്ഷയ്ക്കും നിയന്ത്രണങ്ങള്‍ക്കും അയവില്ല. വാര്‍ഷികത്തിന് രണ്ടുദിവസം ബാക്കിനില്‍ക്കേ തിങ്കളാഴ്ചമുതല്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് കാരണമാണ് അടച്ചിടലെന്നാണ് അധികൃതര്‍ പറയുന്നത്. ചികിത്സയടക്കമുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് അനുമതിയില്ല. പലയിടങ്ങളിലും സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിനെതിരായ ജനങ്ങളുടെ ‘ദേഷ്യവും നിരാശയും’ പുറത്തുവരാതിരിക്കാനാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി ആരോപിച്ചു. കശ്മീരില്‍ സമാധാനവും സാധാരണനിലയും ഒപ്പം വികസനവും കൈവരിക്കാനായെന്നാണ് നവംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്….

Read More

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ…

Read More

മിഥുന്റെ മരണം: ‘സമ്മർദം നേരിട്ടിരുന്നു, അസുഖം വന്നാലും ലീവ് നൽകിയിരുന്നില്ല’; ആത്മഹത്യ കുറിപ്പ് പുറത്തുവിട്ട് കുടുംബം

  ജോലിയിൽ പ്രവേശിച്ച അന്നുമുതൽ സമ്മർദം നേരിട്ടിരുന്നെന്ന് , തിരുവനന്തപുരത്ത് ജീവനൊടുക്കിയ മെഡിക്കൽ റെപ്രസെന്ററ്റീവ് മിഥുന്റെ ആത്മഹത്യ കുറിപ്പ്. സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിച്ചെന്നും ആത്മഹത്യ കുറിപ്പിൽ പരാമർശം. കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി മിഥുന്റെ കുടുംബം രംഗത്തെത്തി. അസുഖം വന്നാലും ലീവ് നൽകിയിരുന്നില്ലെന്നും മരിച്ചതിനു ശേഷം കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.     ടാർജറ്റ്,സെയിൽ,കൺവേർഷൻ ഇതിൽ കിട്ടേണ്ട പിന്തുണ ലഭിച്ചില്ലെന്നും രാജി വെയ്ക്കാൻ ആലോചിച്ചിരുന്നുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. മരിക്കുന്നതിനു തലേദിവസം രാജിവയ്ക്കുന്നു എന്ന്…

Read More