കൊല്ലം ചവറയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

 

കൊല്ലം ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. ചേന്നങ്കര മുക്കിലാണ് സംഭവം. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു

എന്നാൽ സംഭവവുമായി സംഘടനക്ക് പങ്കില്ലെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പറയുന്നു.