കൊവിഡ് പരിശോധന പ്രതിദിനം രണ്ട് ലക്ഷമാക്കും; സമ്പർക്ക പട്ടിക തയ്യാറാക്കാനും തീരുമാനം

സംസ്ഥാനത്തെ പ്രതിരോധ കൊവിഡ് പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലെത്തിക്കാൻ തീരുമാനം. സമ്പർക്ക പട്ടിക തയ്യാറാക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും രോഗം വന്നാൽ എല്ലാവരെയും പരിശോധിക്കും. രോഗലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം. വാക്‌സിനേഷൻ പരമാവധി വർധിപ്പിക്കും. 60 വയസ്സിന് മുകളിലുള്ളവരിൽ ഒരു ഡോസ് വാക്‌സിനെങ്കിലും ഉറപ്പാക്കണം. സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകും പൊതു ഇടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കും….

Read More

പൊതു ഭരണ വകുപ്പിന് ഇനി അബ്കാരി കേസിൽ കസ്റ്റഡിയിലെടുത്ത കാർ ഉപയോഗിക്കാം; സർക്കാർ ഉത്തരവ്

അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് ആവശ്യത്തിന് സൗജന്യമായി അനുവദിച്ച് സർക്കാർ. 2020-ൽ പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയ റെനോ കാപ്ച്ചർ (KL 13 AP 6876) എന്ന കാറാണ് പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിട്ടത്ത്. നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള അബ്കാരി ചട്ടം 23 പ്രകാരമാണ് കണ്ടുകെട്ടിയ വാഹനം മറ്റൊരു സർക്കാർ വകുപ്പിന് സൗജന്യമായി അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു….

Read More

നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി സെക്ഷനിലെ ചെന്നലായ്, ഇന്‍ഡസ് മോട്ടോര്‍സ് പരിസരം എന്നിവിടങ്ങളില്‍ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേങ്ങശേരി കവല, ആലത്തൂര്‍, സുരഭി കവല, പച്ചിക്കര, തൊണ്ടനോടി, ശശിമല, സി വി കവല, പാറക്കടവ്, വണ്ടിക്കടവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, എസ്.പി.ഒ.ഫീസ്, സിവില്‍സ്റ്റേഷന്‍, കൈനാട്ടി, എസ്.കെ.എം.ജെ. എന്നിവിടങ്ങളില്‍ ഇന്ന്…

Read More

നാദാപുരത്തെ അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന; സഹോദരൻ കഴുത്തു ഞെരിക്കുന്ന വീഡിയോ പുറത്ത്

നാദാപുരം നരിക്കാട്ടേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന അസീസിന്റെ മരണം കൊലപാതകമെന്ന് സൂചന. കുട്ടിയെ സഹോദരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നുവെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയാണ് കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയിരിക്കുന്നത്് 2020 മെയിലാണ് അബ്ദുൽ അസീസ് മരിക്കുന്നത്. ഇത് ആത്മഹത്യയെന്ന നിലയിലാണ് ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിയത്. അതേസമയം കുട്ടിയുടെ രണ്ടാനമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും പീഡനം നേരിടുന്നുണ്ടായിരുന്നതായി നാട്ടുകാർ അന്നുതന്നെ ആരോപിച്ചിരുന്നു കഴിഞ്ഞ ദിവസമാണ് അസീസിന്റെ സഹോദരൻ അസീസിനെ കഴുത്തുഞെരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. ഇതോടെ…

Read More

പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തില്‍ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്ബളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികള്‍ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്. വടക്കുഭാഗത്തുനിന്ന്​ നടന്നുവന്ന ഇവര്‍ പാലത്തില്‍നിന്ന്​ ആറ്റില്‍ ചാടുകയായിരുന്നു. പുഴയോരത്തെ വീട്ടിലെ കുട്ടികള്‍ രണ്ടുപേര്‍ ചാടുന്നതുകണ്ട് വീട്ടുകാരോട്​ പറഞ്ഞാണ്…

Read More

തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;1,000 കോടി രൂപയുടെ നിക്ഷേപം, 12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു

  തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.12 ബാങ്ക് അക്കൗണ്ടുകൾ കൂടി ബംഗാൾ പൊലീസ് മരവിപ്പിച്ചു. ഇതുവരെ മരവിപ്പിച്ചത് 15 ബാങ്ക് അക്കൗണ്ടുകൾ. 1,000 കോടി രൂപയുടെ നിക്ഷേപമാണ് 15 അക്കൗണ്ടുകളിൽ ഉള്ളത്. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകളിലാണ് നടപടി. അക്കൗണ്ട് ഉടമകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ പൊലീസ് തേടി. 3 അക്കൗണ്ടുകൾക്ക് ഹൈക്കോടതിയുടെ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ പുതിയ നടപടി.     മരവിപ്പിച്ച 12 പുതിയ അക്കൗണ്ടുകൾ ഒന്നിലധികം പൊതു, സ്വകാര്യ ബാങ്കുകളിലാണെന്ന് മുതിർന്ന പൊലീസ്…

Read More

കൊവാക്‌സിന്റെ ഉത്പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രം

  കൊവാക്‌സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് ജൂൺ മാസം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ ഏഴ് മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കും ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 6-7 കോടി ഡോസാക്കി വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കും. സെപ്റ്റംബർ മാസത്തോടെ 10 കോടി വാക്‌സിൻ ഉത്പാദിപ്പിക്കും.

Read More

മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ്

സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നരഹത്യാശ്രമത്തിന് കേസെടുത്ത് ഡ്രൈവർ ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ ജീവൻവെച്ച് പന്താടലാണ് മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാൻ കോ ബ്രദേഴ്സ് എന്ന ബസ്സും വണ്ടൂർ റൂട്ടിൽ സമാന സമയത്ത് ഓടുന്ന മറ്റൊരു സ്വകാര്യ ബസ്സും തമ്മിൽ സമയത്തെ ചൊല്ലി…

Read More

‘കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിൽ, മുൻകൂർ ജാമ്യത്തിന് പോകില്ല, ജയിലിൽ അടയ്ക്കട്ടെ’; കെ.ടി. ജലീൽ

  വേദിയിൽ വച്ച് കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി കെ.ടി.ജലീൽ. കുട്ടിയെ വേദനിപ്പിക്കാൻ താൻ നുള്ളുകയോ അടിക്കുകയോ ചെയ്തിട്ടില്ല. മണ്ണാർക്കാട്ടെ ചടങ്ങിലെഏതെങ്കിലും രക്ഷിതാക്കൾക്ക് പരാതി ഉണ്ടങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.     കുട്ടികളോട് പെരുമാറിയത് അധ്യാപകനെന്ന നിലയിലാണ്. അവരിൽ പൊതുവായന കുറയുന്നത് ഒരു സാമൂഹ്യ പ്രശ്നമാണ്. പരീക്ഷ കേന്ദ്രീകൃതമായി മാത്രമുള്ള പഠനമാണ് ഇന്നുള്ളത്. അതിൽ ആശങ്കയുണ്ടെന്നും കെ.ടി. ജലീൽ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തിന് നിലവാരമില്ലെന്ന് പ്രചരിപ്പിക്കാനാണ് രണ്ടു മന്ത്രിമാർ ശ്രമിക്കുന്നത്. കേരളം എന്നത്…

Read More

സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും

ദുബൈ: സാമൂഹിക അകലം പാലിച്ച് യു.എ.ഇയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും. നോളജ് ആന്റ് ഹ്യൂമന്‍ അതോറിറ്റി നിര്‍ദേശിച്ച എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒരുക്കിയാണ് വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് മുറികളിലെത്തുക. അതേ സമയം, അധ്യാപകരുടെയും ജീവനക്കാരുടെയും കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാവാത്തതിനാല്‍ ദുബൈയിലെ ചില സ്‌കൂളുകള്‍ കാംപസ് പഠനം പുനരാരംഭിക്കുന്നത് നീട്ടി. ടെസ്റ്റ് ഫലം വരുന്നതുവരെ ഈ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും. സെന്‍ട്രല്‍ സ്‌കൂള്‍ ദുബൈ, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, അമിറ്റി സ്‌കൂള്‍ ദുബൈ തുടങ്ങിയവ…

Read More