Headlines

കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് ക്ഷേത്രങ്ങൾ തുറന്നു നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

  കൊവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം നൽകൂവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഭക്തജനങ്ങളെ തടയുന്നത് സർക്കാർ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല, രോഗവ്യാപനം തടയാനാണ് ശ്രമം. ഭക്തസരുടെ സുരക്ഷയാണ് പ്രധാനം ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.

Read More

‘സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ല; വിഷയം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു’; മന്ത്രി വി അബ്ദുറഹിമാൻ

മെസി വിവാ​ദത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണെന്ന് മന്ത്രി പറഞ്ഞു. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അവർ തമ്മിലാണ് കരാറെന്ന് മന്ത്രി വ്യക്തമാക്കി. അനാവശ്യമായി വിവാദങ്ങളിലേക്ക് കൊണ്ടുവരുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്‌പെയിനിലേക്ക് മന്ത്രി ഒറ്റക്കല്ല പോയത് കായിക വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവർ പോയി വരുമ്പോൾ അതിന് ചെലവുണ്ടാകും. പ്രധാനമന്ത്രി എത്ര കോടി രൂപയുടെ യാത്ര ചെലവ് ഉണ്ടാക്കി. ചെറിയ…

Read More

സജിത കൊല കേസ്: ‘കേസ് അപൂർവങ്ങളിൽ അപൂർവമല്ല’; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വർഷം തടവും. മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാനാവില്ലെന്നുംകോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക നില ഭദ്രമെന്നും കോടതി നിരീക്ഷിച്ചു. മേൽക്കോടതിയിൽ അപ്പീൽ പോകില്ലെന്ന് പ്രോസിക്യൂട്ടർ എംജെ വിജയകുമാർ പറഞ്ഞു. ഭാര്യയുമായി പിരിയേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു കൊലപാതകം. 2019 ഓഗസ്റ്റ് 31-നാണ് ലോറി ഡ്രൈവറായിരുന്ന ചെന്താമര നെന്മാറ പോത്തുണ്ടി തിരുത്തംപാടം…

Read More

ആറുമാസത്തിനകം 6000 ജീവനക്കാരെ നിയമിക്കുമെന്ന് എമിറേറ്റസ്

  ദുബായ്: അടുത്ത ആറ് മാസത്തിനകം  6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എമിറേറ്റ്‌സ്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജീവനക്കാരെയാണ്  നിയമിക്കുന്നത്. ക്യാബിന്‍ ക്രൂവിന് 9770 ദിര്‍ഹമാണ് ശമ്പളം. 80 മുതല്‍ 100 മണിക്കൂര്‍ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തില്‍ മാറ്റം വരും. കാപ്റ്റന്‍മാര്‍ക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തില്‍ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റന്‍മാര്‍ക്ക് 43,013 ദിര്‍ഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം….

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് കർശന നിരീക്ഷണം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചു. എ ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 2.86 കോടി വോട്ടേഴ്സ് ആണ് ഉള്ളത്. 1.51 സ്ത്രീ വോട്ടേഴ്സും 1.35 കോടി പുരുഷ വോട്ടേഴ്സ്. 289 ട്രാൻസ്ജെന്റേഴ്സ് വോട്ടേഴ്സും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് സജീവമാവുകയാണ്. പത്രിക നവംബർ 21 വരെ സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ…

Read More

റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കും; വർക്കിംഗ് കലണ്ടർ കൊണ്ടുവരും: മന്ത്രി മുഹമ്മദ് റിയാസ്

  കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ എല്ലാ മാസവും പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പോയിയായിരിക്കും പരിശോധന. ഇതിന്റെ ഫോട്ടോ പരസ്യപ്പെടുത്തും. റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെണ്ടര്‍ നടപടികള്‍ നടത്തും. മഴമാറുന്നതോടെ  ഒക്ടോബര്‍ മുതല്‍ അഞ്ചുമാസം അറ്റകുറ്റപണികള്‍ നടത്താവുന്ന രീതിയിലാണ് പദ്ധതിയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

Read More

ലീഗിനെ കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സെക്രട്ടേറിയറ്റ്

മുസ്ലിം ലീഗിനെ കുറിച്ചും പാണക്കാട് വീട്ടിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ യാത്രയെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നടത്തിയ പ്രസ്താവനകൾ അതിരുകടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുസ്ലീം ലീഗ് വർഗീയ കക്ഷിയാണെന്നും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട്ടേക്ക് പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള പ്രസ്താവനയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്ന് വിജയരാഘവനോട് പാർട്ടി നിർദേശിച്ചതായാണ് സൂചന. പ്രസ്താവന തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. പാണക്കാട്ട് കുടുംബത്തിന് നേരെ നടന്ന…

Read More

അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും; രാത്രികാല കർഫ്യൂ ഇന്ന് മുതൽ കർശനമാക്കും

  തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവത്ക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ഇന്നലെ മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നത്. രാത്രി ഒന്‍പത് മണിക്ക് മുന്‍പ് തന്നെ കടകള്‍ അടച്ചുവെങ്കിലും വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവത്ക്കരിക്കുകയാണ് പൊലീസ് ചെയ്തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ല. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍…

Read More

EFS Facilities Services Job Vacancy

EFS Facilities Services Group Careers Here is best chance in EFS Facilities Services Group Careers Dubai Jobs so Get ready to grab these Outstanding Opportunity that may take your career beyond your expectation in case you get hired by EFS Facilities Services Group Career. Therefore, you are requested to stick to this post and give…

Read More

ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

  ആന്ധ്രാപ്രദേശിലെ ചിറ്റൂർ റെനിഗുണ്ടയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ തലയറുത്ത് കൊന്ന വീട്ടമ്മ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവിന്റെ അറുത്തെടുത്ത ശിരസ്സുമായാണ് ഇവർ സ്‌റ്റേഷനിലെത്തിയത്. 53കാരനായ ഭശ്യാം രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ധരയെ(50) പോലീസ് അറസ്റ്റ് ചെയ്തു ഇവരുടെ വീട്ടിൽനിന്ന് ഭശ്യാമിന്റെ ബാക്കി ശരീരം കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. 20 വയസ്സുള്ള മകനൊപ്പമാണ് റെനിഗുണ്ട ടൗണിലെ പോലീസ് ലൈനിൽ ഇവർ താമസിച്ചിരുന്നത്. മകന് മാനസികാസ്വാസ്ഥ്യമുണ്ട്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്ക്…

Read More