ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

  ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി.     മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയർത്തി രണ്ടാം ഗോൾ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. 22-ാം മിനിറ്റിൽ…

Read More

സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് സർവേകളെ വിമർശിച്ച് മുസ്ലിം ലീഗ്. സർവേകൾ യാഥാർഥ്യ ബോധമില്ലാത്തതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിലവിലെ സർവേകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സർവേകൾക്ക് പിന്നിൽ ബോധപൂർവമായ ഗൂഢാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സർവേകൾ സർക്കാർ സ്‌പോൺസേർഡ് ആണെന്ന് മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. യാഥാർഥ്യവുമായി ബന്ധമില്ല. യുഡിഎഫിന് സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും സലാം പറഞ്ഞു.

Read More

രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം; കേരളത്തെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയം പറയേണ്ട വിഷയമല്ല കൊവിഡ് പ്രതിരോധം. കൊവിഡ് വിഷയത്തിൽ രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുമ്പോഴാണ് പാളിച്ചയുണ്ടാകുന്നത്. പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് ചികിത്സയിലിരുന്ന യുവതി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഓർക്കാട് സ്വദേശി അസ്മയാണ് മരിച്ചത്. 38 വയസ്സായിരുന്നു. അർബുദ രോഗി കൂടിയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മ ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും രോഗബാധിതനാണ്

Read More

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ സലാമിനെതിരെ പരാതി നൽകി സി.പി.ഐ.എം പ്രവർത്തകൻ

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.ഐ.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ…

Read More

സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 280 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഇന്നുമുയർന്നു. പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 38,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന്റെ വില 38,080 രൂപായയി. 4760 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1894.33 ഡോളർ നിലവാരത്തിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തങ്കത്തിന്റെ വില 51,,328 രൂപയായി.l

Read More

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

  അമിതവണ്ണം (over weight) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാൽ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. സ്വാഭാവികമായും വണ്ണവും വർധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ…

Read More

കെ സി വേണുഗോപാൽ ആരെന്ന് ബേബിയോട് ചോദിച്ചാൽ മതി; ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ല: കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഇ പി ജയരാജന്റെ ഭീഷണി വിലപ്പോകില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ല. കെ സി വേണുഗോപാൽ ആരെന്ന് ജയരാജൻ എം എ ബേബിയോട് ചോദിച്ചാൽ മതി. പോലീസിന് എതിരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എരിഞ്ഞെന്ന ആരോപണം അടിസ്ഥാനം ഇല്ലാത്തത്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചത്. വ്യക്തമായ തെളിവുകൾ കൈവശമുണ്ട്. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രവീൺകുമാർ വ്യക്തമാക്കി. ഷാഫി പറമ്പിലിൽ എംപിയ്ക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജയൻ ഇന്നലെ…

Read More

നീണ്ട ഇടവേളക്ക് ശേഷം കൽപ്പറ്റ നഗരത്തിൽ ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ല : മീനങ്ങാടിയിൽ രണ്ട് പേർക്ക് മാത്രം

കൽപ്പറ്റ നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷം  ആശ്വാസദിനം . കൽപ്പറ്റയിൽ ആർക്കും ഇന്ന്  നടത്തിയ പരിശോധനയിൽ  പോസിറ്റീവില്ല. 134 ആൻറിജൻ  പരിശോധനയും  34 ആർ ടി പിസിആർ പരിശോധനയുമാണ്  ഇന്നു നടത്തിയത്. ഇതിൽ വെങ്ങപ്പള്ളിയിൽ  അഞ്ചു വയസ്സുള്ള   കുട്ടിയടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്കും, വരദൂരിലെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് പോസിറ്റീവായിട്ടുണ്ട്. ആൻറിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് കണ്ടെത്തിയത്. ബത്തേരി കെ എസ് ആർ ടി സി ഡിപ്പോയിലെ മൂന്നു പേർക്കും  മേപ്പാടിയിൽ ആന്റിജൻ  പരിശോധനയിൽ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 160 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ചയായണ് 82,080 എന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ…

Read More