Headlines

കോഴിക്കോട് പത്തുവയസ്സുകാരി പീഡനത്തിന് ഇരയായി; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ പിടിയിൽ

കോഴിക്കോട് പത്ത് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. തീരപ്രദേശത്തെ കോളനിയിൽ മൂന്ന് മാസം മുമ്പാണ് സംഭവം. രക്ഷിതാക്കളില്ലാത്ത സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന ശേഷമായിരുന്നു കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ചത് കുട്ടി വിവരം വീട്ടിൽ പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമായില്ല. എന്നാൽ കഴിഞ്ഞ ദിവസം വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനിടെ വിഷയം ഉയർന്നുവന്നതോടെയാണ് നാട്ടുകാർ അറിയുന്നതും പോലീസിൽ അറിയിക്കുന്നതും. തുടർന്ന് വീട്ടുകാരിൽ നിന്ന് പരാതി എഴുതി വാങ്ങി അന്വേഷണം നടത്തുകയായിരുന്നു പതിനൊന്നും 12ഉം വയസ്സുള്ള കുട്ടികളാണ് പിടിയിലായത്….

Read More

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന

ആരോഗ്യ മന്ത്രാലയവും ഷാർജ പോലീസും സംയുക്തമായി എമിറേറ്റിലെ എല്ലാ താമസ കേന്ദ്രങ്ങളിലും കോവിഡ് 19 പരിശോധന ആദ്യ ഘട്ടത്തിൽ അന്നഹ്ദയിലാണ് പരിശോധന ആരംഭിച്ചത്. രാവിലെ ഒമ്പതിന് തന്നെ പ്രദേശവാസികളെല്ലാം പരിശോധനക്ക് എത്തി. അന്നഹ്ദ പാർക്കിൽ രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെ പ്രത്യേകം സംവിധാനിച്ച മൊബൈൽ പരിശോധന കേന്ദ്രത്തിലാണ് സൗകര്യമേർപ്പെടുത്തിയത്. ഓരോ താമസ കേന്ദ്രങ്ങളിലും പത്ത് ദിവസമാണ് പരിശോധനയുണ്ടാകുക. ദിവസം 200 പേരെ പരിശോധിക്കും. പരിശോധനയുടെ സമയമാകുന്നതിന് രണ്ട് ദിവസം മുമ്പ് താമസക്കാർക്ക് പോലീസിന്റെ സന്ദേശം…

Read More

‘ശിവഗിരിയിൽ അരങ്ങേറിയത് പൊലീസിന്റെ നരനായാട്ട്’; എ കെ ആന്റണിയെ തള്ളി കെ എ ബാഹുലേയൻ

ശിവഗിരി വിഷയത്തിൽ കോൺഗ്രസ് മുതിർന്ന നേതാവ് എ കെ ആന്റണിയെ തള്ളി എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ എ ബാഹുലേയൻ. ശിവഗിരിയിൽ അരങ്ങേറിയത് പൊലീസിന്റെ നരനായാട്ട്. എ കെ ആന്റണി പറഞ്ഞത് അവാസ്തവമാണ്. ഒരു മാസം മുൻപ് തന്നെ റൂറൽ എസ് പി ശങ്കർ റെഡിയുടെ നേതൃത്വത്തിൽ പോലീസ് ദ്രുത കർമ്മ സേനയെ സജ്ജമാക്കിയിരുന്നുവെന്നും അന്ന് ശിവഗിരി ആക്ഷൻ കൗൺസിൽ ഭാരവാഹിയായിരുന്ന കെ എ ബാഹുലേയൻ പറഞ്ഞു. പൊലീസിന്റെ നരനായാട്ട് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗം. സന്യാസിമാരെയും…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 96,436 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.49 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂര്‍ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615,…

Read More

പഞ്ചസാര എന്ന വില്ലൻ; എന്തുകൊണ്ട് പഞ്ചസാരയെ ‘വെളുത്ത വിഷം’ ​എന്ന് വിളിക്കുന്നു

  ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. ദീർഘകാലമുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തിന് വരെ വളരെ ദോഷകരമായി ഭവിക്കും. പഞ്ചസാരയുടെ ഭവിഷ്യത്തിനെ കുറിച്ചറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളത് എളുപ്പത്തിൽ ഉപേക്ഷിച്ചേക്കാം. നിയന്ത്രിതമായ രീതിയിൽ കഴിച്ചില്ലെങ്കിൽ മനുഷ്യ ശരീരത്തിന് ഒരു വിഷം മാത്രമാണ് ഈ പഞ്ചസാര. ക്യാൻസറിന് കാരണമാകുന്നത് മുതൽ ടിഷ്യു ഇലാസ്തികത കുറയുന്നതിന് വരെ കാരണമായേക്കാവുന്ന ഈ ക്രിസ്റ്റൽ ക്യൂബുകൾ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും ഉറവിടമാണ്. അതുകൊണ്ട് തന്നെയാണ് ഇതിനെ വൈറ്റ് ഡെത്ത് എന്ന്…

Read More

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലക്ക് ഇന്ന് തുടക്കമാകും. കൊല്ലത്ത് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ രാജു , ജെ മേഴ്സിക്കുട്ടിയമ്മ തുടങ്ങയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. കൊല്ലം തൃക്കടവൂ‍ർ കുരീപ്പുഴയിൽ വാടകയ്ക്കെടുത്ത കെട്ടിടമാണു സർവകലാശാലയുടെ താൽക്കാലിക ആസ്ഥാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലക്ക് സ്ഥിരം ആസ്ഥാനമൊരുക്കും. 33,000 ചതുരശ്ര അടിയുള്ള 9നിലക്കെട്ടിടത്തിൽ ക്ലാസ്മുറികൾ, ഹാൾ, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക….

Read More

പോളിയോ തുള്ളിമരുന്നു നല്‍കുന്നത് ജനുവരി 31ലേക്ക് മാറ്റി

ന്യൂഡല്‍ഹി: രാജ്യത്ത് 5 വയസ്സിനു താഴെയുളള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസത്തില്‍ മാറ്റം. ജനുവരി 31നായിരിക്കും പോളിയോ മരുന്ന് നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നേരത്തെ ജനുവരി 16ന് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനത്തിലായിരുന്നു പോളിയോ തുളളി മരുന്ന് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വാക്‌സിന്‍ വിതരണദിനം ജനുവരി 16ന് നിശ്ചയിച്ച പശ്ചാത്തലത്തിലാണ് പോളിയോ മരുന്ന് നല്‍കുന്ന ദിനത്തില്‍ മാറ്റം വരുത്തിയത്.

Read More

അറസ്സിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിർക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിൻ്റെ…

Read More

രാജ്യത്ത് ഇന്ധനവില തുടർച്ചയായ 17ാം ദിവസവും ഉയർന്നു

രാജ്യത്തെ പെട്രോൾ, ഡീസൽ വില തുടർച്ചയായ പതിനേഴാം ദിവസവും ഉയർന്നു. ഡീസൽ ലിറ്ററിന് 52 പൈസയും പെട്രോൾ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 17 ദിവസം കൊണ്ട് ഡീസിന് 9.50 പൈസയും പെട്രോളിന് 8.52 പൈസയുമാണ് വർധിപ്പിച്ചത്. നിലവിൽ പെട്രോൾ വില ലിറ്റിന് 80 രൂപ കടന്നു. ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ദിനംപ്രതി ഉയർത്താൻ ആരംഭിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ തന്നെയാണ് ഇന്ധന കമ്പനികൾ പെട്രോൾ, ഡീസൽ വില…

Read More

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി

  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടതായി സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണവുമായി മുന്നോട്ടുപോയത്.

Read More