‘റെയിൽവേ ടിക്കറ്റ് നിരക്ക് വർധന അസംബന്ധം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

റെയിൽവേ ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബജറ്റിന് ആഴ്ചകൾക്ക് മുമ്പ് നിരക്ക് വർധിപ്പിച്ചത് അസംബന്ധമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. അനൗദ്യോഗികമായ രീതിയിലാണ് വിവരങ്ങൾ അറിയിച്ചത്. മാധ്യമപ്രവർത്തകർക്ക് നൽകിയത് കുറിപ്പ് മാത്രമാണ്. മോദി സർക്കാർ എത്രത്തോളം തരം താഴ്ന്നുവെന്ന് വ്യക്തമെന്നും പവൻ ഖേര പറഞ്ഞു. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ വിശദീകരണം. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ…

Read More

വികസനത്തിനായുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ അംഗീകരിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

സിൽവർ ലൈൻ പദ്ധതിയിൽ ഉന്നയിക്കപ്പെട്ട സംശയങ്ങളിൽ മറുപടി വേണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം നല്ലതാണ്. വികസനത്തിനായുള്ള മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കുന്നു. ബോധ്യപ്പെടുത്തുന്ന മറുപടിയുണ്ടായാൽ പദ്ധതികളെ എതിർക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു സിൽവർ ലൈനെ എതിർക്കുമെന്ന് കോൺഗ്രസ് അടക്കം നിലപാട് ശക്തമാക്കുമ്പോഴാണ് നിലപാട് മയപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവരുന്നത്. നേരത്തെ ശശി തരൂരും സിൽവർ ലൈനെ തുറന്നെതിർക്കുന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു.

Read More

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന; ജയ്‌ഷെ ഭീകരരുടെ സഹായി പിടിയിൽ

ജമ്മു കാശ്മീരിൽ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാസേന. ഭീകരരുടെ സഹായിയെ സൈന്യം പിടികൂടി. പാക് അധീന കശ്മീർ സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. രജൗരിയിലെ മഞ്ചകോട്ടിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത് ജയ്‌ഷെ-ഇ-മുഹമ്മദ് ഭീകര വാദികളുമായി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ഭീകരർ സുരക്ഷ സേനയെ കണ്ടതോടെ പിൻവാങ്ങി. ആരിഫിൽ നിന്നും ഒരു മൊബൈൽ ഫോണും 20,000 രൂപ പാകിസ്താൻ കറൻസിയും പിടികൂടി ഇയാളെ വിശദമായി ചോദ്യം ചെയ്തു…

Read More

സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവര്‍; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്‍

  തൃശൂര്‍: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് വിഷയത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ് അവര്‍ക്കെതിരായ വിമര്‍ശനം…

Read More

വിജയ്‌യുടെ റാലിയിൽ തിക്കും തിരക്കും, 23മരണം, 50ലേറെ പേർക്ക് പരുക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 14 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. കുഴഞ്ഞുവീണവരിൽ ആറു പേർ കുട്ടികളാണ്. 60കാരനായ ഓട്ടോ ഡ്രൈവറാണ് ആദ്യം മരിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസം​ഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു…

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് AICC യുടെ അംഗീകാരത്തോടെ’; സണ്ണി ജോസഫ്

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടുകൂടിയാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ നേതാക്കന്മാരുമായും ചർച്ച നടത്തിയിരുന്നു. എല്ലാവരും ചേർന്ന് ഐക്യകണ്ഠ്യേന എടുത്ത തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ഇത് ബാധിക്കില്ല. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ…

Read More

ദുബായ് എക്‌സ്‌പോ 2020; കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകും

  ദുബായ്: എക്‌സ്‌പോ നഗരിയിൽ മുതിർന്നവർ ആവശ്യപ്പെടുന്ന ഓരോ ഭക്ഷ്യവസ്തുക്കൾക്കൊപ്പം കുട്ടികൾക്ക് ഒരു ഭക്ഷ്യക്കിറ്റ് സൗജന്യമായി നൽകും. ബുധനാഴ്ച വരെയാണ് നിശ്ചിത സ്ഥലങ്ങളിൽ ഈ സൗജന്യ ഓഫർ നൽകുക. മുതിർന്നവർക്ക് വേണ്ടി ആവശ്യപ്പെടുന്ന എല്ലാ പ്രധാന ഭക്ഷണത്തോടൊപ്പമാണ് 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത്. ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി മേഖലകളിലെല്ലാം ഇത്തരത്തിൽ കുട്ടികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകും. കുട്ടികൾക്കും കുടുംബത്തിനും വൈവിധ്യമാർന്ന പരിപാടികളുമായി എക്‌സ്‌പോ നഗരിയിൽ വാരാന്ത്യഘോഷം നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കലാപരിപാടികൾ,…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്ന. തുടർച്ചയായ വിലവർധനവിന് ശേഷം പവന് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയിലെത്തി ഗ്രാമിന് 10 രൂപ കുറഞ്ഞ് 4700 രൂപയായി. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1883.93 ഡോളറായി.

Read More

20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്; ബജറ്റ് നിരാശാജനകമെന്ന് സുരേന്ദ്രൻ

  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യു കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരണം. മറ്റ് സംസ്ഥാനങ്ങളിൽ നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ…

Read More

പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധന: മുഖ്യമന്ത്രി

പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷം വിദ്യാർത്ഥികളുടെ വർധനവാണ് ഉണ്ടായതന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിൽ മുൻപെങ്ങുമില്ലാത്ത വിധം മാറ്റങ്ങൾ കൊണ്ട് വന്നു. എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്ന മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ലാബ്, ഇരിപ്പിടങ്ങൾ, ശുചിമുറി എന്നിവ ആധുനിക രീതിയിൽ ഒരുക്കി. സമ്പൂർണ ഡിജിറ്റൽ…

Read More