ചാമ്പ്യൻമാർ വീണു: പോർച്ചുഗലിനെ പരാജയപ്പെടുത്തി ബെൽജിയം യൂറോ കപ്പ് ക്വാർട്ടറിൽ
യൂറോ കപ്പിൽ ബെൽജിയം ക്വാർട്ടറിൽ. പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബെൽജിയത്തിന്റെ ജയം. 42ാം മിനിറ്റിൽ തോർഗൻ ഹസാർഡ് നേടിയ ലോംഗ് റേഞ്ചർ ഗോളാണ് നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് പോർച്ചുഗലായിരുന്നു. 23 ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് പായിച്ചെങ്കിലും ഒരെണ്ണം പോലും വലയിൽ വീഴ്ത്താൻ പക്ഷേ അവർക്കായില്ല. ഗോളെന്നുറപ്പിച്ച ഷോട്ട് ആകട്ടെ പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തു. നിർഭാഗ്യമാണ് പോർച്ചുഗലിനെ വേട്ടയാടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡിയോഗോ ജോട്ടക്ക് അവസരം…
