സംസ്ഥാനത്ത് പുതുതായി 7 ഹോട്ട് സ്‌പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പീരുമേട് (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), അറക്കുളം (സബ് വാർഡ് 6, 13), മലപ്പുറം ജില്ലയിലെ കണ്ണമംഗലം (സബ് വാർഡ് 19), മലപ്പുറം മുൻസിപ്പാലിറ്റി (സബ് വാർഡ് 24), വയനാട് ജില്ലയിലെ മുട്ടിൽ (സബ് വാർഡ് 9, 10, 11), തൃശൂർ ജില്ലയിലെ ചാഴൂർ (15), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ (19), കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി (സബ് വാർഡ് 13, 14) എന്നിവയാണ് പുതിയ ഹോട്ട്…

Read More

മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കാൻ ഇനി മുതൽ സര്‍വീസ് ചാര്‍ജ് നൽകണം

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി അയക്കാന്‍ ഇനി സര്‍വീസ് ചാര്‍ജ് നല്‍കണം. സി.എം.ഒ. പോര്‍ട്ടല്‍ മുഖാന്തിരമുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നും 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്നുള്ള ഉത്തരവിറങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ വഴി സി.എം.ഒ. പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തെ സര്‍വീസ് ചാര്‍ജില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അക്ഷയ കേന്ദ്ര ഡയറക്ടറാണ് ഇതിനായി 20 രൂപ ഈടാക്കുന്നതിന് അനുവദിക്കാമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമുണ്ടായത്.

Read More

മെഡിക്കൽ സീറ്റ് തട്ടിപ്പ്: ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ ഡി ഓഫീസിൽ രാവിലെ പത്ത് മണിയോടെയാണ് ഷൗക്കത്ത് ഹാജരായത്. നിലമ്പൂരിലെ എജ്യൂക്കേഷൻ കൺസൾട്ടന്റായിരുന്ന സിബി വയലിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന പരാതിയിലാണ് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. ഷൗക്കത്ത് മുഖ്യ സംഘാടകനായ നിലമ്പൂർ പാട്ടുത്സവ നടത്തിപ്പിന് നാൽപത് ലക്ഷത്തിലധികം രൂപ നൽകിയിട്ടുണ്ടെന്ന് സിബി ഇ ഡിക്ക് മൊഴി നൽകിയിരുന്നു ഇത്…

Read More

വയനാട്ടിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ

പൊഴുതന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.    

Read More

ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: വ്യാഴാഴ്ചയോടെ പുതിയ ചുഴലിക്കാറ്റ് രൂപം പ്രാപിക്കും

  ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാനാണ് സാധ്യത. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍…

Read More

കെപിസിസി പുനഃസംഘടന 25നുള്ളിൽ പൂർത്തിയാക്കും; അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കും

  കെപിസിസി പുനഃസംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയായേക്കും. നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച ധാരണയായിട്ടുണ്ട്. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്ന് വി ഡി സതീശനും കെ സുധാകരനും ഉറപ്പ് നൽകുന്നു. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ആളുകളെ കൊണ്ടുവരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീകാര്യ സമിതിയും അഴിച്ചുപണിയും. പുതിയ ഭാരവാഹികൾക്ക് വിദ്യാർഥി-യുവജന, ട്രേഡ് യൂനിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചു…

Read More

പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി

  പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേരില്‍ ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്. ഇബ്‌റാഹീം, മീരാന്‍, മമ്മാലി എന്നിവരെയാണ് കണ്ടെത്താനുള്ളത്. മത്സ്യബന്ധനത്തിന് വിലക്ക് കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Read More

സംസ്ഥാനത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും

  സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറാണ് ഇന്നത്തെ പരീക്ഷ. അതേസമയം പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ് മെയ് അഞ്ചിനാണ് പ്രാക്ടിക്കൽ പരീക്ഷ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രാക്ടിക്കൽ മാറ്റിവെക്കുകയായിരുന്നു. മൂല്യനിർണയം മെയ് 14ന് തുടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രാക്ടിക്കൽ മാറ്റിവെച്ചതിനാൽ ഇതിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല

Read More

നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. നാളെ മുതൽ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ യഥാർഥ തെരഞ്ഞെടുപ്പ് ചിത്രം തിങ്കളാഴ്ചയോടെ തെളിയും. ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 750 പത്രികകളാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സമർപ്പിച്ചിട്ടുള്ളത്.

Read More

ചീരാലിൽ ജനവാസ മേഖലയിൽ കടുവ; ആശങ്കയിൽ നാട്ടുകാർ

വയനാട് ജില്ലയിലെ ചീരാലിൽ ജനവാസ കേന്ദ്രത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. ഇന്ന് രാവിലെ 9 മണിയോടെയാണ് ചീരാൽ പഴൂർ റോഡിൽ പണിക്കരുപടിയിൽ വെച്ച് പ്രദേശവാസി ജിതേഷ് കടുവയെ കണ്ടത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുണ്ടക്കൊല്ലിയിലും കടുവയെ കണ്ടതായി സൂചനകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ചീരാൽ മേഖലയിൽ കടുവാ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയെ കണ്ടത് നാട്ടുകാരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും വനം വകുപ്പും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ…

Read More