ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന ഭർത്താവ് രക്ഷപ്പെട്ടു

  ഇടുക്കി ശങ്കരപാണ്ഡ്യമേട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഓടിരക്ഷപ്പെട്ടു. ആനയിറങ്കൽ ഡാമിനും പൂപ്പാറക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിൽ പോയി മടങ്ങിവരികയായിരുന്നു ദമ്പതികൾ. ചട്ടമൂന്നാർ സ്വദേശി വിജി(35)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുമാറുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിൽ രണ്ട് കാട്ടാനകൾ നിൽക്കുന്നത് കണ്ടത്. ബൈക്ക് വേഗം തിരിക്കുന്നതിനിടെ ഇത് മറിഞ്ഞ് വീണു. കുമാർ വാഹനത്തിലടിയിലും വിജി മുകളിലുമായാണ് റോഡിലേക്ക് വീണത്. പിന്നാലെ വന്ന ആന വിജിയെ ചവിട്ടി കൊല്ലുകയായിരുന്നു

Read More

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; ഏഴ് പേർ മരിച്ചു, നിരവധി പേരെ കാണാതായി

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ബസ് പൂർണമായും കനാലിൽ മുങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സ് അംഗങ്ങളും തിരച്ചിൽ നടത്തുകയാണ്. കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവൽ കനാലിലെ വെള്ളം തുറന്നുവിടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്

Read More

വയനാട്ടിൽ സ്വകാര്യറിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട് വൈത്തിരി സ്വകാര്യറിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് എട്ടുവയസ്സുകാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുന്നമംഗലം കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. പഴയ വൈത്തിരിയിലെ സ്വകാര്യറിസോര്‍ട്ടിലായിരുന്നു അപകടം. മൃതദേഹം വൈത്തിരി താലൂക്കാശുപത്രിയില്‍.    

Read More

ചീയമ്പത്ത് നിന്ന് വനം വകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി

പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് നാല് ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടിയ കടുവയെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായി.ഇതുവരെ ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്.കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.

Read More

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; തിരുനെൽവേലിയിൽ പതിനാലുകാരൻ ഷോക്കേറ്റ് മരിച്ചു

ട്രെയിൻ എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനാലുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥി ജ്ഞാനേശ്വരനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തിരുനെൽവേലി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട എൻജിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൈ ഹൈവോൾട്ടേജ് പവർ ലൈനിൽ തട്ടിയത്. ഷോക്കേറ്റ് വീണ ജ്ഞാനേശ്വരൻ തത്ക്ഷണം മരിച്ചു മരിച്ച വിദ്യാർഥിയുടെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥനാണ്. അച്ഛനൊപ്പമാണ് കുട്ടി സ്റ്റേഷനിലെത്തിയത്.

Read More

കുടുംബത്തിലെ തലവനെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്; സർക്കാർ ശത്രുവല്ലെന്ന് ഗവർണർ

  സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ എന്റേതാണ്. കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ താൻ മാനിക്കുന്നു. സംസ്ഥാനത്ത് 30 വർഷത്തിലേറെ ജോലി ചെയ്യുന്ന ജീവനക്കാരോട് പോലും പങ്കാളിത്ത പെൻഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെയൊരു പ്രിവിലേജ്ഡ് ക്ലാസുണ്ട്. അവർക്ക് രണ്ട് വർഷം പ്രവർത്തിച്ചാൽ പോലും പെൻഷൻ കിട്ടും. രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടിയുടെ മുഴുവൻ…

Read More

ചെര്‍ണീവില്‍ റഷ്യന്‍ വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ ചെര്‍ണീവില്‍ റഷ്യ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റതായും ചെര്‍ണീവ് ഗവര്‍ണര്‍ വെളിപ്പെടുത്തി. രണ്ട് സ്‌കൂളും സ്വകാര്യ കെട്ടിടവും തകര്‍ന്നു.

Read More

കൊവിഡ് കേസുകളിൽ നേരിയ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പുതിയ കേസുകൾ

  രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 11 ശതമാനം കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.45 ശതമാനമായി ഉയർന്നു 82,988 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 514 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,70,240 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.18 കോടി പേരാണ് രാജ്യത്ത് കൊവിഡിൽ നിന്ന് മുക്തി നേടിയത്.  

Read More

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം: പിന്നില്‍ റോബിൻഹുഡ് ഉജാലയെന്ന് സംശയം

  ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍റെ വീട്ടിലെ മോഷണം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. പിന്നില്‍ രാജ്യാന്തര മോഷ്ടാവ് മുഹമ്മദ് ഇർഫാനാണെന്ന് സംശയം. റോബിൻഹുഡ് ഉജാല എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങൾ വെച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിഷു ദിനത്തിലാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറുളള വസതിയിൽ മോഷണം നടന്നത്. 2 ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മകള്‍ ബംഗളൂരുവിലേക്ക് പോകാനായി തയ്യാറാക്കി വച്ച ബാഗിനകത്തു നിന്നുമാണ് ഡയമണ്ടും പണവും മോഷ്ടിച്ചത്….

Read More

ജോലി ലഭിച്ചതിന് നേര്‍ച്ചയായി നല്‍കിയത് സ്വന്തം ജീവന്‍; അസി. ബാങ്ക് മാനേജരുടെ കടുംകൈ

ജോലി ലഭിച്ചതിന് പിന്നാലെ യുവാവ് അത്മഹത്യ ചെയ്തു. ജോലി ലഭിച്ചതിന് നേര്‍ച്ചയായിയാണ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍(32) ആണ് വിചിത്രമായ കാരണത്താല്‍ ജീവന്‍ വെടിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഈ നേര്‍ച്ച നേര്‍ന്നിരുന്നു. ആത്മഹത്യ കുറിപ്പില്‍ ഇയാള്‍ അത് വെളിപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീന്‍ ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റയില്‍പ്പാളത്തില്‍ എത്തി രാത്രിയോടെ ട്രെയിനിന് മുന്നില്‍ ചാടിയത്….

Read More