‘സ്വാതന്ത്ര്യപ്രിയരേ നന്ദി, ജയ് ഇറാൻ – ജയ് ഹിന്ദ് ‘: ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍

ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാൻ. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് നന്ദി. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇന്ത്യ നല്‍കിയ ധാര്‍മ്മിക പിന്തുണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും ഇന്ത്യയിലെ സ്വാതന്ത്ര്യപ്രിയരായ ജനങ്ങളോടുള്ള നന്ദി ഇറാന്‍ അറിയിച്ചു. ഡല്‍ഹിയിലെ ഇറാനിയന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇന്ത്യയോടുള്ള നന്ദി പ്രകടിപ്പിച്ചത്. ‘ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും കാണിക്കുന്ന യഥാർത്ഥവും വിലമതിക്കാനാവാത്തതുമായ പിന്തുണയെ ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തീർച്ചയായും, ഈ…

Read More

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു

  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി(34) കൊവിഡ് ബാധിച്ച് മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ് മാധ്യമപ്രവർത്തകനായ ആശിഷ്. കൊവിഡിനെ തുടർന്ന് ഹരിയാനയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുലർച്ചെ ആറ് മണിയോടെയാണ് അന്ത്യം. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

Read More

വയനാട്ടിൽ 118 പേര്‍ക്ക് കൂടി കോവിഡ്; 83 പേര്‍ക്ക് രോഗമുക്തി, ·113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (03.11.20) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 83 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7325 ആയി. 6429 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 54 മരണം. നിലവില്‍ 842 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 421…

Read More

എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി…

Read More

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്

51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്രവാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ. ഇന്ത്യൻ ചലചിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നയാളാണ് ദാദാ സാഹിബ് ഫാൽക്കെ. 1969 മുതലാണ് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്.

Read More

ഗൗതംഗംഭീര്‍ ടീംഇന്ത്യ ഹെഡ്‌കോച്ച് ആയി തുടരുമോ? ഉടനടി തീരുമാനത്തിനില്ലെന്നുറച്ച് ബിസിസിഐ

നവംബര്‍ 26 ന് നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തുമെന്ന സൂചന നല്‍കി ബിസിസിഐ. അഞ്ച് ഹോം ടെസ്റ്റ് തോല്‍വികള്‍ വന്നതോടെ ഹെഡ് കോച്ച് എന്ന നിലയില്‍ ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. ആദ്യം ന്യൂസിലന്‍ഡിനോടും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോടും ഉള്‍പ്പെടെയാണിത്. എന്നാല്‍ ഈ തിരിച്ചടികള്‍ക്കിടയിലും ബിസിസിഐ ഗംഭീറില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ്. കോച്ചിന്റെ കാര്യത്തില്‍ ഉടനടി എന്തെങ്കിലും ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ”ഒരു തീരുമാനവും എടുക്കാന്‍ ബിസിസിഐ…

Read More

ആഫ്രിക്കയിൽ നിന്നും ബംഗളൂരുവിൽ എത്തിയ പത്ത് പേരെ കുറിച്ച് വിവരമില്ല; ഫോണുകളും സ്വിച്ച് ഓഫ്

ഒമിക്രോൺ ഭീഷണി നിലനിൽക്കെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തിയ പത്ത് പേരെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കർണാടകയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പത്തോളം പേരെ കാണാനില്ലെന്ന വിവരവും വരുന്നത്. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യ മന്ത്രി പ്രതികരിച്ചു വിദേശികളെ കണ്ടെത്താൻ ആരോഗ്യ പ്രവർത്തകർ ശ്രമം തുടരുകയാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഒമിക്രോൺ ഭീഷണി ഉയർന്നതിന് പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 57 പേരാണ് ബംഗളൂരുവിൽ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ്, 593 മരണം,37, 291 രോഗ മുക്തി

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,649 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37, 291 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.37 ശതമാനമാണ് രോഗം ഭേദമായവര്‍. 593 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.23 ലക്ഷമായി ഉയര്‍ന്നു. 3.16 കോടി പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.08 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.6 ലക്ഷം കേസുകളും കേരളത്തിലാണ്….

Read More