ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകുന്നത് സർക്കാർ പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകിയ തീരുമാനം സർക്കാർ പിൻവലിക്കുകയുണ്ടായി. ഇനി മുതൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും മാത്രമാകും അവധി നൽകുന്നത്. കൊറോണ വൈറസ് വ്യാപിച്ചപ്പോഴാണ് സർക്കാർ ഓഫീസുകളും ബാങ്കുകൾക്കും എല്ലാ ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾ ശനിയാഴ്ച പ്രവർത്തിക്കുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല  

Read More

ബാലഭാസ്ക്കറിന്‍റെ മരണം; ദുരൂഹതയെന്ന് ആവര്‍ത്തിച്ച് സോബി, നുണപരിശോധനക്ക് തയാര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിതമായാണ് അപകടം നടന്നതെന്നും ആവര്‍ത്തിച്ച് കലാഭവന്‍ സോബി. ഇത് തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും സോബി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കി. കൂടാതെ, ബാലഭാസ്ക്കറിന്റെ അപകടം നടന്ന സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെതായും സോബി ആരോപിക്കുന്നു. സോബിയുടെ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാനാണ് സിബിഐ യുടെ തീരുമാനം. സോബി നല്‍കിയ മൊഴിയുടെ വിശദമായ വിവരങ്ങള്‍ ചോദിച്ചറിയാന്‍ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിപ്പിച്ചപ്പോഴാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് സോബി…

Read More

കൊച്ചിയിൽ യുവാവിനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി മർദനത്തിനിരയാക്കി; ഗുരുതര പരുക്ക്

  കൊച്ചിയിൽ യുവാവിന് ഗുണ്ടകളുടെ ക്രൂര മർദനം. കൊച്ചി സ്വദേശി ആന്റണി ജോണിനാണ് മർദനമേറ്റത്. ആന്റണി ജോണിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കിയ ശേഷം മർദിക്കുകയായിരുന്നു. നട്ടെല്ലിന് പരുക്കേറ്റ യുവാവ് ചികിത്സയിലാണ് ഗുണ്ടസംഘങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. മർദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് പതിനൊന്നാം തീയതിയായിരുന്നു സംഭവം. കടവന്ത്രയിലെ ഒരു മരണവീട്ടിൽ നിന്ന് യുവാവിനെ ഒരു സംഘം കാറിൽ പിടിച്ചു കയറ്റി കൊണ്ടുപോകുകയും ആലുവ, അങ്കമാലി…

Read More

‘സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് വ്യക്തമാക്കി. മലയാളികളെല്ലാവരും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ( SP Venkatesh).പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങള്‍ ഇന്നും ഓര്‍ക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ചെന്നൈയിലെ വസതിയിലായിരുന്നു എസ്…

Read More

ബ്രിട്ടനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  ബ്രിട്ടനിലെ ഗ്ലോസ്റ്റിനു സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജൻ, കൊല്ലം സ്വദേശിനി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. അർച്ചനയുടെ ഭർത്താവ് നിർമൽ രമേശിനും ബിൻസിന്റെ ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകനും അപകടത്തിൽ പരിക്കേറ്റു. കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായായിരുന്നു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More

കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ആവശ്യം; ഇടപെടാനില്ലെന്ന് സുപ്രീം കോടതി

റിപബ്ലിക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പോലീസിന്റെ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാന പ്രശ്‌നം പോലീസിന്റെ വിഷയമാണ്. അത്തരത്തിൽ തീരുമാനമെടുക്കാൻ പോലീസിന് അവകാശമുണ്ടല്ലോയെന്നും കോടതി ചോദിച്ചു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് ഇനി റിപബ്ലിക് ദിനത്തിന്റെ അടുത്ത ദിവസം പരിഗണിക്കും. വിഷയത്തിൽ ഇടപെടുന്നില്ലെന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. എഴുതി നൽകിയാൽ ഡൽഹി പോലീസിന്റെ…

Read More

എം. ജി യുണിവേഴ്സിറ്റി ബി എസ് സി സുവോളജി പത്താം റാങ്ക് വയനാട് സുൽത്താൻ ബത്തേരിയിലെ റുബീനക്ക്

സുൽത്താൻ ബത്തേരി:മഹാത്മാ ഗാന്ധി സർവകലാശാല യിൽ നിന്നും ബി എസ് സി സുവോളജി അക്വാ കൾച്ഛർ പരീക്ഷ യിൽ പത്താം റാങ്ക് വായനാട്ടുകാരി റുബീനക്ക് .കോട്ടയം ജില്ലയിലെ നാട്ടകം ഗവണ്മെന്റ് കോളേജിൽ ആയിരുന്നു പഠനം . സുൽത്താൻ ബത്തേരി നെന്മേനി മാടക്കര ഷാജഹാൻ – റംല ദമ്പതികളുടെ മകളാണ്

Read More

പരിശോധന കുറഞ്ഞു; 24 മണിക്കൂറിനിടെ പരിശോധിച്ചത് 89,722 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 1.67 ലക്ഷം പേർ

  സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്.  പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. നിലവില്‍ 1,67,008 കോവിഡ് കേസുകളില്‍, 13.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2271, കൊല്ലം 1506, പത്തനംതിട്ട 738, ആലപ്പുഴ 1507, കോട്ടയം 1482, ഇടുക്കി 889, എറണാകുളം…

Read More

വീണ്ടും റീമേക്കിനൊരുങ്ങി ദൃശ്യം; ഇത്തവണ ഇന്തോനേഷ്യന്‍ ഭാഷയില്‍

മോഹൽലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രമായ ദൃശ്യം വീണ്ടും റീമേക്കിനൊരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. മലയാളം ഒറിജിനലിന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാള ചിത്രമാവും ഇതോടെ ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും…

Read More

വയനാട് ജില്ലയിൽ 259 പേര്‍ക്ക് കൂടി കോവിഡ് : 148 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (05.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ  സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More