‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നു, ശ്വേതയ്ക്കൊപ്പം’: നടൻ റഹ്മാൻ
ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ.‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുകൊണ്ടാണ് ശ്വേതയ്ക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു. സിനിമ മേഖലയിൽ ഇത്തരം വൃത്തികെട്ട കളികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് അവരെ അറിയാം. ഇക്കാലമത്രയും ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് ശ്വേത. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ…