കീവീസിനെതിരെ അഫ്ഗാന് എട്ട് വിക്കറ്റിന്റെ തോൽവി; ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു

ടി20 ലോകകപ്പിൽ ന്യൂസിലാൻഡ് സെമിയിലേക്ക്. നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്താണ് കിവീസ് സെമി ഉറപ്പിച്ചത്. ഇതോടെ ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്തായി. അഫ്ഗാൻ മത്സരത്തിൽ വിജയിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് അടുത്ത മത്സരത്തിൽ നമീബിയയെ പരാജയപ്പെടുത്തിയാൽ സെമിയിൽ കടക്കാമായിരുന്നു. ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് അവരെടുത്തത്. 48 പന്തിൽ 73 റൺസെടുത്ത നജീബുല്ല സർദാന്റെ ബാറ്റിംഗാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. മറ്റാരും…

Read More

‘അൻവറിന്റെ കാര്യം ഞാൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ല, എല്ലാവരും ചേർന്ന് തീരുമാനിച്ചത്’; വി.ഡി. സതീശൻ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ‘അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ അജണ്ട പുറത്ത് പറയേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങൾ ശക്തമായി ആരംഭിച്ചു. നിലമ്പൂരിൽ ടീം യുഡിഎഫ് നേടിയ വിജയം അതിന്റെ സൂചനയെന്നും സതീശൻ പറഞ്ഞു. സിപിഐയെയും കേരള കോൺഗ്രസിനെയും യുഡിഎഫിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന പ്രതിപക്ഷ നേതാവ്, ഇപ്പോൾ എല്ലാം തുറന്നു പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. പി വി അൻവറിന്റെ കാര്യത്തിൽ…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ശ്രീനഗർ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രൺബീർഗർഗ് മേഖലയിൽ ഇന്ന് രാവിലെയാണ് സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേർന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരർ ഇവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Read More

പാലക്കാട് ആലത്തൂരിൽ 63കാരനെ തലയ്ക്കടിച്ചു കൊന്നു; അയൽവാസി പിടിയിൽ

  പാലക്കാട് ആലത്തൂരിൽ 63 കാരനെ തലയ്ക്കടിച്ച് കൊന്നു. ആലത്തൂർ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടത്. അയൽവാസിയുടെ അടിയേറ്റാണ് ബാപ്പൂട്ടി മരിച്ചത്. തൊഴുത്തു കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ അബ്ദുൽ റഹ്മാനെയും മകൻ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. മുമ്പ് ബാപ്പുട്ടിയെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അബ്ദുൽ റഹ്മാൻ.

Read More

എസ്എസ്എൽസി പരീക്ഷാ കേന്ദ്രം മാറ്റാം:അവസരം ഇന്നുകൂടി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് ജില്ലകള്‍ എന്നിവിടങ്ങളില്‍ പെട്ടുപോയവര്‍ക്കുമായാണ് തീയതി നീട്ടിയത്. https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്

Read More

കുറ്റ്യാടിയിൽ മാറ്റമുണ്ടാകില്ല; മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്ന് ജോസ് കെ മാണി

സിപിഎം പ്രവർത്തകരുടെ കടുത്ത പ്രതിഷേധമുയർന്ന കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷമാകും പ്രഖ്യാപനം. കേരളാ കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും ഇവിടെ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ അറിയിച്ചിരുന്നു. എങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും കടുത്ത എതിർപ്പിലാണ്. ഞായറാഴ്ച കുറ്റ്യാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗവും…

Read More

ബിജെപി പ്രാദേശിക നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യാക്കുറിപ്പില്‍; ആരോപണം പൂര്‍ണമായി തള്ളി ബിജെപി

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. താന്‍ ഈ പ്രവര്‍ത്തകന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യയ്ക്കുള്ള കാരണം ഉള്‍പ്പെടെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃത്വം വിശദമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രാദേശിക നേതൃത്വത്തിന്…

Read More

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരന് രോഗബാധ

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങളിലെ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. കുട്ടികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ലെന്ന് അധ്യാപകരും രക്ഷകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ…

Read More

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയമിടിപ്പും ശ്വസനവും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നു. ജി സുധാകരന്‍, കെ സി വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കല്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വിഎസിനെ കാണാന്‍ പറ്റിയില്ലെന്നും മകന്‍ അരുണ്‍ കുമാറുമായി സംസാരിച്ചുവെന്നും സന്ദര്‍ശനത്തിന് ശേഷം ജി സുധാകരന്‍ പ്രതികരിച്ചു. വിഎസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.വിഎസിന് ചെറിയൊരു ആശ്വാസമുണ്ട്…

Read More

വിമാന സർവീസുകൾ നിർത്തിവച്ചു; യു എ ഇയിൽ അനാഥമായി പ്രവാസികളുടെ മൃതദേഹങ്ങൾ

കൊറോണ വയറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ വിമാന സർവീസുകൾ നിർത്തിവച്ചതോടെ യു എ ഇയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ അനാഥമാകുന്നു. പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പോലും പറ്റാതെ പല മൃതദേഹങ്ങളും ഇവിടെ തന്നെ അടക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സ്വന്തം കുടുംബത്തിന് വേണ്ടി നാടുവിട്ട് ജോലിക്കായി മറ്റ് രാജ്യങ്ങളിൽ എത്തുന്നവരാണ് മിക്ക പ്രവാസികളും. ഇതിൽ അൻപത് ശതമാനവും നാട്ടിലേക്ക് അവധിക്ക് പോകുന്നത് രണ്ട് വർഷം കൂടുമ്പോൾ മാത്രമാണ്. പ്രവാസ ജീവിതത്തിനിടെ മരണം സംഭവിച്ചാൽ പ്രിയപ്പെട്ടവർക്ക്…

Read More