കുഞ്ഞ് ആന്ധ്രയിലുണ്ട്; അധ്യാപക ദമ്പതികളുടെ സ്നേഹ വാത്സല്യത്തിൽ
അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളെന്ന് വിവരം. കുഞ്ഞ് സുരക്ഷിതമായി തങ്ങളോടൊപ്പമുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും ഇവര്‍ ഒരു ചാനലിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞെന്ന സ്വപ്‌നം നടക്കാതായതോടെയാണ് ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ജനിച്ച കുഞ്ഞ് മരിക്കുകയും പിന്നീട് ഗര്‍ഭഛിദ്രം സംഭവിക്കുകയും ചെയ്തു. ഇനിയും ഗര്‍ഭം ധരിക്കുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് ഇവര്‍ നാലു വര്‍ഷം മുമ്പ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്…
