Headlines

മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നത് എവിടുത്തെ ന്യായമെന്ന് ഹൈക്കോടതി

  കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . സ്വകാര്യ വാട്സ് ആപ്പ് ഗ്രൂപ്പിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശം ഷെയർ ചെയ്തെന്ന പേരിൽ തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാരൻ കണ്ണൂർ സ്വദേശി പി.വി. രതീഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പ്രസ്താവന. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അഭിപ്രായ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് ഇത്തരം പരാമർശങ്ങളുടെ പേരിൽ അച്ചടക്ക നടപടിയെടുക്കുന്നതിനെ അനുകൂലിക്കാൻ…

Read More

റായിഡു, മോയിന്‍, ഡു പ്ലിസ്സിസ് അടിച്ചു; ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

ഡല്‍ഹി: ഐപിഎല്ലില്‍ മുംബൈക്കെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട്. അമ്പാട്ടി റായിഡു(72), ഫഫ് ഡു പ്ലിസ്സിസ് (50), മോയിന്‍ അലി (58) എന്നിവര്‍ ചേര്‍ന്നാണ് മുംബൈക്കെതിരേ ബാറ്റിങ് വിസ്മയം തീര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. 27 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റായിഡു 72* റണ്‍സ് നേടിയത്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ സ്റ്റാര്‍…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ ഒരു സീറ്റ് ഞാന്‍ മനസില്‍ കണ്ടിട്ടുണ്ട്; ആ സീറ്റിലേ മത്സരിക്കൂ’; പി വി അന്‍വര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും പിവി അന്‍വര്‍ ട്വന്റിഫോറിനോട് പറഞ്ഞു.ഭരണ വിരുദ്ധ വികാരം മാത്രമല്ല കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുക സിപിഐഎമ്മാണ്, സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ ബന്ധങ്ങളുണ്ടെന്നും നിലമ്പൂരിനേക്കാളും ബന്ധമുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരൊറ്റ സീറ്റിലേ മത്സരിക്കുകയുള്ളു. ഒരു സീറ്റില്‍ ഞാന്‍ മനസില്‍…

Read More

കൊവിഡിന് അതിര്‍ത്തികളില്ല; യാത്രാവിലക്ക് ഫലപ്രദമല്ലെന്ന് ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്‌: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യാത്രാ വിലക്കുകള്‍ അന്യായമാണെന്നും ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഒറ്റപ്പെടുത്തുന്ന യാത്രാ നിയന്ത്രണങ്ങള്‍ അന്യായം മാത്രമല്ല, ഫലപ്രദവുമല്ല. പകരം യാത്രക്കാര്‍ക്കുള്ള പരിശോധനകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടത്’- യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്  നിരവധി രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ്…

Read More

ബ്രസീല്‍ ജേതാക്കളായത് അഞ്ച് തവണ; ഇതുവരെ ലോക കപ്പ് നേടിയ രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാം

  ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം വീറും വാശിയുമേറിയ ഫൈനലിനായിരുന്നു 2022- ലെ ഖത്തര്‍ ലോകകപ്പ് ലോകം സാക്ഷ്യം വഹിച്ചത്. അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി മൂന്നാം കിരീടം നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി മാറി. അര്‍ജന്റീന 2026 ലോകകപ്പിലും കിരീടമോഹികളായി തന്നെയാണ് എത്തുന്നത്. 2022 ലേത് പോലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡുമായി എത്തുന്ന ലോക ചാമ്പ്യന്മാര്‍ക്കിത് നാലാം കിരീടത്തിലേക്കുള്ള അവസരമാണ്. അഞ്ച് തവണ കപ്പെടുത്ത ബ്രസീലും തെക്കെ അമേരിക്കയില്‍ നിന്നുള്ള…

Read More

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണം ചന്തകളായിരിക്കും ഉണ്ടാകുക. ഓണച്ചന്തയിൽ ന്യായവിലയ്ക്കുള്ള നിത്യ ഉപയോഗ സാധനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. സബ്‌സിഡി നിരക്കിൽ 15 കിലോ അരി 10 രൂപ നിരക്കിൽ നൽകും. സബ്‌സിഡി വെളിച്ചെണ്ണ 1 ലിറ്ററിന് 349 രൂപയും വെളിച്ചെണ്ണ അര ലിറ്റർ പാക്കറ്റ് 179 രൂപയ്ക്കും ലഭിക്കും. മാത്രമല്ല മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ…

Read More

സ്വകാര്യ ബസ് സർവീസ് സംബന്ധിച്ച മാർഗനിർദേശമായി; സർവീസുകൾ ഒറ്റ, ഇരട്ട നമ്പർ പ്രകാരം

  സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശമായി. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരം ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നാളെ മുതൽ സർവീസ് നടത്താം. നാളെ ഒറ്റയക്ക ബസുകൾ സർവീസ് നടത്തണം. അടുത്ത തിങ്കളാഴ്ചയും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിങ്കളാഴ്ചയും ഒറ്റയക്ക നമ്പർ ബസ് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവീസ് അനുവദിക്കില്ല.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്ക് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈറ്റിലെ മലയാളികളെ അഭിസംബോധന ചെയ്യും. രണ്ടുദിവസത്തെ സന്ദർശനത്തിൽ ഔദ്യോഗിക കൂടിക്കാഴ്ചകളിലും ചർച്ചകളിലും മുഖ്യമന്ത്രി പങ്കെടുക്കും….

Read More

സുൽത്താൻ ബത്തേരിയിൽ രണ്ട് പേർക്ക്കൂടി കൊവിഡ്;ഇന്ന് 57 പേർക്ക് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രണ്ട്‌പേർക്ക്കൂടി രോഗം കണ്ടെത്തിയത്

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടം ഇന്നലെ രണ്ട്‌പേർക്ക് കൂടി കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രണ്ട്‌പേർക്ക്കൂടി രോഗവ്യാപനം കണ്ടെത്തിയത്. 55 പേരുടെ ശ്രവമാണ് ബത്തേരി ലയൺസ് ഹാളിൽ വെച്ച് നടന്ന മൊബൈൽ ആന്റിജൻ ടെസ്റ്റിൽ പരിശോധിച്ചത്. പോസിറ്റീവ് ആയവർ നേരത്തെ നഗരത്തിലെ പലചരക്ക് മൊത്തവിതരണ സ്ഥാപനത്തിലെ കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. രോഗം പിടിപ്പെട്ടവരിൽ ഒരാൾ നഗരത്തിലെ ലോഡിംഗ് തൊഴിലാളിയും…

Read More

കൊവിഡ് വ്യാപനം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘത്തെ അയക്കും

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ സംഘം വിലയിരുത്തും.   കേരളം, രാജസ്ഥാൻ, കർണാടക, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സംഘമെത്തുക. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്ക് കേന്ദ്രസംഘം സഹായം നൽകും. പരിശോധനകൾ, രോഗികളുടെ ചികിത്സ അടക്കമുള്ള കാര്യങ്ങളും വിലയിരുത്തും   ആദ്യ ഘട്ടത്തിൽ രോഗവ്യാപനം പിടിച്ചുകെട്ടിയ കേരളത്തിൽ നിലവിൽ രോഗികൾ വർധിക്കുന്നത് ഗൗരവത്തോടെയാണ്…

Read More